നിന്റെ ഉത്തരങ്ങളെയാണ്
ഞാൻ ഭയപ്പെട്ടിരുന്നത്.
ചോദ്യങ്ങൾ എനിക്കുണ്ടായിരുന്നു.
പക്ഷേ,
നീ സത്യം പറഞ്ഞാൽ
ഞാൻ കേൾക്കാൻ തയ്യാറായിരുന്നില്ല.
അതുകൊണ്ടാണ്
ചോദിക്കാതെ നടന്നത്.
നിശ്ശബ്ദത
അറിയാത്തതുകൊണ്ടല്ല,
അറിഞ്ഞാൽ
തിരിച്ചുപോകാൻ കഴിയില്ലെന്ന
ഭയം കൊണ്ടാണ്.
Murshida Parveen
