ഉള്ളുലയ്ക്കും ദുഃഖങ്ങൾ
തൻ ഭാരം ചുമന്നു നടന്നിടും നേരം,
ദയ നിറയും വാക്കും നോട്ടവും
മരുഭൂമിയിൽ കാണും നീരുറവ പോൽ
ആശ്വാസം പകർന്നിടും തെല്ലുനേരമെങ്കിലും.
തിരക്കു പിടിച്ചോടുമീയുലകിൽ
ദയ തൻ തെളിനീരു പകർന്നു നൽകും
മനുഷ്യർ,
അസുലഭമാം സൗഭാഗ്യം തന്നെ നിശ്ചയം.

1 Comment
👌❤️