കേൾക്കാൻ കാതുണ്ടായിട്ടും കേൾക്കാതെ ബധിരകർണ്ണരാവുന്നവരോടു ചോദിച്ചു മടുത്ത ചോദ്യം “കേൾക്കുന്നുണ്ടോ”
കേൾക്കേണ്ടവരെ കേൾക്കേണ്ട സമയത്തു കേൾക്കാതെ നഷ്ടപ്പെട്ടതിനപ്പുറം തേങ്ങലിനകമ്പടിയോടെ ഒരുപാടുതവണ മനസ്സിലാവർത്തിക്കുന്ന ചോദ്യം “കേൾക്കുന്നുണ്ടോ”
പറഞ്ഞതാവർത്തിച്ചുറപ്പിക്കാൻ മനസ്സിലെ അമർഷം മുഴുവൻ ചാലിച്ചു സ്വരമുയർത്തിയുള്ള ചോദ്യം
“കേൾക്കുന്നുണ്ടോ”
ഒരു മൂളലിലെങ്കിലും മറുപടി കൊതിച്ചു പോവുന്ന ചോദ്യം, “കേൾക്കുന്നുണ്ടോ”
കേൾക്കപ്പെടേണ്ടതു പറയുന്നവന്റെ അനിവാര്യതയാവുമ്പോൾ ചോദ്യമുയർന്നുകൊണ്ടേയിരിക്കും, “കേൾക്കുന്നുണ്ടോ”
★★★നിഷിബ എം നിഷി ★★★
