ഹിമകണങ്ങളെ തട്ടിതലോടും,
പൊൻകിരണങ്ങളും…
പുൽനാമ്പുകളെ തട്ടിയുണർത്തുന്ന –
ചെറുകുളിർ കാറ്റും….
അറ്റമില്ലാത്ത കടലും തിരകളും,
കെട്ടിപ്പടുക്കാത്ത ഞെക്കിയമർത്താത്ത-
പുഴകളും തോടുകളും…
കരിമണക്കാത്ത,വിഷമയമില്ലാത്ത –
ജീവവായുവും ഭക്ഷണപ്പൊതികളും…
മുളച്ചുപൊങ്ങും പുൽനാമ്പുകളെ,
അടിച്ചമർത്താത്ത കോൺക്രീറ്റും…
മണൽ തരിപോൽ മുളച്ചുപൊങ്ങും –
വൃദ്ധസദനങ്ങളില്ലാത്ത….
നാളേക്ക് വേണ്ടിയാണു ഇന്നെന്റെ കാത്തിരിപ്പ്…..
