രോഗങ്ങൾ മാറ്റാൻ
മരുന്നുവേണം
പ്രകൃതിതന്നെ നമു-
ക്കേകുന്നു രോഗവും
രോഗങ്ങൾ മാറ്റാനായ്
ഔഷധവും
വിതുമ്പുന്ന ചുണ്ടിന്
സാന്ത്വനമെന്നപോൽ
കാർമെഘജാല-
മകറ്റുന്ന കാറ്റുപോൽ
ഇരുളുമൂടുമ്പോൾ
തെളിയും നിലാവുപോൽ
വയറെരിയുന്നോർക്ക്
കായ്കനികളെന്നപോൽ
കൊടും ചൂടുമാറ്റി
പെയ്യുന്ന മഴ പോലെ
ഇടി മിന്നൽ വർഷം
കഴിഞ്ഞു വരുന്നൊരു
വൃശ്ചികപ്പുലരിതൻ
കുളിരുള്ള കാറ്റു പോൽ
പാരതന്ത്ര്യത്തിൻെറ
കനൽ വന്നു വീഴുമ്പോൾ
ചങ്ങല കണ്ണികൾ
പൊട്ടിച്ചെറിഞ്ഞൊരു
കടലായി മാറുന്ന
ജനസാഗരം പോലെ
രോഗങ്ങൾ മാറ്റുവാൻ
മരുന്നു വേണം.
