എന്റെ അച്ഛൻ വീട്ടിലെ ഏറ്റവും ഇളയ മകനായിരുന്നു. അച്ഛൻ പിറന്ന് വീണത് സമ്പന്നതയിലേയ്ക്കാണ്. അച്ഛന്റെ അച്ഛന് ബിസിനസ്സ് ആയിരുന്നു. അച്ഛാച്ഛന്റെ ബിസിനസ്സ് നഷ്ട്ടത്തിലായപ്പോൾ, ആരോടും പറയാതെ സിലോണിലേയ്ക്ക് നാടുവിട്ടു. അച്ഛൻ ഏഴാം ക്ലാസ്സിൽ പഠിയ്ക്കുക്കുന്നു. പഠിയ്ക്കാൻ മിടുക്കൻ. തുടർ പഠനം ബുദ്ധിമുട്ടായി. അന്നൊക്കെ ഏഴാം തരത്തിൽ സർക്കാർ പരീക്ഷയാണ്. ഒന്നാമനായി വിജയിച്ചു. കുടുംബ ഭാരം തോളിലേറ്റേണ്ടി വന്നു. റേഷൻ വാങ്ങിയ്ക്കാർ മാർഗ്ഗമില്ല. പന്ത്രണ്ടാം വയസ്സിൽ കുടുബ ഭാരം തോളിലേറ്റി. ജീവിയ്ക്കാൻ പല വേഷങ്ങൾ ആടേണ്ടി വന്നു. ആദ്യം ചായകടകാരനായി. അതിലെ മിച്ച സംഖ്യ കൊണ്ട് അച്ഛാച്ഛന്റെ, ബിസിനസ്സും ചെറിയ തോതിൽ നടത്തി. വിശ്രമമില്ലാത്ത കഠിനാദ്ധ്വാനം. മിച്ചവരുമാനം കൊണ്ട്, നിർത്തി വച്ച പഠനം ആരംഭിച്ചു. ഒരു മാസ്റ്ററുടെ സഹായവും, സ്വന്തമായിട്ടുള്ള പഠനവും8,9,10 ക്ലാസ്സുകൾ ഒന്നിച്ച് പരീക്ഷയെഴുതി. പത്താം തരം പാസ്സായി. പതിനെട്ടു വയസ്സിൽ, കേന്ദ്ര ഗവണമെന്റ്, ഉദ്യോഗo ലഭിച്ചു. നഷ്ടപെട്ട ഭൂസ്വത്തിന്റെ കുറച്ച് ഭാഗം വാങ്ങിച്ചു, ചെറിയ വീടുവച്ചു. കോൾ നിലം വാങ്ങിച്ച് നെൽകൃഷി ആരംഭിച്ചു. തൊഴുത്തു പണിത് വീട്ടിൽ പശുക്കളെ വളത്തി. അടുത്ത ഗ്രാമത്തിൽ നിന്ന് വിദ്യാസമ്പന്നയും, സാത്വികയും, മൂല്യങ്ങളും, ഐശ്വരവുമുള്ള, ഞങ്ങളുടെ അമ്മയെ, അമ്മയുടെ പതിനെട്ടാം വയസ്സിൽ വിവാഹം കഴിച്ചു. അമ്മയുടെ വരവോടെ,അച്ഛന്റെ ജോലി ഭാരം പകുതി കുറഞ്ഞു. ഞങ്ങൾ ജനിച്ചു. അച്ഛൻ എപ്പോഴും പറയും, വിദ്യാധനമാണ് സർവ്വധനാൽ പ്രധാനം എന്ന്. ശാശ്രയത്വം, മിതവ്യയം, സമ്പാദ്യശീലം എന്നീ ഗുണങ്ങൾ അച്ഛനിൽ നിന്ന് പഠിയ്ക്കാൻ സാദ്ധ്യമായി. അച്ഛന്റെ മരണശേഷം, അച്ഛനെ ഓർക്കാത്ത ദിവസമില്ല. അന്ത്യ നിമിഷം വരെ ആ ചൈതന്യം എന്നിൽ നിലനില്ക്കും🙏
