കാണുന്നതൊക്കെയും കള്ളങ്ങളാണെന്നേ
കാഴ്ച മറച്ചീടാൻ കാട്ടും കാപട്യങ്ങൾ
മാനായി വന്നൊരു മാരീചനെപ്പോലെ
മാനിനിമാരുടെ മനം ഭ്രമിപ്പിക്കാനായി
മായ കാട്ടീടുന്ന മാനുഷ ജന്മങ്ങൾ.
കേൾക്കുന്നതൊക്കെയും പൊള്ളത്തരങ്ങളും.
കാതിന്നു സൗഖ്യമോയേകീടുവാനായി
കാതരയായങ്ങു മാറ്റുവാനായി
കെട്ടിച്ചമയ്ക്കുന്ന പൊള്ളത്തരങ്ങളും.
കാലങ്ങളേറെക്കഴിയേണ്ടയിപ്പോൾ
ആ തിരശ്ശീലയങ്ങു മാറിക്കഴിയുമ്പോള-
വിടെത്തെളിഞ്ഞിടും ശരിയായ രൂപം.
അല്ലെങ്കിലോ അത് കാലം തെളിയിക്കും
