രക്ഷ മന്ത്രിച്ചു കെട്ടിയിട്ടുണ്ട്
രണ്ടുകയ്യിലും കഴുത്തിലും അരയിലും
മന്ത്രമെല്ലാം പലകുറി ഉരുവിട്ട്
ദൈവ സന്നിധി പൂകാറുമുണ്ട്
രക്ഷതേടി പലവേഷം കെട്ടിയോർ
കാട്ടും വിക്രിയ പലതുമേ കാണ്മൂ
രക്ഷകാ നീ എവിടെയാണയ്യോ
ഒളിച്ചിരിക്കുന്നു യുഗങ്ങളായിന്നും
ആരിൽ നിന്നു നീ രക്ഷ നേടാനായ്
ഒളിച്ചിരിക്കുന്നു ദേവാലയത്തിൽ
നിന്നെ രക്ഷിക്കാൻ നിനക്കാവില്ലെങ്കിൽ
പിന്നെ ഞങ്ങൾക്കായ് ആരേകും രക്ഷ?
