Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അഗ്നിശുദ്ധിയിൽ വിരിഞ്ഞ പുനർജ്ജന്മം
കഥ ജീവിതം

അഗ്നിശുദ്ധിയിൽ വിരിഞ്ഞ പുനർജ്ജന്മം

By Syamala HaridasOctober 21, 2025Updated:November 4, 20259 Comments4 Mins Read397 Views
Bookmark Now
Please login to bookmark Close

No account yet? Register

​കേണൽ മാധവ മേനോന്റെയും ഇന്ത്യൻ വ്യോമസേനയിലെ വനിതാ പൈലറ്റ് ഗായത്രിയുടേയും ഏക മകളാണ് ശാരു.
​ചെമ്പകപ്പൂവിൻ്റെ മൃദുലമായ നിറവും, കരിംകൂവളപ്പൂവിനോട് മത്സരിക്കുന്ന കണ്ണുകളും, അവളെ സൗന്ദര്യത്തിൻ്റെ മകുടമാകി. കിഴക്കൻ മലകളിൽ നിന്ന് ഒഴുകിയെത്തിയ കുളിർകാറ്റ് അവളുടെ കവിളിണകളിൽ ലാളനയോടെ ഉമ്മവെച്ചു.

​ശാരു ഉണർന്നെഴുന്നേറ്റ് പൂന്തോട്ടത്തിലേക്ക് നടന്നു. പ്രഭാത സൂര്യരശ്മിയിൽ വിടർന്നുനിൽക്കുന്ന റോസാപ്പൂക്കളെ അവൾ ഏറെനേരം താലോലിച്ചു നിന്നു.

​അപ്പുറത്തെ വേലിയരികിൽ വന്ന സുമയോട് ശാരു എന്തെല്ലാമോ ചോദിക്കുന്നുണ്ടായിരുന്നു.
​”നാളെ എക്സാം ആണ്, അതിൻ്റെ ഡൗട്ടുകൾ ചോദിക്കുകയായിരിക്കും,” മാലതിയമ്മ (മുത്തശ്ശി) സ്നേഹത്തോടെ ഊഹിച്ചു.

​കിളികൾ ആനന്ദത്തിമിർപ്പോടെ പാട്ടുപാടി ആകാശത്തേക്ക് പറന്നുയർന്നു.
​അകത്ത് ഫോൺ ശബ്ദിച്ചപ്പോൾ ശാരു അകത്തേക്ക് ഓടി.

അത് തൻ്റെ പ്രിയപ്പെട്ട അമ്മയാണെന്ന് അവൾക്കറിയാമായിരുന്നു. അവർ ഏറെ നേരം സംസാരിച്ചു. അമ്മയോട് സംസാരിക്കുമ്പോൾ ആ മുഖത്ത് തിരതല്ലുന്ന സന്തോഷം വാക്കുകൾക്കതീതമായിരുന്നു.

​ലക്ഷ്മിയും ഭർത്താവും രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലാണ് ജോലി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ, പഠിപ്പിൽ മിടുക്കിയായ ശാരുവിനെ തങ്ങൾക്കൊപ്പം കൊണ്ടുപോകാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.

പഠനത്തിലും കലയിലും തിളങ്ങിയ ശാരു എല്ലാവരുടെയും ആരാധനാപാത്രമായിരുന്നു. അതോടൊപ്പം അവൾ നല്ലൊരു ഗായികയും.

​ആർത്തലച്ചു പെയ്യുന്ന മഴ. പടിഞ്ഞാറൻ കാറ്റ് ചടപട ശബ്ദത്തോടെ ആഞ്ഞുവീശി. മരച്ചില്ലകൾ ഉത്സാഹവതികളായി ആനന്ദ നൃത്തമാടി.

​നേരമേറെ കഴിഞ്ഞിട്ടും പരീക്ഷ കഴിഞ്ഞിട്ടും ശാരു എത്തിയില്ല. മുത്തശ്ശൻ്റെയും മുത്തശ്ശിയുടെയും മനസ്സിൽ ഭയത്തിൻ്റെ കനലുകൾ ആളിക്കത്തി.

​വിഷാദത്തിൻ്റെ നീർച്ചുഴിയിൽപെട്ടലയുന്ന അവരെ ആശ്വസിപ്പിക്കാനെന്നവണ്ണം കുയിലുകൾ മധുരമായി പാടി.

​മഴ ഒട്ടൊന്നു ശമിച്ചപ്പോൾ ശാരുവും സുമയും കോളേജിൽ നിന്നിറങ്ങി. തന്നെ കാണാതെ വിഷമിച്ചിരിക്കുന്ന മുത്തശ്ശൻ്റെയും മുത്തശ്ശിയുടെയും മുഖം അവളുടെ മനസ്സിൽ മിന്നിമറഞ്ഞു.

അവൾ നടത്തത്തിന് വേഗത കൂട്ടി. നെറ്റിയിലേക്ക് വീണ കുറുനിരകൾ ഇളംകാറ്റിൽ അവളുടെ നെറ്റിയെ ചുംബിച്ചുകൊണ്ടിരുന്നു. അരയന്നത്തെപ്പോലെ ഒഴുകിയൊഴുകി അവൾ വീട്ടുപടിക്കലെത്തി.

​പടി കടന്നുവരുന്ന പേരക്കുട്ടിയെ കണ്ട ആ ദമ്പതികൾ പിടഞ്ഞെഴുന്നേറ്റ് അവളെ വരവേൽക്കാനായി പടിക്കലേക്ക് നടന്നു. പരിഭ്രമത്തിൻ്റെ തിരകളിൽ മുങ്ങിപ്പോയ അവരുടെ മുഖം കണ്ടപ്പോൾ ശാരുവിൽ ഒരു കുസൃതിച്ചിരി പൊട്ടി വിടർന്നു.

​പാതിരാവിൻ്റെ നിശബ്ദതയിൽ കാലൻകോഴികൾ നീട്ടി കൂവി. മാലതിയമ്മ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒരല്പം പോലും കണ്ണടക്കാനാവുന്നില്ല. തൻ്റെ ഓമനപ്പുത്രിയുടെ മുഖം കൺമുൻപിൽ തെളിഞ്ഞുവരുന്നു.

ഹൃദയത്തിൽ ഒരു കാരണം കണ്ടെത്താനാവാത്ത ഭീതി. എന്താണിങ്ങനെ? എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല.

മകളെക്കുറിച്ച് അഭിമാനിക്കുന്ന ആ അമ്മയുടെ മനസ്സിലേക്ക് മധുരമുള്ള ഒരുപിടി ഓർമ്മകൾ ഓടിയെത്തി. ആ സ്മരണയിൽ ലയിച്ച് അവർ ഏറെനേരം ഇരുന്നു.

​രാത്രി വിടചൊല്ലി, പുലരിയെ സ്വീകരിക്കാൻ തയ്യാറെടുക്കുന്നു. കടലിൻ്റെ ഇരമ്പലും വിമാനത്തിൻ്റെ ചെവിയടപ്പിക്കുന്ന ഒച്ചയും ഗായത്രിയുടെ ഉറക്കം കെടുത്തി.

അവൾ എഴുന്നേറ്റ് ഫോൺ എടുത്ത് മാധവ മേനോനെ വിളിച്ചു.
​ഉറക്കത്തിൻ്റെ പടുകുഴിയിലേക്ക് വീണ മാധവ മേനോൻ ഞെട്ടിയുണർന്നു, ഫോൺ അറ്റൻഡ് ചെയ്തു. “ഗായത്രി ആണല്ലോ? എന്തേ പതിവില്ലാതെ ഈ നേരത്ത്?…”

​ഒരുപാടേറെ നേരം കളിയും തമാശകളും പറഞ്ഞ് അവർ ചിരിച്ചു രസിച്ചു. ഇതു വരാൻ പോകുന്ന ഒരു ദുരന്തത്തിൻ്റെ മുന്നോടിയാണെന്ന് ആ ദമ്പതികൾ അറിഞ്ഞില്ല.

​ദിനങ്ങൾ കാലത്തിനു വഴിമാറി കൊടുത്തു. സമയം മധ്യാഹ്നത്തോടടുത്തു കൊണ്ടിരുന്നു.
​സഹാര രുദ്രനെപ്പോലെ മഴ ആർത്തലച്ചു പെയ്യുന്നു. കാറ്റും കോളും നിറഞ്ഞ അന്തരീക്ഷം. പ്രകൃതി ഒരു ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയാണോ എന്ന് തോന്നിപ്പിക്കും വിധം ഗായത്രി പറപ്പിച്ചിരുന്ന എയർ ഇന്ത്യയുടെ വിമാനം ആകാശത്ത് ചാഞ്ചാടിക്കൊണ്ടിരുന്നു.

​ഗായത്രി നിയന്ത്രണം നഷ്ടമായി. ഭയം അവളെ ഉരുക്കിയൊലിച്ചു. കൊടുങ്കാറ്റ് അവളുടെ മനസ്സിലേക്ക് ആഞ്ഞുവീശി.

പെട്ടെന്നാണ് പ്രകൃതിയുടെ ക്രൂരതാണ്ഡവത്തിൽ, ഒരു വലിയ അലർച്ചയോടെ എയർ ഇന്ത്യ വിമാനം പൊട്ടിത്തെറിച്ച് കടലിൻ്റെ അഗാധ നീലിമയിലേക്ക് ആഞ്ഞുവീണത്.

​മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരുന്ന ഗായത്രിയെ സൈനിക വിമാനം മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ കണ്ടെത്തുകയും ഉടൻ തന്നെ നല്ലൊരു ആശുപത്രിയിൽ എത്തിച്ച് വിദഗ്ദ്ധ ചികിത്സയ്ക്കുള്ള ഏർപ്പാടുകൾ ചെയ്യുകയും ചെയ്തു.

​കനലുകോരുന്ന ജീവിതപാതയിൽ ഒരു ജഡം കണക്കെ അവൾ കിടന്നു.
​മാധവ മേനോൻ ലോങ്ങ് ലീവ് എടുത്ത് ഗായത്രിയുടെ കൂടെത്തന്നെ ഇരുന്നു.

അയാളുടെ വിതുമ്പുന്ന ചുണ്ടുകളും നനഞ്ഞൊഴുകുന്ന മിഴികളും ആളുകളിൽ സഹതാപമുണർത്തി.
​ഗായത്രിയുടെ ഈ അവസ്ഥ ആദ്യമൊന്നും നാട്ടിൽ അറിയിച്ചിരുന്നില്ല.

അവളുടെ നിരന്തരമായ ഫോൺ വിളികൾ ഇല്ലാതായപ്പോൾ വീട്ടുകാർക്ക് സംശയങ്ങളുണ്ടായി.

അന്വേഷണം മുറുകിയപ്പോൾ മാധവ മേനോന് പറയാതിരിക്കാൻ നിവൃത്തിയില്ലാതായി. ​വീട്ടിലറിയുമ്പോൾ ഉണ്ടാകുന്ന കോലാഹലം അറിയാവുന്നതുകൊണ്ടാണ് അദ്ദേഹം വിവരം അറിയിക്കാതിരുന്നത്.

വെറും കോമ സ്റ്റേജിൽ കിടക്കുന്ന തൻ്റെ പ്രിയപ്പെട്ടവളെ കാണുമ്പോൾ അയാളുടെ എല്ലാ നിയന്ത്രണങ്ങളും തകർന്നു.

​രണ്ടു മാസമായിട്ടും ഗായത്രി യിൽ യാതൊരു മാറ്റവും കണ്ടില്ല. “ഇനി ഇവിടെ ഇങ്ങിനെ കിടന്നിട്ട് കാര്യമില്ല. എത്രയും പെട്ടെന്ന് നാട്ടിലേക്ക് കൊണ്ടുപോകാം,” അദ്ദേഹം തീരുമാനിച്ചു.

​നാട്ടിൽ വിവരമറിയിച്ചപ്പോഴേക്കും സ്ഥിതി ദയനീയമായിരുന്നു. ഗായത്രിയുടെ അവസ്ഥയിൽ മനംനൊന്ത് ഹൃദ്രോഗിയായ ആ മാതാവ് (മാലതിയമ്മ) ഒരിക്കലും ഉണരാത്തവിധം മകൾക്ക് മുന്നേ ഈ ലോകം വിട്ടുപോയിരുന്നു.

​എല്ലാവരെയും നടുക്കിയ ആ സംഭവത്തിൽ അവിടെ കൂട്ടക്കരച്ചിൽ ഉയർന്നു. ഒരു ഭാഗത്ത് ബോധം കെട്ടുകിടക്കുന്ന ശാരു. മറുഭാഗത്ത് പിച്ചും പേയും പറഞ്ഞ് നെഞ്ചത്തടിച്ചു കരയുന്ന രാമൻ നായർ (മുത്തശ്ശൻ). ആ ദയനീയ കാഴ്ച കണ്ടുനിൽക്കാനാവാതെ ജനങ്ങൾ കണ്ണീരൊപ്പി മാറിനിന്നു.

​സന്തോഷം അലയടിച്ച ആ വീട്ടിലെ ദീപനാളങ്ങൾ അണഞ്ഞു. ഒരു പൂമ്പാറ്റയെപ്പോലെ പാറിനടന്നിരുന്ന ശാരു ചിറകൊടിഞ്ഞ പക്ഷിയെപ്പോലെയാ
യി.

ചികിത്സക്കായി ഭീമമായ തുക ചിലവഴിച്ചെങ്കിലും അവളിൽ മാറ്റമൊന്നുമില്ലായിരുന്നു. വൈദ്യശാസ്ത്രം പോലും അവർക്കുമുന്നിൽ തോറ്റുപോയി.

​അങ്ങനെ കേണൽ ഗായത്രിയേയും കൊണ്ട് നാട്ടിലേക്ക് യാത്ര തിരിച്ചു. അവരെ ഏറ്റുവാങ്ങാൻ വലിയൊരു ജനസമുദ്രം തന്നെ ഉണ്ടായിരുന്നു.

സൈനിക ബഹുമതിയോടെ കൊണ്ടുവരുന്ന അമ്മയുടെ അവസ്ഥ കാണാനാകാതെ ആ മകൾ അലറിക്കരഞ്ഞുകൊണ്ട് ആ ശരീരത്തിലേക്ക് കുഴഞ്ഞുവീണു.

​മകളുടെ ദിഗന്തം പൊട്ടുമാറുള്ള ആ കരച്ചിലിൻ്റെ ധ്വനിയിൽ ആ മാതൃഹൃദയം ത്രസിച്ചു.
​ആ മിഴികൾ മെല്ലെ, മെല്ലെ… ഒന്ന് ചലിച്ചു. ആ ചുണ്ടുകൾ ഒന്ന് വിതുമ്പിയോ?
​”മോ…..ളേ…..”
​ആ കണ്ണുകൾ നിറഞ്ഞൊഴുകി.

എല്ലാവരിലും പ്രതീക്ഷയുടെ നാമ്പുകൾ പൊട്ടിവിരിഞ്ഞു. ശാരു ആ കവിളുകളിൽ തുരുതുരാ ഉമ്മവെച്ചു. ആ കൈകൾ കൂട്ടിപ്പിടിച്ചവൾ നെഞ്ചോട് ചേർത്തു.

​പ്രതീക്ഷയോടെ അവർ പേരുകേട്ട ആയുർവ്വേദ ഡോക്ടറെ ഗായത്രിയുടെ ചികിത്സക്കായി ഏർപ്പെടുത്തി.

ഏകദേശം ഒരു വർഷത്തോളം ചികിത്സ തുടർന്നു. ഗായത്രിയിൽ പതുക്കെ പതുക്കെ മാറ്റങ്ങൾ കണ്ടുതുടങ്ങി.

​അമ്മ ഗായത്രിയുടെ അഭാവം അവളെ വല്ലാതെ തളർത്തിയെങ്കിലും മകളുടെ സാന്നിധ്യം ഗായത്രിയിൽ നവോന്മേഷം വീണ്ടെടുത്തു.

​അങ്ങനെ നഷ്ടപ്പെട്ടുപോയ സന്തോഷം ആ വീട്ടിൽ വീണ്ടും അലയടിച്ചു. ഇത് വെറും മടങ്ങി വരവായിരുന്നില്ല; സ്നേഹത്തിൻ്റെയും പ്രത്യാശയുടെയും അഗ്നിശുദ്ധിയിൽ വിരിഞ്ഞ ഒരമ്മയുടെ പുനർജ്ജന്മം ആയിരുന്നു.

Post Views: 37
4
Syamala Haridas

ഞാൻ ശ്യാമള ഹരിദാസ്. പാലക്കാട് ജില്ലയിൽ കോങ്ങാട് ആണ് വീട്. കഥ, കവിത, ആസ്വാദനം, പുരാണം എന്നിവ എഴുതുന്നു. അതിനുപുറമേ ഇപ്പോൾ ഒരു നോവൽ എഴുതുന്നു. എന്റെ അച്ഛൻ ലേറ്റ് Mr. ശങ്കുണ്ണി നായർ. ആദ്യം മിലിറ്ററി എഞ്ചിനീയർ വിഭാഗത്തിലും അതിനുശേഷം റെയിൽവേ ഡിപ്പാർട്മെന്റിലും ആയിരുന്നു. Husband ബിസിനസ്സ്. രണ്ടു മക്കൾ. മകൻ ഗൾഫിൽ, മകൾ ചെന്നൈയിൽ.

9 Comments

  1. മിനി സുന്ദരേശൻ on October 27, 2025 1:33 AM

    നല്ല കഥ👍🌹

    Reply
    • Syamala Haridas on October 27, 2025 10:45 AM

      Thank you so much

      Reply
      • Thara Subhash on November 6, 2025 9:39 PM

        നല്ല കഥ ശ്യാമള.ഇഷ്ടപ്പെട്ടു. ആശംസകൾ❤️❤️❤️

        Reply
        • Syamala Haridas on November 6, 2025 11:03 PM

          Thank you so much

          Reply
  2. Suresh on October 24, 2025 9:55 PM

    വളരെ നന്നായി എഴുതി👌👍❤️💯🙏🙏🙏🙏

    Reply
    • Syamala Haridas on October 25, 2025 8:24 PM

      Thank you so much

      Reply
  3. Suma Jayamohan on October 23, 2025 6:35 PM

    ❤️❤️❤️

    Reply
    • Syamala Haridas on October 23, 2025 8:52 PM

      Thank you

      Reply
  4. Syamala Haridas on October 21, 2025 6:02 PM

    ഈ സഹകരണത്തിന് നന്ദി

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.