പരിഹാസ ശരങ്ങളിൽ
പലവേള പതറിപ്പോയവരുണ്ട്
പരിഹാസങ്ങളെ പേടിച്ച്
പിന്തിരിഞ്ഞോടിയവരുണ്ട്
പുറംലോകം കാണാതെ
പിന്നുള്ള കാലം
പാതിചത്ത് ജീവിച്ചവരുണ്ട്
പരിഹാസങ്ങളിൽ തളരാതെ
പറഞ്ഞവരെക്കൊണ്ട്
പലവട്ടം കൈയ്യടിപ്പിച്ചവരുണ്ട്
പരിഹാസങ്ങൾ തന്ന വേദന
പറഞ്ഞു കരഞ്ഞിട്ട്
പിന്നെ പലരോടും
പത്തിരട്ടി അതുതന്നെ കാട്ടി
പ്രഹസനം തീർക്കുന്നവരും
പാരിൽ ഏറെയുണ്ട്