ഞാൻ ചില വേദനകൾ കണ്ടിട്ടുണ്ട്…
പക്ഷേ ഒരു അമ്മയുടെ കണ്ണുകൾക്ക് മുന്നിൽ
സ്വന്തം കുഞ്ഞ് പതിയെ മരണത്തിലേക്ക് പോകുന്നത് കണ്ടുനിൽക്കുന്ന ആ helplessness…
അത് വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്ത ഒന്നാണ്.
ഞാൻ കണ്ടിട്ടുണ്ട്…
പുറത്ത് ശക്തയായി നിൽക്കാൻ ശ്രമിക്കുന്ന അമ്മമാരെ.
കുഞ്ഞിന് മുന്നിൽ ചിരിക്കാൻ ശ്രമിക്കുന്നവരെ.
“നിനക്കൊന്നും സംഭവിക്കില്ല…”
എന്ന് വിറയുന്ന ശബ്ദത്തിൽ പറയുന്നവരെ.
പക്ഷേ ആ ചിരിയുടെ പിന്നിൽ
ഒരു മനുഷ്യൻ മുഴുവൻ തകർന്നുകിടക്കുന്നത് കാണാം.
ഓരോ report വരുമ്പോഴും
പ്രതീക്ഷയും ഭയവും തമ്മിൽ ശ്വാസം മുട്ടി നിൽക്കുന്ന അവസ്ഥ…
ഓരോ procedure ന് ശേഷവും
കുഞ്ഞിന്റെ ക്ഷീണിച്ച മുഖം നോക്കി
ഒളിച്ചു കരയുന്ന രാത്രികൾ…
“അമ്മ… എനിക്ക് വേദനിക്കുന്നു…”
എന്നൊരു വാക്ക് കേൾക്കുമ്പോൾ
അകത്ത് ആയിരം തവണ മരിക്കുന്ന ഹൃദയം…
അവയെല്ലാം ഞാൻ കണ്ടിട്ടുണ്ട്.
ചിലപ്പോൾ
ആ അമ്മമാർക്ക് ഉറങ്ങാൻ പോലും കഴിയില്ല.
കുഞ്ഞ് ഉറങ്ങുമ്പോഴും
അവന്റെ നെഞ്ച് ഉയർന്നിറങ്ങുന്നുണ്ടോ എന്ന് നോക്കി ഇരിക്കും.
കാരണം
മരണത്തിന്റെ നിഴൽ അടുത്തുനിൽക്കുമ്പോൾ
ഒരു അമ്മയ്ക്ക് സമാധാനം എന്നൊരു കാര്യമില്ല.
hospital corridor കളിൽ
മതിലിൽ ചാരി നിശ്ശബ്ദമായി കരയുന്ന അമ്മമാരെ കണ്ടിട്ടുണ്ട്…
washroom ൽ പോയി
വെള്ളം തുറന്ന് കരച്ചിലിന്റെ ശബ്ദം മറയ്ക്കുന്നവരെയും കണ്ടിട്ടുണ്ട്…
ഡോക്ടർ ഒരു വാക്ക് പറയുന്നതിന് മുമ്പ് പോലും
ഭയന്ന് വിറയുന്ന കൈകൾ കണ്ടിട്ടുണ്ട്…
പക്ഷേ എന്നെ ഏറ്റവും കൂടുതൽ തകർത്തത്
കുഞ്ഞിന്റെ കണ്ണുകളാണ്.
ഒന്നും മനസ്സിലാകാതെ
വേദന സഹിച്ച് അമ്മയുടെ കൈ പിടിച്ച് കിടക്കുന്ന കുഞ്ഞുങ്ങൾ…
“ഞാൻ വീട്ടിൽ പോകുമല്ലേ അമ്മേ…?”
എന്ന് ചോദിക്കുന്ന ശബ്ദങ്ങൾ…
ഇനിയും ജീവിക്കാൻ കൊതിയുള്ള ചെറിയ ആത്മാക്കൾ…
ആ നിമിഷങ്ങളിൽ
ദൈവത്തോട് പോലും ദേഷ്യം തോന്നിയിട്ടുണ്ട്.
കാരണം
ഇത്ര ചെറിയ ജീവനുകൾക്ക്
ഇത്ര വലിയ വേദന എന്തിനാണെന്ന്
ഒരിക്കലും മനസ്സിലായിട്ടില്ല.
എന്നെ ഏറ്റവും ഭയപ്പെടുത്തിയത്
ഒരു അമ്മയുടെ നിശ്ശബ്ദതയാണ്.
ഒരു ഘട്ടം കഴിഞ്ഞാൽ
അവർ കരയുന്നതും കുറയും…
പകരം
ഒരു ശൂന്യത മാത്രം ബാക്കി വരും.
കാരണം
മനുഷ്യൻ സഹിക്കാൻ കഴിയാത്ത വേദനകൾക്ക് ശേഷം
കണ്ണീരും ക്ഷീണിച്ചുപോകും.
എന്നെ ഏറ്റവും തകർത്തത് എന്താണെന്നാൽ…
അവസാനം അവർ പ്രാർത്ഥിക്കുന്നത് പോലും
“എൻ്റെ കുഞ്ഞിനെ രക്ഷിക്കണം” എന്നല്ല…
“അവൻ്റെ വേദന ഒന്ന് കുറക്കണേ…” എന്നാവും.
അവിടെ എത്തുമ്പോൾ
ഒരു അമ്മയുടെ ഹൃദയം
എത്രത്തോളം തകർന്നിട്ടുണ്ടാകുമെന്ന്
ചിന്തിക്കാൻ പോലും ഭയമുണ്ട്.
സത്യം പറഞ്ഞാൽ…
ചില വേദനകൾക്ക് മുന്നിൽ
നമ്മൾക്കു ചെയ്യാൻ കഴിയുന്നത്
നിശ്ശബ്ദമായി തകർന്നുനിൽക്കുക മാത്രമാണ്.
കാരണം
ചില യുദ്ധങ്ങളിൽ
സ്നേഹത്തിനും…
പ്രാർത്ഥനകൾക്കും…
ഒരു അമ്മയുടെ ആത്മാവിനും പോലും
മരണത്തെ തടഞ്ഞുനിർത്താൻ കഴിയില്ല.
Murshida Parveen

