ഇരുളിൽ തനിച്ചാക്കി ഭയപ്പെടുത്താനൊരു
സുന്ദരി തരുണിയാമെക്ഷിയുണ്ട്
വാൽക്കണ്ണെഴുതിയ മിഴിമുനകൊണ്ടവൾ
പോറാത്ത ഹൃദയങ്ങൾ നാട്ടിലില്ല
കൊതിപ്പിച്ചു വീഴ്ത്തും ശബ്ദമാണവൾ
തനിച്ചിതു വാഴുന്ന രാജ്ഞിയാണ്
നിനച്ചിടേണ്ടാരും ആവഴി പോയിടാൻ
ഭയപ്പെടുത്തീട്ടവളൊഴിഞ്ഞുമാറും
കൊതിച്ചതെന്തും നിനച്ചൊന്നു നേടിടാൻ
വരമൊന്നു വാങ്ങി തപസ്സിരിപ്പാണവൾ
വരിക്കില്ലിതാരെയും അവർ നിനച്ചതില്ലെങ്കിൽ
കൊതിച്ചിട്ടിതാരും ആവഴി തെറ്റേണ്ട
നന്ദകുമാർ
778
