Author: Biju

Writer

നല്ല നട്ടുച്ചനേരം. ഇറക്കമിറങ്ങി വരുന്ന പുകച്ചുരുൾ പോലുള്ള ഇരുചക്ര വാഹനത്തിനു പിന്നിൽ കെട്ടിവച്ച എന്തോ ആണ് ആദ്യം കണ്ണിൽപ്പെട്ടത്. പണ്ടുതൊട്ടേ അസാധാരണത്ത്വമാണ് ആദ്യം കണ്ണിൽ പെടുക. മറ്റൊരു ഇരുചക്ര വാഹനത്തിൽ അപ്പോൾ ഞാനും കയറ്റം കയറുകയായിരുന്നു. പാമ്പും കോണിയും കളിക്കുന്ന കുട്ടികൾ ഏണിപടിയിലൂടെ ഓടി കയറും പോലെ കുത്തനെയുള്ള റോഡ് കയറുവാൻ ഞാൻ ശ്രമിച്ചു. അടുത്ത് എത്തിയപ്പോഴാണ് അത് സെയിൽ ടാക്സിലെ ശ്രീജിത്താണെന്ന് മനസിലായത്. അവനെന്നെ കണ്ടില്ലെന്ന് തോന്നി. തോന്നലല്ല, ശ്രീജിത്തിൻ്റെ മുഖഭാവം കണ്ടാൽ എന്നെയെന്നല്ല, ഈ ലോകത്ത് മറ്റൊന്നും തന്നെ അവനപ്പോൾ കാണുന്നില്ലെന്നുതന്നെയാണ് അനുമാനിക്കുക. സ്വപ്നാടനത്തിലെന്ന പോലെയാണ് അവൻ വാഹനമോടി ക്കുന്നത്. സ്വപ്ന സുഷുപ്തിയിൽ വിരിഞ്ഞൊരു നറുചിരി അവൻ്റെ ചുണ്ടിലും കണ്ണിലും മിന്നി മാറുന്നത് ഒറ്റനോട്ടത്തിൽ തന്നെ ഞാൻ കണ്ടു.  പട്ടണത്തിൽ വച്ച് ഇരുകയ്യിലും തിങ്ങി നിറഞ്ഞ പലവ്യഞ്ജന സാധനങ്ങളുമായി, “വീട്ടിലേക്കല്ലേ..?” എന്ന് ചോദിച്ച് പിന്നിൽ കയറി കൂടിയ രാമകൃഷ്ണേട്ടൻ ശ്രീജിത്തിൻ്റെ ബന്ധുവാണെന്ന് ഞാനോർത്തത് “അത് ശ്രീജിത്തല്ലേ …?” എന്ന…

Read More

എൻ്റെ ബാല്യകാല സുഹൃത്തും ബന്ധുവു മായ ശിവദാസന്റെ സഹോദരിയുടെ മകൻ കോയമ്പത്തൂര് വച്ച് ടൂവീലറിൽ പോയിക്കൊ ണ്ടിരിക്കേ പിന്നാലെ കമ്പി കയറ്റിവന്ന ലോറി യിടിച്ച് തൽക്ഷണം മരണപ്പെട്ട വിവരം വൈ കുന്നേരം പാർട്ടി ഓഫീസിൽ ഒരു മീറ്റിങ്ങിൽ പങ്കെടുത്തു കൊണ്ടിരുന്ന പ്പോഴാണ് ഞാന റിഞ്ഞത്. നാളെ ലീവ് കിട്ടാൻ പ്രയാസമാ യതുകൊണ്ട് കാവശ്ശേരിയിലുള്ള മരണ വീട്ടിലേക്ക് ഇന്നു രാത്രി തന്നെ പോയി വരാ മെന്നും ശിവദാസനെ എങ്ങനെ കൊണ്ടു പോകുമെന്നുമുള്ള എൻ്റെ ആശങ്ക വിവരം അറിയിച്ച മറ്റൊരു ബന്ധു കൂടിയായ അനീ ഷിനോട് ഞാനപ്പോൾ തന്നെ പങ്കുവയ്ക്കു കയുമുണ്ടായി. “ഞാനും അത് ആലോചിച്ചിരുന്നു.” അവൻ പറഞ്ഞു.” പക്ഷേ …” “ അതെ. മരിച്ചത് അവൻ്റെ പെങ്ങളുടെ മകനാണ്. അവളുടെ ഭർത്താവാണെങ്കി മരണപ്പെട്ടിട്ട് രണ്ട് വർഷല്ലേ ആയുള്ളൂ. മകൾ ഈയടുത്ത് ഒരുത്തനോടൊപ്പം പോവുകയും ചെയ്തു. ആകെ ഉണ്ടായിരുന്ന ആൺതരിയാണ് ഇപ്പോൾ…” ഞാൻ നിറുത്തി. ഒന്നാലോചിച്ച്, തുടർന്നു. “അതു കൊണ്ട് രക്തബന്ധമുള്ള ഒരാളെ ങ്കിലും…

Read More

പാതി വെന്ത ഹൃദയം വാനിറ്റി ബാഗു പോലെ ചുമന്നാണ് ജെസി അന്ന് ഓഫീസിലെത്തിയത്. സിബ് തുറന്ന് ബാഗിൽ നിന്നും താക്കോലെടുത്തു നൽകുമ്പോൾ വാച്ച്മാൻ രാവുണ്ണി ജെസിയെ നോക്കി പുഞ്ചിരിച്ചു. ജെസി ചിരിച്ചില്ല. ചിരി സ്വാഭാവികമായ വികാരമാണെന്നും അത് മറന്നു പോയെന്നും ഓർത്താൽ വ്യസനം വരും. പകരം ഇന്നലെകളിലേക്ക് തിരിഞ്ഞ് മറ്റൊന്നാണ് പറഞ്ഞത്. “ചേട്ടൻ പറഞ്ഞതോർമ്മയുണ്ട്. ഞങ്ങൾ നോക്കിയെങ്കിലും അയാളുടെ നമ്പർ കിട്ടിയില്ല. ഹെഡോഫീസിലുണ്ടോന്ന് നോക്കാം. എന്താണയാളുടെ പേര്…?” “വത്സൻ..” കുനിഞ്ഞ് താഴിൻ്റെ പഴുതിലൂടെ താക്കോലിടുന്നതിനിടെ രാവുണ്ണിയുടെ ശബ്ദമിടറി . “എന്തായാലും അയാളെ കിട്ടാതെ നിവൃത്തിയില്ല. ഇതു പൊക്കി എൻ്റെ കയ്യുടെ ഓരം പോയി.” രാവിലെ ഷട്ടറു പൊക്കാൻ രാവുണ്ണിയെ സഹായിക്കുന്നത് ജെസിയാണ്. ആ സ്നേഹം ചേട്ടന് ജെസിയോടുമുണ്ട്. മനസിനകത്തെ രാവിലെയുള്ള വേലിയേറ്റത്തെ ശമിപ്പിക്കാൻ വിജയേട്ടൻ്റെ കടുപ്പത്തിലുള്ള ചായക്കാവുമെന്ന് ജെസിയെ പഠിപ്പിച്ചത് രാവുണ്ണിയാണ്. ഇന്നതൊരു ശീലമായി മാറി. ഓഫീസിലേക്ക് കയറിയാൽ രാവുണ്ണിക്ക് ചെയ്യാൻ ചില പണികളുണ്ട്. ജനലുകൾ തുറക്കണം. ലൈറ്റും ഫാനും ഇടണം.…

Read More