Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു മിഴിദൂരം അകലെ
Contests കഥ

ഒരു മിഴിദൂരം അകലെ

By Dr Venus V. VSeptember 1, 2023Updated:September 3, 20232 Comments5 Mins Read85 Views
Bookmark Now
Please login to bookmark Close

No account yet? Register

തൊണ്ടക്കുഴിയോളമെത്തിയ തേങ്ങലിനെ ഉള്ളിൽത്തന്നെ ഞെരിച്ചമർത്തി കട്ടിലിൻ്റെ ഇടതു വശത്തേക്ക് ഒന്നുകൂടി നീങ്ങിക്കിടന്നു. ക്രമാനുസൃതമല്ലാതെ പൊങ്ങിത്താഴുന്ന നെഞ്ചിനുമേലേ കൈപ്പത്തി കൊണ്ടമർത്തി, കരച്ചിലടക്കി ചരിഞ്ഞു കിടക്കുമ്പോൾ പ്രാർത്ഥിച്ചത് അപ്പേട്ടൻ ഇപ്പോൾ ഉണരല്ലേയെന്നാണ്. ഉണർന്നാൽ പിന്നെ ചോദ്യമായി പറച്ചിലായി. ഉറങ്ങീലേ, എന്താ ഉറങ്ങാത്തത്? 

സത്യം പറയാനാകാതെ ഞെരുങ്ങേണ്ടി വരും. കള്ളത്തെ കൂട്ടുപിടിക്കേണ്ടി വരും.

പുതപ്പിനിടയിലൂടെ അപ്പേട്ടൻ്റെ കൈ നീണ്ടുവന്നു, വയറിനുമേല കെട്ടിപ്പിടിച്ചു.

” രേവൂ, ഇനിയും ഉറങ്ങീലേ? 

“ഉറങ്ങിയതായിരുന്നു അപ്പേട്ടാ. മഴയുടെ ശബ്ദം കേട്ടുണർന്നു “

” രേവൂ. ഞാനും അങ്ങനെയാണുണർന്നത്. ഞാൻ പറഞ്ഞിരുന്നില്ലേ അത്തം വെളുത്താൽ ഓണം കറുക്കുമെന്ന്. ഇത്തവണ അത്തത്തിന് നല്ല വെയിലായിരുന്നു. ഉത്രാടത്തിൻ്റെയന്നു രാത്രിയിൽ മഴയെത്തി, ഞാൻ തിരുവോണത്തിനും വരുമെന്നു പറയാൻ.ഉറങ്ങാൻ കിടക്കുമ്പോൾ പതിഞ്ഞ സ്ഥായിലായിരുന്ന മഴ, കൊട്ടിക്കയറുന്ന തായമ്പകയുടെ മേളപ്പെരുക്കം പോലെയായി. പിന്നെ വീണ്ടും ശബ്ദം കുറഞ്ഞു കുറഞ്ഞ് മൗനത്തിലമർന്നു.

ഇപ്പൊഴിതാ വീണ്ടും മഴ ! മഴയ്ക്ക് സംഗീതമുണ്ടെന്നു കവികൾ പറഞ്ഞത് വെറുതെയല്ല. ഓരോ മഴയ്ക്കും ഓരോ സ്വരമാണ്. നാലുകെട്ടിൻ്റെ ഓടുകൾക്കു മേലേ വീഴുമ്പോൾ ഒരു സ്വരം. നടു മുറ്റത്തെ മണ്ണിൽ വീഴുമ്പോൾ മറ്റൊന്ന്. കാറ്റിലിളകുന്ന ആലിലകൾക്ക് മറ്റൊരു താളം. താഴെഅമ്പലത്തിൽ നിന്നുയരുന്ന അമ്പലമണിയുടെ സ്വരവും ശംഖൊലിയും പകരുന്ന ആസ്വാദ്യത വേറെ. 

ഓണത്തിന് എത്ര വലിയ പൂക്കളമാണ് അമ്പലമുറ്റത്ത്. ഓണക്കോടിയുടുത്ത് തൊഴാനെത്തുന്നവരെ കണ്ടാൽത്തന്നെ ഓണത്തിൻ്റെ വികാരം മുഴുവൻ മനസ്സിൽ നിറയും. ഓണപ്പാട്ടിൻ്റെ ഈണവും താളവും നമ്മുടെ നിമിഷങ്ങൾക്കും നിറം പകരും.

നമ്മുടെ വീട് ഇവിടെയായതു നന്നായി .സംഗീതമയമാണിവിടെ. റിട്ടയർ ചെയ്തപ്പോൾ നഗരത്തിൽ പുതിയ വീട് വാങ്ങാൻ ഒത്തിരിപ്പേർ നിർബ്ബന്ധിച്ചതാണ്. ഞാൻ വേണ്ടയെന്ന് ഉറപ്പിച്ചു പറഞ്ഞു.

പക്ഷേ ഇത്തവണ ഓണത്തിന് ഒരു സങ്കടം ഉണ്ട്. അഭീടെയൊപ്പം സീമയും വരുമെന്ന് കരുതി. എല്ലാർക്കും കൂടി ഓണം ആഘോഷിക്കാമെന്നും. നഗരത്തിൽ വളർന്ന കുട്ടിയല്ലേ, നമ്മുടെ നാട്ടിലെ ഓണാഘോഷം കാണിച്ചു കൊടുക്കാമെന്നായിരുന്നു എൻ്റെ വിചാരം. ആ കുട്ടിയെന്തേ ഇങ്ങനെ, എത്ര സ്നേഹം കൊടുത്തിട്ടും നമ്മളിൽ നിന്ന് അകന്നകന്ന്. “

അപ്പേട്ടൻ ഇനി ഓരോന്ന് ആലോചിച്ചാലോചിച്ച് ഉറക്കം കളയും. വിഷയം മാറ്റാനായി ഞാനൊരു ചോദ്യമെടുത്തിട്ടു.

” അപ്പേട്ടന് ഉറക്കം വരണില്ലേ ? എത്ര മണിയായെന്നറിയ്വോ ? “

“ഉം “

“എന്നാല് വേഗം ഉറങ്ങ്. വെളുപ്പിന് എണീറ്റ്ട്ട് വേണം ഓണം കൊള്ളാൻ.”

അപ്പേട്ടൻ നിവർന്നു കിടന്നു. ശ്വാസോഛ്വാസം താളനിബദ്ധമായി. ഉറക്കത്തിലമർന്നു. എന്നിട്ടും തന്റെ മാത്രം നിദ്രയകന്നു നിന്നു. നെഞ്ചിൽ കരിങ്കല്ലിന്റെ ഭാരമിരിക്കുമ്പോൾ ഉറങ്ങാനാകുന്നതെങ്ങനെ ?

കുളിച്ച് ഈറൻ മാറുമ്പോഴും  പ്രാതലൊരുക്കുമ്പോഴും അറിയാതെ കണ്ണു നിറഞ്ഞു. കഴിഞ്ഞുപോയ നിമിഷങ്ങൾ നൽകിയ ദു:ഖത്തിൻ്റെ തീവ്രത ഒട്ടും കുറയ്ക്കാൻ കണ്ണീരിനു കഴിഞ്ഞിട്ടില്ല.

ഓണം കൊള്ളാനായി അരിമാവണിയിച്ചതൃക്കാക്കരയപ്പന്മാരെ പൂത്തറയിലെ തൂശനിലയിൽ വയ്ക്കുമ്പോഴും തെച്ചിയും തുമ്പയും കൊണ്ടു മൂടുമ്പോഴും മനസ്സിൽ പ്രതീക്ഷയുണ്ടായിരുന്നു, മുൻപത്തെ നാളുകളിലെപ്പോലെ അഭി അപ്പേട്ടനോടൊപ്പം കൂടെ നിൽക്കുമെന്ന്. എന്നിട്ട്, ഉണർത്താൻ വേണ്ടി വിളിച്ചിട്ടും അവൻ എഴുന്നേറ്റില്ല. ഉറങ്ങുന്നവരെ ഉണർത്താം. ഉറക്കം നടിച്ചു കിടക്കുന്നവരെ ഉണർത്തുന്നതെങ്ങനെ?

മധുരയടയും പുട്ടും പഴം നുറുക്കും കാസറോളിലെടുത്തു വച്ചു. പണ്ട് അഭിയുണ്ടാകും തനിക്കൊപ്പം പൂവടയുണ്ടാക്കാനും നേദിക്കാനും . ഓണം കൊണ്ടു കഴിഞ്ഞ് പൂവടയുടെ രുചി നോക്കുന്നതും അവൻ തന്നെ. പൂവട ടിഫിൻ ബോക്സിൽ ഇട്ട് അടച്ചു വച്ചു. അവന് വേണ്ടെങ്കിൽ പിന്നെയത് മറ്റാർക്ക്? എല്ലാം സഹിക്കാം, മക്കൾക്കു വേണ്ടി ജീവിച്ച അപ്പേട്ടന് ഒരോണക്കോടിപോലും അവൻ കയ്യിൽ കരുതിയിട്ടില്ല.

” അഭിയെ വിളിക്ക്. നമുക്ക് ഒരുമിച്ചു പ്രാതൽ കഴിക്കാം ” അപ്പേട്ടന്റെ സ്വരം അരികിൽ.

ഭക്ഷണം കഴിച്ചുതീരുംവരെ പതിവിൽ നിന്നും വിഭിന്നനായി അഭി നിശ്ശബ്ദനായിരുന്നു. മുംബെയിലെ ഫ്ലാറ്റ് ജീവിതത്തെക്കുറിച്ചോ സീമയെക്കുറിച്ചോ ജോലിയെക്കുറിച്ചോ ഒന്നും പറയാതെ. ഇടയ്ക്കിടെയുയരുന്ന അപ്പേട്ടന്റെ ചോദ്യങ്ങൾക്ക് അളന്നും മുറിച്ചുമുള്ള വാക്കുകളിൽ മാത്രം ഉത്തരം പറഞ്ഞു.

” അച്ഛാ, എനിക്ക് അച്ഛനോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്. “

ഇത്രയുംസമയം അഭി വാക്കുകളെ മനസ്സിലിട്ട് മെരുക്കുകയായിരുന്നിരിക്കണം.

അപ്പേട്ടൻ മുഖമുയർത്തി.

” അഭീ, അതിനുമുൻപ് ഞാൻ, നിൻ്റെ അമ്മ പറയുന്നത് നീ കേൾക്കണം.”

“രേവൂ, അഭീ,  എന്താ കാര്യം ? ” അപ്പേട്ടൻ്റെ കണ്ണിലെ ചോദ്യത്തെ നേരിടാനാകാതെ അഭി മുഖം താഴ്ത്തി.

“ഞാൻ പറയാം അപ്പേട്ടാ.

അഭി എന്തിനാണ് വന്നതെന്നറിയ്വോ? അപ്പേട്ടൻ കരുതിയ പോലെ ഓണം കൂടാനും, നമ്മളെ കാണാനുമല്ല.അപ്പേട്ടൻ്റെ ജീവൻ്റെ ജീവനായ ഈ വീട് വിൽക്കുന്ന കാര്യം പറയാൻ. അവൻ്റെ പേരിൽ അപ്പേട്ടൻ എഴുതി വച്ചതല്ലേ എന്നാണവന്റെ ചോദ്യം. സീമയ്ക്ക് മുംബെയിൽ പുതിയ ഫ്ലാറ്റ് വാങ്ങണമെന്ന്.

പക്ഷേ അഭീ, എൻ്റെ വാക്കുകൾ കേട്ടിട്ടു മതി ഇനി നിൻ്റെ സംസാരം.

ഈ വീട് എന്റെ അപ്പേട്ടന്റെ, നിന്റെ അച്ഛൻ്റെ സ്വപ്നമാണ്. അക്ഷരാർത്ഥത്തിൽ ജീവൻനൽകിയാണിത് പടുത്തുയർത്തിയത്.

നിനക്കറിയോ, പതിനഞ്ചു വർഷം മുൻപ് മരണത്തെ മുഖാമുഖം കണ്ടയാളാണ് നിന്റെ അച്ഛൻ. വയറിനുള്ളിലെ കുടലിൽ പെർഫൊറേഷൻ, എന്ന് വച്ചാൽ ദ്വാരം വീണു. രോഗം കണ്ടെത്തിയിട്ടും ശരിയായ ചികിത്സ കിട്ടാതെ വലഞ്ഞ നാളുകൾ. രോഗവിമുക്തി ഒരു ചോദ്യചിഹ്നമായപ്പോൾ  വിജയ സാദ്ധ്യത തീരെയില്ലെന്നു പറഞ്ഞ് എല്ലാവരും സർജറിയെ എതിർത്തു. ഒടുവിൽ ഒരു ഭാഗ്യപരീക്ഷണം പോലെ വലിയൊരു സർജറിനടത്തി. അതിന് കാരണമായത് അപ്പേട്ടൻ്റെ മനക്കരുത്ത് തന്നെ. രോഗത്തിൻ്റെ വൈഷമ്യങ്ങൾ സഹിച്ചു സഹിച്ച് മറ്റുനിവൃത്തിയൊന്നുമില്ലെന്നു വന്നപ്പോൾ അങ്ങനെ തീരുമാനിക്കേണ്ടി വന്നു എന്നതാണ് സത്യം. വിസർജ്ജ്യം ശേഖരിക്കാൻ ശരീരത്തിനു പുറത്ത് ബന്ധിച്ച സഞ്ചിയുമായി ജീവിച്ച വർഷങ്ങൾ. മറ്റാരാണെങ്കിലും തളരുമായിരുന്നു. അലച്ചിൽ നിറഞ്ഞ ജോലിയുപേക്ഷിക്കുമായിരുന്നു. പക്ഷേ, തീവ്രമായ വേദനയ്ക്കിടയിലും അപ്പേട്ടന്റെ കണ്ണിൽ പ്രതീക്ഷയുടെ നാളമെരിഞ്ഞിരുന്നു . ശരിക്കും ജീവൻ മരണപോരാട്ടമായിരുന്നു, കഴിഞ്ഞു പോയ പത്തുവർഷങ്ങളിൽ. പക്ഷേ അന്നും അപ്പേട്ടൻ ജീവിച്ചത്, ജോലി ചെയ്തത് നിനക്കും അഞ്ജുവിനും വേണ്ടിയാണ്. ഒടുവിൽവർഷങ്ങൾക്കു ശേഷം  വീണ്ടും സർജറി,  ഇത്തവണയാകട്ടെ മുറിഞ്ഞ ഭാഗങ്ങളെ കൂട്ടി യോജിപ്പിക്കാൻ. അതിനും ബന്ധുക്കളുടെ എതിർപ്പുണ്ടായിരുന്നു , ഡോക്ടർമാരുടെ പരീക്ഷണത്തിന് നിന്നു കൊടുക്കരുതെന്ന് പലരും ശഠിച്ചു..പക്ഷേ, വീണ്ടും ഭാഗ്യപരീക്ഷണത്തിന്നൊരുങ്ങി.  രോഗത്തിൻ്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ച് അത്ര മാത്രം തളർന്നിരുന്നു. ഒരു മോചനത്തിന്നായി മനസ്സ് അത്രയേറെ  കൊതിച്ചിരുന്നു. വർഷങ്ങൾക്കുശേഷം കിട്ടിയ രോഗവിമുക്തി ഒന്നോർമ്മിപ്പിച്ചു , നഷ്ടപ്പെട്ടു പോയ പത്തുവർഷങ്ങളെ, അതിൻ്റെ സന്തോഷങ്ങളെ .

റിട്ടയർമെൻറിനു ശേഷം സമ്പാദ്യം മുഴുവൻ മക്കളുടെ പേരിൽ എഴുതി വച്ചപ്പോൾ അപ്പേട്ടൻ്റെയുള്ളിൽ പ്രതീക്ഷയുണ്ടായിരുന്നു. ഇനിയുള്ള വർഷങ്ങൾ മക്കളുടെ സ്നേഹം നുകർന്ന് ജീവിക്കാമെന്ന്. പലരും പറഞ്ഞു, സ്വത്ത് മുഴുവനും പങ്കു വയ്ക്കുന്നത് നന്നല്ലയെന്ന്.

എന്തേ, ഇതെല്ലാം ഇപ്പോൾ പറയുന്നു എന്ന ചോദ്യം അപ്പേട്ടൻ്റെ കണ്ണിലുണ്ട്.

” മരണം വരെ ജീവിക്കാൻ കൊതിച്ച  ഈ വീട് നഷ്ടപ്പെടുന്നത് അപ്പേട്ടന് താങ്ങാനാവില്ല. പക്ഷേ, അത് കാണാൻ, അച്ഛനെ മനസ്സിലാക്കാൻ നിനക്കാവില്ല. കാരണം നീ പണ്ടത്തെ അഭിയല്ലല്ലോ. സീമയുടെ വിരൽ തുമ്പിൽ ചലിക്കുന്ന പാവയാണ് നീ.

പക്ഷേ, നിന്റെ അച്ഛൻ, എൻ്റെ അപ്പേട്ടൻ തോൽക്കില്ല. ജോലി ചെയ്ത് ഓരോ നാണയത്തുട്ടും കുടുംബത്തിനായി സ്വരുക്കൂട്ടുമ്പോൾ, നീയും അഞ്ജുവുമായിരുന്നു അപ്പേട്ടന്റെ മനസ്സിൽ . 

താൻ മരിച്ചാലും  രേവു കഷ്ടപ്പെടുതെന്നു പറഞ്ഞ് അപ്പേട്ടൻ അന്ന് എന്റെ ഭാവിയും കണക്കു കൂട്ടിയിരുന്നു. പി.എഫും ഗ്രാറ്റുവിറ്റിയും അടക്കം ഒരു വൻതുക നിങ്ങൾ അറിയാതെ എനിക്കായികാത്തു വച്ചു. അതുകൊണ്ട് നിന്റെ തീരുമാനങ്ങൾക്കു മുന്നിൽ നിൻ്റെയമ്മ പതറില്ല. അപ്പേട്ടൻ തോൽക്കാനും ഞാൻ സമ്മതിക്കില്ല .

നിന്റെ ഭാഗത്തിലുള്ള ഈ തറവാട് ഞങ്ങൾ ഒഴിഞ്ഞു തരും.  പഴമയുടെ വിരൽപ്പാട് പേറുന്ന നാലുകെട്ട് ഹോട്ടൽ സമുച്ചയത്തിനായി വിട്ടുകൊടുക്കാമെന്നാണല്ലോ നിന്റെ തീരുമാനം? പക്ഷേ ഞങ്ങളുടെ ബാക്കി ജീവിതം നിൻ്റെ മുംബെ ഫ്ലാറ്റിലെ ഒരു മുറിയുടെ നാലു ചുവരുകൾക്കുള്ളിലാവില്ല.

അപ്പേട്ടൻ്റെ ഹൃദയം കവർന്ന അമ്പലവും നാട്ടിടവഴിയും ഉള്ള ഗ്രാമക്കാഴ്ച ഇനിയുള്ള കാലവും ഞങ്ങൾക്ക് നഷ്ടമാകില്ല.ഞങ്ങൾ ഇവിടെ ഒരു പുതിയ വീട് വാങ്ങും, പുതുതായി പണി തീർന്ന അമ്പരചുംബിയായ ഫ്ലാറ്റിനരികിൽ. എന്നിട്ട് സുഖമായി , സന്തോഷമായി ജീവിച്ചു കാണിക്കും .  

അവിടെയും പൊഴിയുന്ന മഴത്തുള്ളികൾ മേൽക്കൂരയിൽ താളമിടും. അമ്പലത്തിലെ ശംഖൊലിയും ദീപാരാധനയുടെ മണിയടിയും മുഴങ്ങിക്കേൾക്കും. ഓണക്കാഴ്ച്ചകളുടെ നിറവോടെ ഗ്രാമത്തിൻ്റെ തുടിപ്പറിഞ്ഞ് ഏറെക്കാലമിനിയും. അന്നും മുറ്റത്ത് പൂക്കളമുണ്ടാകും, ഓണയൂഞ്ഞാലും.അത് എവിടെയാണെന്ന് നിനക്കറിയ്വോ ? അപ്പേട്ടൻ്റെ ജീവൻ്റെ ജീവനായ ഈ വീട്ടിൽ നിന്ന് ഒരു മിഴിദൂരം അകലെ. “

അഭിയുടെ മുഖത്ത് ഒരു കാർമേഘം ഇരുണ്ടുകൂടുന്നത് ഞാൻ കണ്ടു. പിന്നെ കൺപീലികളെ നനച്ചുകൊണ്ടൊരു നീർമണി താഴേക്ക് ഇറ്റുവീഴുന്നതും.

വിറയ്ക്കുന്ന കൈ നീട്ടി അഭി അപ്പേട്ടൻ്റെ വിരലിൽ തൊട്ടു. പിന്നെ അപ്പേട്ടനെ മുറുകെ  നെഞ്ചിൽ ചേർത്തു. അഭിയുടെ കണ്ണീർത്തുള്ളികൾ പുകയുന്ന എൻ്റെ നെഞ്ചിലാണ് വീണത്, തണുപ്പു പകർന്നുകൊണ്ട്.

ഡോക്ടർ വീനസ്

Post Views: 32
2
Dr Venus V. V
  • Website

I am doctor by profession(modern medicine),residing at Edappally,Ernakulam.Used to write short stories,poems. Interested in traveling.Used to write travelogue. Published my short story book,Pranayaksharangal. Paints with all mediums.Like stitching,crafts. My husband is an engineer.

2 Comments

  1. Sunandha Mahesh on September 1, 2023 10:09 PM

    നന്നായിട്ടുണ്ട്

    Reply
  2. Sreeja Ajith on September 1, 2023 9:48 PM

    👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.