ഒന്നുമറിയാതെ ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾ വളർന്നു വരുമ്പോൾ അവർക്ക് ജീവിക്കാൻ വേറെ വഴിയില്ലാതെ വരുമ്പോഴാണ് വിശപ്പകറ്റാൻ പല വഴികളും തേടേണ്ടി വരുന്നത്. അങ്ങിനെയുള്ള കുട്ടികളെ കണ്ടെത്തി അവർക്കായി സഹായങ്ങൾ ചെയ്തു കൊടുക്കേണ്ടത് സർക്കാരിൻ്റെ കടമയാണ് . പറ്റുന്ന സഹായങ്ങൾ ചെയ്യേണ്ടത് ജനങ്ങളുടേയും കടമയാണ്. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം അത് കുട്ടികളുടെ അവകാശമാണ്. ജനിച്ചു വീഴുന്ന കുട്ടികൾക്കറിയില്ലല്ലോ അവർ എങ്ങനെ ജീവിക്കണമെന്ന് ജീവിക്കാൻ നല്ലൊരു സാഹചര്യം ഒരുക്കേണ്ടത് ചുറ്റുമുള്ളവരാണ്. നാളത്തെ യുവതയെ നല്ലൊരു രീതിയിൽ വാർത്തെടുക്കാൻ നമ്മളും ശ്രമിക്കണം. വിദ്യാഭ്യാസത്തിനു വഴിയില്ലാതെ നല്ല കഴിവുള്ള കുട്ടികൾ നമ്മുടെ ചുറ്റിലും ഒരു പാടുണ്ടാവും. അങ്ങിനെയുള്ളവരെ കണ്ടെത്തി കഴിഞ്ഞാൽ അവർക്ക് സഹായം ചെയ്തു കൊടുക്കാൻ കഴിയുന്നവരെ ഏൽപ്പിക്കുക. ചില സംഘടനകളുണ്ടാവാം അതിന് കഴിയുന്ന ആൾക്കാരുണ്ടാവാം. ഓരോ ഗ്രാമങ്ങളിലും ഇങ്ങനെയുള്ളവരെ കണ്ടെത്താൻ പറ്റുന്ന ഒരു മാർഗ്ഗം കണ്ടെത്തി ആവശ്യമായ സഹായങ്ങൾ ചെയ്യുവാൻ നിയമം തന്നെ വരണം. കുട്ടികൾ ബാല വേല ചെയ്ത് വിശപ്പകറ്റി വളരേണ്ടവരല്ല. ഭക്ഷണം പോലെ തന്നെ വിദ്യാഭ്യാസവും അവരുടെ അവകാശമാണ്.

1 Comment
നന്നായിപ്പറഞ്ഞു👌