Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തിരുവോണപ്പിറ്റേന്ന്…
Contests കഥ

തിരുവോണപ്പിറ്റേന്ന്…

By Nafs nafsSeptember 1, 2023Updated:September 3, 20237 Comments3 Mins Read94 Views
Bookmark Now
Please login to bookmark Close

No account yet? Register

“സൂപ്രണ്ടേ… എനിക്കിനി കാരുണ്യാവാർഡിൽ ഡ്യൂട്ടിയെടുക്കാൻ വയ്യ. അതല്ലെങ്കിൽ എന്നെ നൈറ്റിലേക്ക് ഷിഫ്റ്റ് ചെയ്തുതന്നേക്ക്.”
ജമീലസിസ്റ്റർ ആശുപത്രി സുപ്രണ്ടിന്റെ വാതിലിനുമുന്നിൽ നനഞ്ഞ കോഴിയെപ്പോലെ നിന്നു. അവളുടെ യൂണിഫോമിന്റെ മാറിടത്തിലും നിതംബത്തിലും നനഞ്ഞ കൈപ്പാടുകൾ കടുംനീലനിറത്തിൽ തെളിഞ്ഞുനിന്നു.

“എന്തുപറ്റി ജമീലാ. തിരുവോണമായിട്ട് ഇതെന്തു കോലാടീ..

“കഴിഞ്ഞ രണ്ട് ദിവസായിട്ടാ കിളവന് സൂക്കേട് കൊറച്ച് കൂടുതലാ. സജി കുളിപ്പിക്കാൻ നോക്കിയതാ. കിളവൻ സമ്മതിക്കണ്ടേ. ഞാൻതന്നെ കുളിപ്പിച്ചു കൊടുക്കണമെന്ന്.”

“എങ്ങനെ ജീവിച്ച മനുഷ്യനാ…
തിരുവോണായിട്ട് മാധവേട്ടനെ കുളിപ്പിച്ച് ഓണക്കോടി ഉടുപ്പിക്കാതെ മുഷിഞ്ഞുനാറിയ കോലത്തിലിരുത്താൻ പറ്റോ.”

“ഇരുപത്തിരണ്ടു പേരാ അവിടെ വാർഡിലുള്ളത്. അവർക്കാർക്കും ഇല്ലാത്ത സൂക്കേടാ കിളവന്. ഇതൊരു സർക്കാരാശുപത്രി ആയതോണ്ട് അവരെയൊക്കെ വൃത്തിയിലും വെടിപ്പിലും കൊണ്ടുനടന്നില്ലെങ്കിൽ പത്രക്കാരോടിവന്ന് വാർത്തയാക്കും. ഇറക്കിവിടാനും പറ്റില്ല. ഇപ്പംതന്നെ ഏതൊക്കെയോ ചാനലുകാർ വന്ന് കാത്ത് നിൽക്കുന്നുണ്ട്. ഞാനിതൊന്ന് മാറിയേച്ചും വരാം.”

“നീയൊന്ന് നോക്കിയും കണ്ടും നിന്നോ. എന്തായാലും ഞാനയാളുടെ മോനെയൊന്ന് വിളിക്കട്ടെ. ഇക്കുറി വാർഡിലുള്ള എല്ലാവർക്കും സ്റ്റാഫിനുമുള്ള ഓണക്കോടി അവരുടെ വക ഓണസമ്മാനമാണ്.”
ശാന്തമ്മ സൂപ്രണ്ട് അയാളുടെ മകന്റെ ഔദാര്യം ഓർമ്മിപ്പിച്ചു.”

“ഹും. ആർക്കുവേണം അയാളുടെ ഓണസമ്മാനം. ഒറ്റ മോനാപോലും. നാലുമാസംമുന്നേ ഇവിടെ കൊണ്ടാക്കിപ്പോയതാ. പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. വലിയ ടെക്സ്റ്റൈൽസ് ശൃംഖലയുടെ ഓണറാണിവിടെയിങ്ങനെ സ്ഥലകാലബോധംപോലുമില്ലാതെ…. ഇതൊക്കെ വല്ലയിടത്തും വിളിച്ചുപറയാൻ പറ്റുമോ.”
ജമീലയുടെ തൊണ്ടയിടറി.
“അച്ഛന്റെ കാര്യങ്ങൾനോക്കാൻ നാലുപേരെ ഏർപ്പാടാക്കി വീടിനു വെളിയിലിറങ്ങാതെ വല്ല മരുന്നും കൊടുത്ത് പൂട്ടിയിടുകയെങ്കിലും ചെയ്യാലോ. അതൊന്നും ചെയ്യാതെ ഇവിടെ സർക്കാർ ആനുകൂല്യത്തിൽ കഴിയാൻ വിട്ടിരിക്കുന്നു.” അവൾക്ക് മുന്നിലൂടെ വാപ്പച്ചിയുടെ മയ്യിത്തുംകട്ടില് പള്ളിക്കാട്ടിലേക്ക് നടന്നു.

“അയാളുടെ സ്വഭാവം ഇതായതുകൊണ്ട് ആൾക്കാർ ഇട്ടേച്ചു പോയതാവും. മരുമകളുടെയടുത്തും ഇതല്ല സ്ഥിതിയെന്ന് ആരുകണ്ടു.” സൂപ്രണ്ടിന്റെ ഊഹം സ്ഥാനത്തായിരുന്നു.

“അമ്മ മരിച്ചപ്പഴേ മകന്ന് അച്ഛനു വേറേ വിവാഹം നടത്തികൊടുത്താൽ പോരായിരുന്നോ. അതെങ്ങനാ, അതിൽ മക്കളുണ്ടായാൽ സ്വത്ത് വീതംവച്ചുപോകില്ലേ. നാട്ടുകാരോടും മറ്റും അച്ഛൻ കാശിക്കോമറ്റോ പോയിരിക്കാണെന്നായിരിക്കും പറഞ്ഞിട്ടുണ്ടാവുക.”
ജമീല ഹൃദയം തിങ്ങിയവേദനയോടെ സ്റ്റാഫ്റൂമിലേക്കു നടന്നു.

കാരുണ്യ വാർഡിന്റെ നടുമുറ്റത്ത് തിരുവോണം പൊലിപ്പിക്കാനുള്ള ഒരുക്കങ്ങൾ തിടുക്കപ്പെട്ട് നടക്കുന്നു. നാക്കിലയ്ക്ക് മുകളില്‍ പീഠംവച്ച് അരിമാവുകൊണ്ട് കോലംവരച്ച് പൂക്കളത്തില്‍ തൃക്കാക്കരയപ്പനെ ഒരുക്കിനിർത്തിയിട്ടുണ്ട്. തുമ്പപ്പൂക്കുടംകൊണ്ട് പൂമൂടലും നടത്തി. ചാനലുകാർ എല്ലാം ക്യാമറയിൽ പകർത്തിക്കൊണ്ടിരിക്കുന്നു.

പൂജ നടത്താൻ എല്ലാവരും മാധവനെ നിർബന്ധിച്ചു. അയാൾ ഉമ്മറത്തെ ചാരുപടിയിൽ മുഖം തിരിച്ച് അനങ്ങാതെയിരുന്നു. സ്വന്തം നെയ്ത്തുശാലയിൽ നെയ്തെടുത്ത കസവുകരയുള്ള ഓണപ്പുടവകളും അതു കൈനീട്ടി വാങ്ങിക്കാനെത്തുന്ന സ്ത്രീജനങ്ങളും കുട്ടികളും നിശ്ചലമായ മിഴികൾക്കകത്ത്
പതിയേ ചലനമുണ്ടാക്കിയോ…

അയാൾ സ്വന്തംമുണ്ടിന്റെ കരയിൽപ്പിടിച്ച് അതിൽത്തന്നെ തഴുകിയിരുന്നു.
ചന്ദനക്കളറുള്ള സിൽക്ക്ജുബ്ബയും ചന്ദനത്തിന്റെതന്നെ കസവുകരയുമുള്ള മുണ്ടും ധരിച്ചിരിക്കുന്ന അയാളെ തറവാടിന്റെ പൂമുഖത്തിരിക്കുന്ന കാർന്നോരെപ്പോലെ തോന്നിച്ചു.

“ഇയാളെന്താ ശരിക്കും പൊട്ടനാണോ. വന്നപ്പോ തൊട്ടേ മിണ്ടാട്ടമില്ല.” ജമീലക്ക് ദേഷ്യം തിളച്ചുകയറി.

ശിരസ്സില്‍ അരിമാവും മഞ്ഞപ്പൂക്കളും അണിഞ്ഞ് തുമ്പപ്പൂവിൽ മുങ്ങിയ മഹാബലിയെ കുഞ്ഞാലി ആദ്യമായി കാണുകയാണ്. കുഞ്ഞാലിക്ക് ഓണമെന്നാൽ പൂക്കളവും സദ്യയുമാണ്. അയാൾ കൗതുകത്തോടെ തൃക്കാക്കരയപ്പന്നടുത്ത് ചെന്നിരുന്നു.
പതിയേ നിവേദിച്ച അടയ്ക്ക്നേരെ കൈനീട്ടി.

“മാതേവരേ…”
നിശബ്ദമായൊരു നിലവിളി. അയാൾ ഉമ്മറത്തുനിന്ന് മുറ്റത്തേക്കു ചാടിയിറങ്ങി കാല്‍ നിലത്തുറക്കാതെ കുഞ്ഞാലിക്കുനേരേ ശരവേഗംപാഞ്ഞു.
അയാൾക്ക് പിന്നാലേ സജിയും ഷാജിയുമോടി.
പക്ഷേ, അയാളുടെ മുഖത്തെ ഭാവം ശാന്തമായിരുന്നു. മന്ത്രങ്ങൾ ഉരുവിടുന്നതുപോലെ അടയും അവിലും മലരുമെടുത്ത് അയാൾ കുഞ്ഞാലിക്കുനേരെ നീട്ടി.

“മാതേവാ…” കുഞ്ഞാലി ഓച്ഛാനിച്ചുനിന്നു.

വെള്ളിവീഴ്ത്തിയ മുടിയിഴകളെ കൂടുതൽ തിളക്കമുള്ളതാക്കി വെയിൽച്ചൂട് വന്നുതൊട്ടു. പ്രായത്തിന്റെ അവശതകളെ പേറി നെറ്റിയിലെ നീലഞരമ്പുകൾ വലിഞ്ഞുമുറുകി.
അയാളുടെ കൈപിടിച്ച് സജി അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. അനുഭവങ്ങളുടെ തിക്കാറ്റേറ്റതുപോലെ കുഞ്ഞാലിയും ഇടനാഴിയിലൂടെ അവരെ അനുഗമിച്ചു. ഓർമ്മകളുടെ വാതിലിനപ്പുറത്ത് ചാരിനിന്നുകൊണ്ട് വിഷാദഛവിയോടെ മറ്റു അന്തേവാസികളും അവരെ പിന്തുടർന്ന് ഊണുമുറിയിലെത്തി.

“എന്റെ കുട്ടിക്കാലത്ത് ഇതുപോലെ കസവു കരയുള്ള ഓണപ്പുടവ ഓണത്തിന് മാത്രമേ ഉടുക്കാൻ പറ്റൂ. അന്നൊന്നും ഇല്ലത്ത് ഓണത്തിന് സാമ്പാറില്ലായിരുന്നു. ആയിരംകറിയാണ് വെക്കുക. ”
ഓർമ്മയിലെ ആയിരംകറികളുടെ ഉപ്പുനോക്കി ജാനിയമ്മയുടെ ചുണ്ടുകളും വിരലുകളും വിറച്ചു. മാധവനും വിശപ്പില്ലായിരുന്നു. മുന്നിലെ ഇലയിലേക്ക് രണ്ടുമൂന്നു തുള്ളി കണ്ണീരിറ്റി.
ഇരുപത്തിരണ്ട് നാക്കിലകളിലും വിളമ്പിയ സദ്യയിൽ ഉപ്പുകൂടി ഓരോരുത്തരും ചവർപ്പോടെ ഉണ്ടു. ഊണു വിളമ്പിയവരും ഓണക്കോടിയുടെ കോന്തലകൊണ്ട് ഉപ്പ് തുടച്ചെടുക്കാൻ പാടുപെട്ടു. ശേഷിച്ച ഓർമ്മകളെ അയവെട്ടാനായി എല്ലാവരും അവരവരുടെ സ്ഥാനങ്ങളിൽ ചെന്നുകിടന്നു.

വാർഡിലെ ചുമരിൽ തൂക്കിയ ടി.വിക്കകത്ത് ഓര്‍മ്മകളുടെ ഒരു ചടങ്ങായി ഓണാഘോഷത്തെ കണ്ടുകൊണ്ട് മാധവൻ കട്ടിലിൽ ചാരിക്കിടന്നു. തിരുവാതിരക്കളിക്കു പകരം ടി.വി.യില്‍ കാണുന്നു തിരുവാതിര.
മാധവന്റെ ഓർമ്മയിൽ ഓണസന്ധ്യയിൽ മുങ്ങി തറവാടും പൂമുഖവും.

“വീരവിരാട കുമാര വിഭോ ….” പാട്ടുകൾ പാടി സന്ധ്യ മറ്റുള്ളവർക്കൊപ്പം ചുവടുകൾ വെയ്ക്കുന്നു. പാട്ടും കുരവയും കൈകൊട്ടിത്താളവും സന്ധ്യയെ രാത്രിയിൽ അലിഞ്ഞില്ലാതാക്കി. ആകാശത്ത് തിളക്കത്തോടെ തിരുവാതിര നക്ഷത്രമുദിച്ചു. മാധവന്റെ ഹൃദയം വിടർന്നു.
ദശപുഷ്പം മുടിയിൽചൂടി നിലവിളക്കും പിടിച്ച് തന്റെ സന്ധ്യ നാണത്തോടെ മുന്നിൽ വന്നുനിൽക്കുന്നു. നിർവൃതിയോടെ അയാൾ ഇരുകൈകളുംകൊണ്ട് അവളെ നെഞ്ചിലേക്ക് ചേർത്തുപിടിച്ച് കണ്ണുകളടച്ചു. ദശപുഷ്പങ്ങൾ അവർക്കുമുകളിൽ കാറ്റിൽ പാറിവീഴുന്നു.

സുബ്ഹിബാങ്കുവിളികേട്ട് കുഞ്ഞാലി കട്ടിലിൽ എഴുന്നേറ്റിരുന്നു. തൊട്ടടുത്ത കട്ടിലിൽ കൂപ്പുകൈയോടെ കിടക്കുന്ന മാധവനെ പതിയേ കുലുക്കിവിളിച്ചു.
“മാതേവാ… മാതേവാ….”
തന്റെ കൈയിലുണ്ടാണ്ടായിരുന്ന അവിലും മലരും ആ നെറ്റിയിൽ വച്ചു കുഞ്ഞാലി മരവിച്ചുനിന്നു.

Post Views: 27
5
Nafs nafs
  • Website

Hafsath KT കോഴിക്കോട്ടുകാരി കണ്ടതും കേട്ടതും കുത്തിക്കുറിക്കാനിഷ്ടം. പ്രതിഷേധമാണ് പ്രധാന വിനോദം😝

7 Comments

  1. Seenanavaz on September 28, 2023 12:33 AM

    അതിഭാവുകത്വമില്ലാതെ ജീവിതത്തിന്റെ ചില നേർക്കാഴ്ചകൾ👌👌

    Reply
  2. Nishiba M on September 7, 2023 11:33 PM

    മനോഹരം. ഒറ്റപ്പെടലിന്റെ നോവും പ്രായാധിക്യം അതിന്റെ വിഹ്വലതകളും. നന്നായി എഴുതി.

    Reply
  3. sabira latheefi on September 3, 2023 6:43 PM

    👍🏻👍🏻

    Reply
    • Nafs nafs on September 4, 2023 12:32 AM

      🥰🥰

      Reply
    • Shiju KP on September 8, 2023 10:05 AM

      ഹൃദയത്തിന്റെ ഭാഷ എത്ര വേഗമാ വായിക്കുന്നവരിലേക്ക് ഒഴുകുന്നത്. 💞💞സത്യസന്ധമായ നേർകാഴ്ചകളാണിവ എന്നത് കൂടുതൽ വേദനിപ്പിക്കുന്നു.

      Reply
  4. Sunandha Mahesh on September 1, 2023 10:10 PM

    നല്ല പ്രമേയം, മനോഹരമായി എഴുതി 👍

    Reply
    • Mujadila on September 1, 2023 11:12 PM

      🥰🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.