എന്റെ പിറവിയിൽ ഞാൻ –
കണ്ടൊരു നിത്യ നിലവാണെൻ അച്ഛൻ…
അമ്മയാണെന്നെ ചുമന്നെങ്കിലും
അച്ഛനാണെന്റെ കാവലാൾ…
ഇഷ്ട്ടങ്ങളില്ലാത്ത നഷ്ട്ടങ്ങളില്ലാത്തൊരു ജന്മം…..
ഇഷ്ടങ്ങൾ എല്ലാം മാറ്റിവെച്ച്,
എന്റെ ഇഷ്ടങ്ങൾക്കു-
വേണ്ടി ഓട്ടത്തിലാണ്…
കണ്ടാൽ ഭീകരൻ, സ്നേഹമില്ലാത്തവൻ,
പരുക്കൻ ആയ ഒരു ജന്മം…
നീറുന്ന അകവുമായി-
പേറുന്ന ബാധ്യതകൾ…
മതിയോ മർത്യരെ-
പുരുഷജന്മത്തിന് ഒരു-
പുരുഷ ദിനം…
