പൂർവികർ കഴിച്ചൊരു
പഴത്തിൻ സത്തല്ലോ
നാണമെന്ന വികാരത്തിൻ
കാരണം നരൻമാരേ
വർഷങ്ങൾ ഒരുപാട്
കഴിഞ്ഞു പഴത്തിൻെറ
സത്തയും അലിഞ്ഞലി –
ഞ്ഞില്ലാതെയായി നമ്മിൽ
നാണമെന്ന വികരത്തിൽ
കേടുകൾ ഏറിയേറി
നാണമേ ഇല്ലാത്തോരായ്
മാറുകയല്ലോ നമ്മൾ
നാണം മറയ്ക്കുവാൻ പണ്ട്
നാം നെയ്ത തുണിയിന്ന്
നാണം മറന്നു നാം
ധരിച്ചു നടപ്പല്ലോ
നാണക്കേടിലൂടെ നാം
കരസ്ഥമാക്കീടുന്ന
പണവും പ്രതാപവും
മാനത്തെ തന്നീടുന്നു
പിന്നെന്തിനോർക്കുന്നു നാം
നാണത്തെ, മറന്നേക്കൂ
നാണക്കേടല്ലാ ഇന്ന്
ജിവിക്കാൻ സുഖം അല്ലേ?
