Author: Asha Murali

Working

വെറും നിലത്ത് നീണ്ടു നിവർന്ന് കണ്ണടച്ച് അവൾ കിടന്നു. എത്ര കാലായിന്നറിയ്യ്യോ ഒന്ന് ഇങ്ങനെ കിടന്നിട്ട്. മുതുകിന് കൂന് വന്നതിന് ശേഷം മലർന്ന് കിടന്നിട്ടില്ല. ഉൾകണ്ണിലൂടെ അവൾ മേലോട്ടു നോക്കി. ഇല്ല്യ. അധികം താമസം ല്ല്യ. മുറ്റത്തെ പുളിമാവ് വെട്ടുന്നത് കേൾക്കാൻ ണ്ട്. പാവം ! എത്ര ആൾക്കാർക്ക് മധുരക്കനി നൽകിയതാ. ഞാൻ കാരണം അതിൻ്റെ ജീവനും പോയി. ആരൊക്കെയോ ഇരിക്കുന്നുണ്ടല്ലോ നാലു പുറവും. ആ… മക്കളാണോ… തേങ്ങൽ കേൾക്കുന്നുണ്ടല്ലോ….. കരയട്ടെ… അമ്മക്ക് വേണ്ടി അവസാനം ഇതല്ലേ വേണ്ടു. പുറത്ത് ആരുടെയോ പരിചയം ള്ള ശബ്ദം കേൾക്കാൻ ണ്ടല്ലോ’ ആ… അത് അയലത്തെ തള്ളയാ. ഇന്നെന്താ വഴക്കൊന്നും തുടങ്ങണില്ലേ. കരയാണല്ലോ. ഹ…ഹ ആരെ കാണിക്കാൻ? എൻ്റമ്മ എവിടെ? അയ്യോ! അതാ വീണ് കിടക്കുന്നുണ്ടല്ലോ….. എന്തിനാ ഇങ്ങനെ വെഷമിക്കണത്. ഒന്ന് പിടിച്ച് കട്ടിൽ മേൽ കിടത്തിക്കൂടേ? ആർക്കെങ്കിലും ഒന്ന് ആശ്വസിപ്പിച്ചൂടെ? പെറ്റ വയറല്ലേ.. അത്രേം സങ്കടം വേറെ ആർക്കും ണ്ടാവില്ലല്ലോ? എവിടെ? നാഴികക്ക്…

Read More

‘സ്കൂൾ അടച്ചിട്ട് രണ്ട് ദിവസായി. എന്താ വരുന്നില്ലേ?’ അടുക്കളയിൽ പണിതിരക്കിനിടക്ക് ഫോൺ ശബ്ദം കേട്ട് ഓടി വന്നെടുത്തതാണ് അവൾ. അച്ഛൻ്റെ ശബ്ദം കേട്ടപ്പോൾ എന്താ മറുപടി പറയേണ്ടതെന്ന് ഒരു നിമിഷം ചിന്തിച്ചു. സ്കൂൾ അടക്കാൻ ഇനിയും ഉണ്ട് ഒരു ദിവസം കൂടി. അച്ഛൻ അങ്ങനെയാണ്. ലീവ് കിട്ടുമ്പോഴേക്കും ഓടിയെത്തണം. ‘ വരാം അച്ഛാ. ഏട്ടന് ലീവ് കിട്ടട്ടേ’. ഒരു വിധം അവൾ പറഞ്ഞൊപ്പിച്ചു. ‘ഉം’ ഗാംഭീര്യം നിറഞ്ഞ മുളലിനോടൊപ്പം റിസീവർ വെക്കുന്ന ശബ്ദം കേട്ടു. ഗേറ്റ് കടന്ന് വീട്ടിലേക്ക് ഉള്ള വഴിയിൽ എത്തിയപ്പോഴേ കണ്ടു ഉമ്മറത്ത് ഒരു ജനൽ പാളി കുറച്ച് തുറന്ന് പടിക്കലേക്ക് കണ്ണും നട്ടിരിക്കുന്ന അച്ഛനെ. അതു പതിവാണ്. മക്കൾ വരുന്നു എന്നറിഞ്ഞാൽ പിന്നെ രാവിലെ മുതൽ കാത്തിരിപ്പാണ്. ഇഷ്ടമുള്ള വിഭവങ്ങൾ ഒരുക്കാൻ അമ്മക്ക് നിർദ്ദേശങ്ങൾ നൽകി ഓടി നടക്കും. ഓണം, വിഷു, തിരുവാതിര എല്ലാ ആഘോഷങ്ങൾക്കും മക്കൾ വീട്ടിൽ എത്തണം എന്നതും നിർബന്ധം. ഇല്ലെങ്കിൽ ആ ദേഷ്യം…

Read More

ആർ രാജശ്രീ എഴുതിയ ആത്രേയകം എന്ന നോവൽ, റാം ആനന്ദിക്കു ശേഷം മനസ്സിനെ പിടിച്ചിരുത്തി. ഒറ്റ ഇരുപ്പിൽ വായിച്ച് തീർക്കാൻ ആഗ്രഹിച്ച ഒരു നോവൽ. ‘കല്യാണിയുടെയും ദാക്ഷായണിയുടെയും കത’ വടക്കേ മലബാറിലെ നാടൻ ഭാഷാ ശൈലികൊണ്ടും നർമ്മരസപ്രധാനമായും ആണ് നമുക്കു മുന്നിൽ എത്തിയതെങ്കിൽ ആത്രേയകം പുരാണത്തെയും ഫിക്ഷനെയും ചേർത്തിണക്കി വായനയുടെ വാതായനങ്ങൾ മലർക്കെ തുറന്നു തന്നു. ഓരോ കഥാപാത്രവും മനസ്സിൽ നിറഞ്ഞു നിൽക്കുമ്പോഴും നിരമിത്രനും ഇളയും  ആത്രേയകത്തിലെ പ്രധാന ശുശ്രൂഷകനും ഇളയുടെ മുത്തച്ഛനുമായ ചൂഡകനും എല്ലാം മനസ്സിൽ മായാതെ നിൽക്കുന്നു. അശരണർക്കും അനാഥർക്കും ആഗതമോതിയ ആത്രേയകത്തിലേക്ക് വന്നെത്തിയ നിരമിത്രൻ. എല്ലാ തരത്തിൽ പെട്ട മനുഷ്യർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ഈ ലോകത്ത് ജീവിക്കാൻ അർഹതയുണ്ടെന്നും ഓരോർത്തർക്കും അവരവരുടേതായ കഴിവുകൾ ഉണ്ടെന്ന് നിരമിത്രനിലൂടെ മനസ്സിലാക്കി തരുന്നു. നമ്മൾ പുരാണങ്ങളിൽ വായിച്ച് സത് ഗുണ സമ്പന്നരെന്ന് മനസ്സിൽ പ്രതിഷ്ഠിച്ച പലരൂപങ്ങളും തകർന്നടിയുന്ന കാഴ്ചയാണ് കുന്തിദേവിയുടെയും അർജുനൻ്റെയുമൊക്കെ പ്രവർത്തിയിലൂടെ കാണാൻ കഴിയുന്നത്. സ്ത്രീകൾ സഹിക്കാൻ മാത്രം വേണ്ടി ജനിച്ചവരാണെന്ന്…

Read More

ഹായ്! ഇന്ന് സ്കൂൾ തുറക്കുന്ന ദിവസാണ്. പുതിയ ക്ലാസ്സിലേക്ക്. സ്കൂൾ തുറക്കുന്ന ദിവസം മഴ ഉറപ്പാ. മഴയത്ത് തണുത്ത് വിറച്ച് പാടത്തെ കുളത്തിൽ ഒരു കുളി ഉണ്ട്. ആലോചിക്കുമ്പോൾ ബഹുരസം. മൂന്നാം ക്ലാസിലെ കാൽകൊല്ല പരീക്ഷ വരെ അച്ഛൻ്റെ നാട്ടിലെ വീടിന് തൊട്ടടുത്ത സ്കൂളിലാണ് പഠിച്ചത്. അവിടുന്ന് പോരുമ്പോൾ കുഞ്ഞു മനസ്സിൽ എന്തിനെന്നറിയാത്ത ഒരു വിഷമം ഉണ്ടായിരുന്നു. ഇതുവരെ കാണാത്ത, പേരറിയാത്ത ഒരു നാട്ടിലേക്ക്. ഒരു മാസത്തോളം അമ്മമ്മേടെ വീട്ടിൽ താമസിച്ച് പുതിയ സ്കൂളിൽ ചേർന്നു. പെട്ടെന്ന് സ്കൂൾ മാറിയത് കൊണ്ട് സ്കൂളിൽ പോകാൻ ചെറിയ ഒരു മടി ഉണ്ടായിരുന്നു. ആകെയുള്ള സന്തോഷം പുതിയ മഞ്ഞ നിറത്തിലുള്ള വെള്ളകുപ്പിയും ചോറ്റു പാത്രവും കിട്ടി എന്നതാണ്. പഴയസ്കൂൾ വീടിന് അടുത്തായതു കൊണ്ട് ഉച്ചക്ക് വീട്ടിൽ വന്നാണ് ചോറ് കഴിച്ചിരുന്നത്. രണ്ട് സ്ഥലങ്ങളിലേയും പെരുമാറ്റരീതികൾ വ്യത്യസ്തമായിരുന്നു. ആദ്യത്തെ സ്കൂളിൽ കൂട്ടുകാർ തമ്മിൽ ‘എടി, പോടി’ വിളികൾ പതിവായിരുന്നു. പുതിയ സ്കൂളിൽ അത് ‘കുട്ടി’ ആയി…

Read More