ഒരിക്കൽ നീ പറഞ്ഞിരുന്നില്ലേ, ഭൂമിയുടെ ആഴത്തിലുള്ള ഏകാന്തത കണ്ട്
മേഘം ഭൂമിക്കയക്കുന്ന കത്തുകളാണ് മഴയെന്ന്!
നിന്നെ കാത്തുകാത്ത് എന്നിലെ വെള്ളക്കെട്ടുകൾ വരണ്ടതു കണ്ട്
ദാഹിച്ചു മടങ്ങുന്ന എൻ്റെ പ്രേമത്തിൻ്റെ പാദവേരുകൾ കാണുന്നില്ലേ നീ?
നനുത്ത നീലയക്ഷരങ്ങൾ വിരിച്ചൊരു മറുപടിക്കത്തയച്ച്
എൻ്റെ വാനിലെ ഏകാന്തതയുടെ കിണർ നിറക്കണേ
എൻ്റെ മേഘമേ, ഇനിയെങ്കിലും..
