കഴിഞ്ഞ ഞായറാഴ്ച്ച രാത്രി കുറച്ച് ലേറ്റായിട്ട് ഏകദേശം 11മണിയോടടുത്ത് തിരുവനന്തപുരം തമ്പാനൂർ ബെസ്റ്റാൻഡിന് സമീപം നിൽക്കുകയായിരുന്നു. ബസ് ഇല്ലാത്തതുകാരണം റെയിൽവേ സ്റ്റേഷനിലേക്ക് പോവാമെന്നുറപ്പിച്ചു. നൈറ്റും ഡേയും ഒരേപോലെ ഷൂട്ടായിരുന്നു പോരാത്തതിന് ഒരാഴ്ചയായി വിട്ടുമാറാത്ത പനിയുമുണ്ട്. നല്ല ബോഡി പെയിനും തലവേദനയുമുണ്ടായിരുന്നു ടോട്ടലി എനിക്കൊട്ടും വയ്യാ തീരെ അവശനായിരുന്നു. ഒരു ബെഡ് കണ്ടാൽ അവിടെ വീണുറങ്ങിപോകുമെന്ന അവസ്ഥയിലായിരുന്നു. അങ്ങനെ നിക്കുമ്പോൾ പെട്ടെന്നാരാൾ എന്റെ അടുത്തേക്ക് വന്നു ഏകദേശം 50 വയസ്സിനോട് അടുത്ത് പ്രായമുണ്ടായിരിക്കും ഇരുണ്ട നിറം പാതി നരച്ച മുടിയൊക്കെ നീട്ടിവളർത്തിയിട്ടുണ്ട് അൽപ്പം മുഷിഞ്ഞ ക്രീം കളർ പാന്റും ഷർട്ടും കയ്യിൽ ഒരു കവറുണ്ട്. “മോൻ എവിടുന്ന് വരുന്നേ? എവിടെ പോവാൻ നിൽകുവാ? എന്താണ് ഈ നേരത്ത്…” ഞാൻ എല്ലാത്തിനും ഉത്തരം പറഞ്ഞെങ്കിലും അത്ര സഹകരണത്തോടെയല്ല ഞാൻ സംസാരിച്ചത്. എന്റെ താല്പര്യമില്ലായിമ പ്രകടിപ്പിച്ചു. ഞാൻ പതിയെ ഫോൺ എടുത്ത് മാമനെ വിളിച്ചു, മാവേലിക്കരക്ക് ട്രെയിനില്ല കായംകുളം വരെയൊള്ളു ബൈക്കുമായി വരണമെന്ന് പറഞ്ഞു. ഫോണിൽ…
