വയ്യായ്കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല. ആരെ നീ വല്ലാണ്ടങ്ങിഷ്ടപ്പെടുന്നുവോ അവരൊക്കെയെത്തുന്നതാതുരാലയങ്ങളിൽ.
നിനക്കാണേലൊരുനാളും പ്രായമേറുന്നില്ല. നിത്യയൗവ്വനത്തിൽ നിറഞ്ഞാടി നിൽപ്പൂ നീ.
നിലവിളിയെന്തേ നിൻ ഭക്ഷണമാണോ? നിണമാണോ നിന്റെ ദാഹജലം ചൊല്ലൂ. ആർത്തനാദം നിന്റെ സംഗീതമാണോ. ആർത്തിയോടെ ശരീരമെരിയ്ക്കുന്ന അഗ്നിനാളങ്ങൾ തൻ അടവുകളാണോ നിന്റെ നൃത്താസ്വാദനത്തിന്റെയാധാരം. ക രിയുന്ന മാംസത്തിൻ ചൊരുക്കുന്ന ഗന്ധം അതുതന്നെയാണോ നിന്നകത്തളത്തിൻ സുഗന്ധം. അവസാന വാക്കായ മരണത്തിലേക്കുള്ള ശരിയായ പാത അതാണു നീയല്ലേ.
