ഒരു പനിനീർപ്പൂവിന്റ പരിമളം പോലെന്റെ കപോലങ്ങൾ ലോലമായ് തഴുകിത്തലോടിക്കടന്നുപോമീ മന്ദമാരുതൻ തന്നുടെയുറവിടമെവിടാകാം. എന്നെ നിനച്ചെന്റെ പ്രിയനിൽനിന്നുതിരുന്നയോരോരോ ശ്വാസനിശ്വാസവുമാകുമോ?. പ്രാണനെപ്പോലെന്നെ പ്രണയിക്കുന്നുണ്ടാകാം. അതാകാമീ നിശ്വാസത്തിനുള്ളം കുളിർപ്പിക്കുമൂഷ്മാവ്.
കരളിലോ നിറയെ കനവുകളാകാം അതാകാമീ പരിമളത്തിന്നു നിദാനം.
