Author: Haris Memana

കൃഷി , പൊതു വിജ്ഞാനം , വായന , യാത്ര (a hodophile, dendrophile), സിനിമ , ഭക്ഷണം , പാചകം etc എന്നീ താല്പര്യങ്ങളുള്ള ഒരു Pluviophile, Happy introvert and a day dreamer 🤔

രണ്ടു സിനിമകൾ ഒന്നിച്ചിറങ്ങിയ ഈ ആഴ്ചയിൽ (21.11.2025) ഏതു കാണണമെന്ന ആശയക്കുഴപ്പം അത്രക്കുണ്ടായില്ല . ഒന്ന് ‘വിലായത്ത് ബുദ്ധ’ എന്ന ഇന്ദു ഗോപൻറെ ആ ചെറു നോവൽ രസിച്ചുവെങ്കിലും അതിൽ ഒരു സിനിമയാകനുള്ള സ്കോപ്പൊന്നും കഥയിൽ കണ്ടിരുന്നില്ല. വേറൊന്ന് വായിക്കുമ്പോൾ കിട്ടുന്ന ആ കിക്ക് ഒന്നും ഇന്ദു ഗോപൻറെ കഥകൾ സിനിമയാകുമ്പോൾ കിട്ടാറുമില്ല ( ഒരളവു വരെ ‘പൊൻമാൻ’ ഒരു അപവാദമെങ്കിലും!) ബാഹുൽ രമേശ് – ദിൻജിത്ത് അയ്യത്താൻ കോംബോ എന്ന പേരു മാത്രം മതിയായിരുന്നു eko എന്ന സിനിമക്ക് ഫസ്റ്റ് ഷോ തന്നെ കേറാനുള്ള പ്രചോദനം. ബാഹുലിന്റെ തന്നെ ‘കിഷ്ക്കിന്ഡാ കാണ്ഡ’വും ‘കേരളാ ക്രൈം ഫയൽ 2’ ഉം അത്രക്കിഷിടപ്പെട്ടിരുന്നു. Eko ബാഹുലിന്റെ animal trilogy യിലെ അവസാനത്തേത് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം ബാഹുൽ രമേശ്‌ രചനയിൽ ദിൻജിത്ത് അയ്യത്താൻ സംവിധാനം നിർവഹിച്ച ഈ മിസ്റ്ററി ഡ്രാമ സിനിമയുടെ ഏറ്റവും വലിയ USP ‘കിഷ്കിന്ധാകാണ്ഡം’ എന്ന ഒരു മികച്ച സിനിമയ്ക്ക്…

Read More

ചൈനീസ് ചിത്രങ്ങളെന്നാൽ ഷാവോലിൻ ആയുധ അഭ്യാസങ്ങൾ നിറഞ്ഞതോ ഹോങ്കോങ് ത്രില്ലറുകളോ അതല്ലേൽ ജാക്കി ചാൻ സ്റ്റൈൽ ചിത്രങ്ങളോ ആണെന്നുള്ള ഒരു ധാരണ വച്ചു പുലർത്തിയിരുന്നു, പണ്ട്… സാങ്യാങ് ( zhang yang ) സംവിധാനം ചെയ്ത `ഗെറ്റിങ് ഹോം’ എന്ന ചൈനീസ് സിനിമ കാണുന്നത് വരെ! ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ ചൈനീസ് ചലച്ചിത്രമാണ് എൻറെ ചൈനീസ് ചിത്രങ്ങളെപറ്റിയുള്ള ധാരണകളെ അമ്പാടെ തിരുത്തിയത്. രണ്ട് കൂട്ടുകാർ . ഇരുവർക്കും ഏതാണ്ട് 55 വയസ്സ് പ്രായം. നാലുകൊല്ലമായി ചൈനയിലെ ഒരു കണ്സ്ട്രക്ഷന് കമ്പനിയില് ജോലി ചെയ്യുകയാണവർ. രണ്ടു പേരും ദരിദ്ര നാരായണന്മാർ. നിത്യവും ഒരുമിച്ച് മദ്യപിക്കും. നന്നായി മദ്യപിച്ച ഒരു ദിവസം അതിലൊരാൾക്ക് (സിനിമയിലെ നായകന്) കലശലായ ഭയം. താൻ മരിച്ചാൽ ശവം അനാഥമായിപ്പോവുമോ എന്ന്. സുഹൃത്ത് ആശ്വസിപ്പിച്ചു. “അക്കാര്യത്തില് പേടിക്കേണ്ട. ഞാൻ എങ്ങനെയെങ്കിലും മൃതദേഹം വീട്ടിലെത്തിക്കും” അതൊരു പരസ്പര ധാരണയായി അവര് അംഗീകരിച്ചു. ആദ്യം മരിക്കുന്നത് സുഹൃത്താണ്. അമിതമായ മദ്യപാനമായിരുന്നു…

Read More

കഴിഞ്ഞ ഏപ്രിൽ – മേയ് മാസങ്ങളിലൊരു ദിവസം എറണാകുളം പ്രസ് ക്ളബ് റോഡിലെ സ്ഥിരം ലാവണമായ ബ്ളോസം ബുക്സിൽ പുസ്തക കൂമ്പാരങ്ങൾക്കിടയിൽ പൂണ്ട് വിളയാടുന്നതിനിടയിലാണ് അവിടെ ജോലി ചെയ്യുന്ന കുട്ടി, സ്ഥിരം സന്ദർശകനായതു കൊണ്ടാകാം, അടുത്തു വന്നു പറയുന്നതു “ഒരു ബുക് ഇറങ്ങിയിട്ടുണ്ട്, മസ്റ്റ് റീഡിംഗാണൂട്ടോ”. ബുക്കും കാണിച്ചു തന്നു “കമ്പിളികണ്ടത്തെ കൽഭരണികൾ”. Alice Feeney യുടെ ഒരു ത്രില്ലറിൻറെ തിരച്ചിനിടയിലായതിനാലാകാം അന്ന് കമ്പിളികണ്ടത്തിന്റെ കാര്യം പിന്നീട് വിട്ടുപോയിരുന്നു . വീണ്ടും ആഗസ്റ്റിൽ നാട്ടിലെത്തിയപ്പോഴാണ് ബ്ളോസമിൻറെ ബുക് ഷെൽഫിൽ വച്ചു ‘കമ്പിളിക്കണ്ട’വുമായി അടുത്ത മുഖാമുഖം തരപ്പെട്ടത്. അപ്പോഴേക്കും ബുക്കിൻറെ പതിനഞ്ചാം പതിപ്പിറങ്ങിക്കഴിഞ്ഞിരുന്നു! ( നാലു മാസം കൊണ്ട് 15 പതിപ്പുകൾ, മാതൃഭൂമി ബുക്സിൻറെ record). പാരീസില്‍ അധ്യാപകനും ഗവേഷകനുമാണ് രചയിതാവായ ശ്രീ. ബാബു അബ്രഹാം. നാല് മക്കളുമായി ജീവിതം കെട്ടിപ്പടുക്കുന്ന അമ്മയാണ് ഈ പുസ്തകത്തിലെ ‘ഹീറോ’. ഇതിലെ പല അദ്ധ്യായങ്ങളും വായിച്ചു തീരുമ്പോൾ മനസ്സിൽ സങ്കടക്കടലിൻറെ തിരകൾ ഇളകും. ദുരിതവും പട്ടിണിയും…

Read More