എനിയ്ക്കു മുറിയണം വല്ലാണ്ടു മുറിയണം. പ്രണയത്തിൽ മുറിയണം, സ്നേഹത്തിൽ മുറിയണം, വാത്സല്യത്തിൽ മുറിയണം, ഏകാന്തതയിൽ മുറിയണം. മുറിവുകളുടെ അഭാവത്തിലീ ജീവിതമേനിക്കസഹ്യമാകുന്നു. ആഴമേറിയ മുറിവുകളുടെ നോവെന്നെ ജീവിക്കുന്നിപ്പോഴുമെന്നോർമ്മപ്പെടുത്തും.
ശിരസ്സിലോ ഭാരം ഞാൻ പേറുന്നേയില്ല. എൻ മനസ്സിന്റെ ഭാരം സഹിക്കുവാനും വയ്യ. എന്നാത്മസംഘർഷങ്ങളെ അടുത്തങ്ങറിയുവാൻ, തളരുന്ന തനുവിതിനെയണച്ചു പിടിക്കുവാൻ, എൻ ഉള്ളിലായാളുന്ന തീയെയണയ്ക്കുവാൻ, നീറുന്ന മുറിവുകളെ ഊതിയാറ്റീടുവാൻ, എന്റെ മനസ്സിന്റെ ഭാരം പകുത്തങ്ങു വാങ്ങുവാൻ എന്നെയറിയുന്ന ഒരു ചുമടുതാങ്ങി വേണം.
