Author: Jayasree Prdeep

Working women with a passion of reading and writing. Hails from Palakkad district and mother of a teenager boy. Was active in online writing though there is a break of a year. Published short stories in online pages and groups and one of my story was included in a book of short story collection published by Madhuram publications.

“നിൻ്റെ ഈ മയിൽപ്പീലി ഭ്രാന്ത് ഇനിയും നിർത്താറായില്ലെ പദ്മ? ഇങ്ങനെയും ഉണ്ടോ കിറുക്ക്? മനുഷ്യൻ ഇവിടെ മണിക്കൂറുകൾ ക്യൂ നിന്നിട്ടാണ് ഒന്ന് ദർശനം കിട്ടിയത്. വേഗം പോയി വല്ലതും കഴിക്കാം എന്ന് വിചാരിച്ചാൽ… ‘ കയ്യിൽ പിടിച്ചിരിക്കുന്ന പീലിക്കൂട്ടങ്ങൾക്കിടയിൽ നിന്നും വിടർന്നത് നോക്കി തിരഞ്ഞെടുക്കുകയായിരുന്ന പദ്മ, പുറകിൽ നിന്നും വന്ന ചന്ദ്രുവിൻ്റെ പരാതികൾ കേട്ടതായി ഭാവിച്ചതേ ഇല്ല.  “ചേട്ടൻ ദ് എന്തൂട്ട് നാ കയറ് പോട്ടിക്കണെ.. ?” എന്ന കടക്കാരൻ്റെ ചോദ്യത്തിന് മനോഹരമായ ഒരു പുഞ്ചിരി മാത്രം അവൾ മറുപടിയായി നൽകി.  “ചേച്ചീ പൊതിയണോ.. ?” “ഏയ് കേടാവും. ഞാൻ കയ്യിൽ പിടിച്ചോളാം” “മോൾ രണ്ട് സെറ്റ് കമ്മല് എടുത്തിട്ട്ണ്ട് ട്ടാ.. ” അതും പറഞ്ഞ് ബ്രൗൺ കവറിൽ പൊതിഞ്ഞ കമ്മൽ അയാൾ അവൾക്ക് നേരെ നീട്ടി.  “ശരി ട്ടോ ജോയ്.. ” പൈസ കൊടുത്ത് യാത്ര പറഞ്ഞപ്പോൾ ജോയിയുടെ ചോദ്യം..  “അടുത്ത മാസം വരണ് ണ്ടാ.. ? ” “ഇനി…

Read More