ഒരിക്കലും അവളെ മകനെ എന്നു വിളിക്കരുത്, മകൾ അതു തന്നെ മതി. പേര് കൊണ്ടു ആരുടേയും സ്ഥാനം അപഹരിക്കാതെ സ്വന്തമിടം കണ്ടെത്തുന്നവളാണ്. എന്തുകൊണ്ട് അവളുടെ ധൈര്യത്തിലും ശക്തിയിലും മകനെന്നു പേര് നൽകി ചേർത്തു നിർത്തുന്നു?
അവൾ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ അവൾക്കു ആരോടെങ്കിലും മത്സരമുണ്ടെന്ന്? എനിക്ക് ആൺകുട്ടിയെ പോലെയാകണമെന്ന്?
പെൺകുട്ടിയോ ആൺകുട്ടിയോ ആകുന്നതല്ല പ്രധാനം. എല്ലാം കൈകാര്യം ചെയ്യാനുള്ള പ്രാപ്തി, അതാണ് വിലയിരുത്തുന്നത്. ഒന്നും എണ്ണപ്പെട്ടില്ലെങ്കിലും തന്റെ കടമകൾ നിർവഹിക്കുക, തന്റെ അവകാശത്തിനായി സമൂഹത്തോട് പോലും പൊരുതുക, തന്നെ കൊണ്ടാവുന്നപോലെ അവസാനം വരെ ജന്മം നൽകിയവരെ സംരക്ഷിക്കുക, ഇതൊക്കെയാണ് അവൾ. ഈ ധൈര്യം ഇല്ലാത്തവരെ എന്ത് വിളിച്ചാലും എന്താണ്. അവളെ അവളുടെ വ്യക്തിത്വത്തിൽ വിട്ടേക്കുക. ആൺകുട്ടിയെന്ന വിളികൾ ഒഴിവാക്കി നേട്ടങ്ങളെ പെൺക്കരുത്തായി അംഗീകരിക്കുക.
( ഇതിന്റെ ചില വരികൾ ഇൻസ്റ്റാഗ്രാമിലെ ഒരു വീഡിയോയിൽ നിന്നുള്ള പ്രചോദനം ആണ് കടപ്പാട് -ഇൻസ്റ്റ ഗ്രാം )
