അമ്മയുടെ വയറ്റിൽ ജീവൻ തുടിക്കുമ്പോൾ മുതൽ ഹൃദയത്തിന്റെ താളമാണ് നമ്മുടെയും താളം. ഏഴു ദിവസവും 24 മണിക്കൂറും താളം തെറ്റാതെ മിടിക്കുന്നത് കൊണ്ട് നമ്മൾ അതിന്റെ വില അറിയുന്നില്ല. അതിനെ ഒന്ന് ശ്രദ്ധിക്കുന്നു പോലുമില്ല. എന്നിട്ടും ഹൃദയം നമുക്ക് വേണ്ടി മിടിക്കുന്നു. ആവശ്യമുള്ളതും ഇല്ലാത്തതുമായ ചിന്തകൾ മനസ്സിൽ കേറ്റി ടെൻഷൻ എന്ന ഓമന പേരിട്ടു വിളിച്ചു ഹൃദയത്തെ ശ്വാസം മുട്ടിക്കുന്നു നമ്മൾ. അതിനെ വിഷമിപ്പിച്ചു വിഷമിപ്പിച്ചു വയ്യാതെയാക്കുന്നു. അങ്ങനെ വയ്യാതെ വരുമ്പോഴാണ് നമ്മൾ അതിനെ ഒന്ന് നോക്കാൻ തുടങ്ങുന്നത്. കാരണം അന്നേരമാണ് നമുക്കും വയ്യായ്കകൾ ഉണ്ടാവുന്നത്. ഹൃദയത്തിന്റെ വില അപ്പോഴാണ് നാം അറിയുന്നത്. അപ്പോഴും അത് മിടിക്കുന്നുണ്ടെങ്കിൽ നമുക്ക് അതിനെ നോക്കാം. ഇല്ലെങ്കിൽ നമുക്ക് ജീവിതത്തോട് ബൈ പറയാമല്ലേ.
ഹൃദയമേ… നമിച്ചിരിക്കുന്നു നിന്നെ.
