ചുണ്ടിൽ സിഗരറ്റ് കൊളുത്തി ജോൺ സെമിത്തേരിയുടെ പുറത്തു കാറിൽ ഇരുന്നു. റെബേക്ക കാറിൽ നിന്നു ഇറങ്ങി പുറത്തു നിക്കുന്നു, അവരുടെ ഏറ്റവും വലിയ സുഹൃത്തു നിത്യത പ്രാപിച്ചിരിക്കുന്നു.
ജോൺ കാറിൽ നിന്നു പുറത്തു ഇറങ്ങി അൽപ്പം മുൻപോട്ട് നീങ്ങി. ഡെയ്‌സി… തന്റെ ഫോൺ ലിസ്റ്റിൽ ഉള്ള അവൾ ഇനി ഇല്ലെന്നു അറിയാവുന്ന അയാൾ വളരെ അസ്വസ്ഥനായി നിന്നു. ചെറിയ വെയിൽ കനക്കുന്നു, ആളുകൾ സെമിത്തേരി വിട്ട് പുറത്തു ഇറങ്ങുന്നു.
ഡെയ്‌സി…
അവൾ വളരെ നല്ല ഒരുവൾ ആയിരുന്നു. ഒരിക്കൽ ഒരു കോഫി കുടിച്ചു ജോൺ അവളോട് ചോദിച്ചു.
“എന്തെ നമുക്ക് ജീവിതത്തിൽ ഒരുമിച്ചു കൂടാ… അപ്പോൾ അവൾ അന്ന് പറഞ്ഞത് അവസാന റിസൾട് വരട്ടെ മാൻ എന്ന്…”
അവളുടെ ക്യാൻസർ മൂർച്ഛിച്ചപ്പോൾ ജോൺ നിർത്താതെ മദ്യപിച്ചു നടന്നു.
ഒടുവിൽ അവൾ പറഞ്ഞു. “ഇതു നിർത്തണം മാൻ….”
എല്ലാം കഴിഞ്ഞു സെമിത്തേരി വിട്ട് ആളുകൾ പിരിഞ്ഞു. ജോൺ കാറിന്റെ പുറകിൽ ഇടിച്ചു കൊണ്ട് അലറി കരഞ്ഞു.
