നിങ്ങളെ എനിക്ക് ഇഷ്ടമാണ്…
എന്ന് പറയാൻ എനിക്ക് ധൈര്യമില്ല.
എന്തിന്?
ആ ഒരു വാക്ക് പറഞ്ഞാൽ
ഞാൻ നിങ്ങളോട് കടപ്പെട്ടുപോകുമെന്നു തോന്നും.
ഒരു “ഇഷ്ടമാണ്” എന്ന വാക്ക്
ഇത്രയും ഭാരമുള്ള വാക്കാണോ?
എനിക്ക് അതെ.
കാരണം,
ഞാൻ ആരോടെങ്കിലും
“ഇഷ്ടമാണ്” എന്ന് പറഞ്ഞാൽ,
അത്
“കുറച്ച് കാലത്തേക്ക്” എന്നല്ല.
“ഞാൻ കൂടെയുണ്ടാകും”
എന്നാണ്.
പക്ഷേ…
ഇഷ്ടമാണെന്ന് പറയുന്നത്
ഒരു promise ആണോ?
എനിക്കറിയില്ല.
പക്ഷേ,
എന്റെ ഹൃദയം
അത് promise ആയിട്ടാണ് കേൾക്കുന്നത്.
അതുകൊണ്ടാണ്…
നിങ്ങളെ ഇഷ്ടമില്ലാത്തതുകൊണ്ടല്ല,
ഒരിക്കൽ
ആ വാക്ക് പാലിക്കാൻ കഴിയാതെ വന്നാൽ
എന്നെ തന്നെ വെറുക്കേണ്ടി വരുമോ എന്ന ഭയത്തിലാണ്
ഞാൻ
“ഇഷ്ടമാണ്”
എന്ന് പറയാതെ നിൽക്കുന്നത്.
Murshida Parveen
#UntoldTruth #loveconfession
