ഉള്ളതുകൊണ്ടോണമൂട്ടാൻ
കണക്കുകൾ കൂട്ടിയും കിഴിച്ചും
ചെലവഴിച്ചോരച്ഛൻ
എഴുതിവെച്ചില്ലൊന്നും
കണക്കുപുസ്തകത്തിൽ
ഓർത്തിരുന്നില്ലല്ലോ മക്കൾ
കണക്ക് ചോദിക്കുമെന്ന് !
പത്തു മാസത്തിൽ കണക്കല്ലാതെ
മറ്റൊന്നും അമ്മയും ഓർത്തുവച്ചില്ല
കണക്കുപുസ്തകം പോലും
കരുതിവച്ചില്ലമ്മ
കണക്കുചോദിച്ചാരും
വരില്ലെന്നമ്മയും കരുതി !
കണക്കുകൾ പറയാനാവാതെ
അച്ഛനും അമ്മയുമിപ്പോൾ
അനാഥാലയ വരാന്തയിൽ
കണക്കുകൾ ഓർത്തോർത്ത്
പശ്ചാത്തപിക്കുന്നല്ലോ !
✍️ ഷീജിത്ത്- പിണറായി
