നഷ്ടങ്ങളുടെ കണക്കെടുപ്പ് കഴിഞ്ഞപ്പോൾ
ഒരു സംശയം മാത്രമേ ബാക്കിയുള്ളൂ..
ആരായിരുന്നു വേട്ടയാടപ്പെട്ടത്?
ആരായിരുന്നു ഇര?
തുലനം ചെയ്യാനോ
പക്ഷം പിടിക്കാനോ
കഴിയാത്ത ഏറ്റക്കുറച്ചിലുകൾക്ക്
മേൽ നിന്ന് കൊണ്ടെങ്ങനെയാണ്
ഇരുകൂട്ടരും ഇരവാദം
മുഴക്കുന്നതെന്നൊരു സംശയം..
ഒടുവില് കൂട്ടിയും കുറച്ചും
ഒരു വാചകത്തിലൊതുക്കാനെന്ന
പോലെ ഒരുത്തരത്തിലെത്തി..
ബാധിക്കപ്പെട്ടവരെല്ലാം
ഒരു കണക്കിന്
ഇരകൾ തന്നെയാണ്..
ഇരവാദം മുഴക്കാൻ
അർഹതപ്പെട്ടവരാണ്..
എന്നിരുന്നാലും മൗനമത്രെ
ഗുണകരം..
Murshida Parveen
