പണ്ട് പണ്ടൊരിക്കൽ നാല് സ്ത്രീകൾ ഒരിടത്തു കൂടിയത്രേ
ഉറക്കെ പറയാൻ വിലക്കുണ്ടാകയാൽ
പതിയെ പറഞ്ഞതെല്ലാം പരദൂഷണമെന്നാരോ പറഞ്ഞത്രേ
മറ്റൊരിക്കൽ നാല് പുരുഷന്മാർ കണ്ടുമുട്ടിയത്രേ
പൊട്ടിച്ചിരിക്കുവാൻ തെല്ലും ഭയം വേണ്ടെന്നതാൽ
ആവോളം ഊറിച്ചിരിച്ചുവത്രെ
നേർക്ക് നേർ മുട്ടിയും ധീരത കാട്ടിയും
എന്തെന്തൊ ഊന്നിപ്പറഞ്ഞുവത്രേ
അങ്ങനെ, വെറും ഏഷണി പെൺകളും
അന്യനെ ദുഷിക്കാത്ത, രാഷ്ട്രീയം പറയുന്ന
രസികർ, കുതുകികൾ ആൺകളും ചേർന്ന്
കാക്കത്തൊള്ളായിരം നാൾകൾ വസിച്ചുവത്രെ!
