എന്നും കൂടെയുണ്ടായിരുന്നു, അകത്തേക്ക് ഒരിക്കലും കയറ്റിയിട്ടില്ലെങ്കിലും.
ചുമന്ന്… ചുമന്ന്…
തേഞ്ഞു പോയ ദിനങ്ങളോളം നടപ്പിന് താളം കൊടുത്തു.
ചൂടും തണുപ്പും, കല്ലും, മുള്ളും കാലിൽ തട്ടാതെ ഏറ്റുവാങ്ങി.
വീട്ടുമുറ്റത്ത് വാതിലിനരികെ തലകുനിച്ച് കിടന്നു ഒരടയാളം പോലെ.
അകത്തേക്ക് കയറ്റിയിട്ടില്ലെങ്കിലും ഒരു പോറൽ പോലും ഏൽപ്പിക്കാതെ എല്ലാ യാത്രയിലും ഒപ്പമായിരുന്നു.
എന്നിട്ടും, ചുമന്ന് നടന്നതിൻ്റെ തരിമ്പു പോലും മാനിക്കാതെ തേഞ്ഞുപോയെന്ന് പറഞ്ഞ് വലിച്ചെറിഞ്ഞു.
RPK രാജീവ്കുമാർ
