പഴക്കം ചെന്ന വീടിന്റെ മൂലക്കിലിരുന്നു നിർത്താതെ പാടുന്ന പഴയ റേഡിയോ ശബ്ദങ്ങൾ. അതിൽ മുക്കിയും മൂളിയും പ്രായമായെന്നു ഊട്ടിയുറപ്പിക്കാനെന്നോണം പുറന്തള്ളപ്പെടുന്ന പഴയ സിനിമാ ഗാനങ്ങൾ. മണ്ണെണ്ണ വിളക്കിനപ്പുറത്തു കാഴ്ചകളാൽ മങ്ങപ്പെട്ട പഴയ പുസ്തകയലമാര. ചിതലുകൾ തിന്നിട്ടും അവശേഷിപ്പിന്റെ നാമം പേറി ബാക്കിയായ പുസ്തകക്കെട്ടുകൾ. വർഷങ്ങളുടെ ഗാഢനിദ്രയിൽ നിന്നുണരാത്ത മയിൽപ്പീലിത്തുണ്ടുകൾ. ആരോ വലിച്ചെറിഞ്ഞ സ്വപ്നങ്ങളിൽ ഞെരുങ്ങിയമർന്ന അതിന്റെ തേങ്ങലുകൾ. വെള്ളി നിറമാക്കപ്പെട്ട വെളുത്ത രോമങ്ങൾ. ആഴങ്ങളിലേക്ക്കുഴിഞ്ഞു പോയ മനുഷ്യക്കണ്ണുകൾ. പിന്നി, മുക്കിലേക്കെറിയപ്പെട്ട വിലകുറഞ്ഞ വസ്ത്രങ്ങൾ. കർപ്പൂര മണമുള്ള ഇരുട്ടു മുറികൾ. മനുഷ്യലോകത്തു വഴിതെറ്റി വന്ന ദൈവങ്ങളുടെ മുന്നിൽ കെടാതെ കത്തിച്ചു വെച്ച തണുത്ത ചന്ദനത്തിരികൾ. തട്ടിയും മുട്ടിയും അടുക്കളത്തിണ്ണയിൽ ജീവിച്ചിരിക്കുന്ന കരിപ്പിടിച്ച മൺകലങ്ങൾ. പുകയാത്ത അടുപ്പുകല്ലുകൾ. വഴുക്കലു പിടിച്ച മുറ്റത്തഴിച്ചു വെച്ച മെതിയടികൾ. ആളില്ലാത്ത ശൂന്യത പേറുന്ന പൂമുഖത്തെ ഒഴിഞ്ഞ ചാരുകസേര. അങ്ങനെയങ്ങനെ എത്രയെത്ര ജീവിതങ്ങളാണ്മ രണം കടന്നെത്താത്ത, വലിച്ചെറിയപ്പെട്ടവരുടെ മൂലക്കിലിരുന്നു ദിവസവും തേങ്ങിയുറങ്ങുന്നത്.
Author: Mithra
അധികം കൊട്ടിയാഘോഷിക്കപ്പെടാത്ത, മുൻപൊരിക്കലും അതിനെ കുറിച്ചു കേൾക്കാനിടവരാത്ത കാലത്താണ് അടിവസ്ത്രത്തിൽ പൊടുന്നനെ കാണപ്പെട്ട രക്തക്കറയുടെ രൂപത്തിൽ ആർത്തവം എന്നെ തൊടുന്നത്. തലേന്ന് കഴിച്ച ബീറ്റ്റൂട്ട് ഉപ്പേരിയുടെ പരിണിത ഫലമാണെന്നാണ് ആദ്യം കരുതിയത്. അത്രയൊക്കെ ബോധമേ അന്നുണ്ടായിരുന്നുള്ളു എന്നതാണ് സത്യം. കഴുകി കഴുകി, കഴുകലിന്റെ അങ്ങേയറ്റമായപ്പോൾ പുറത്തു പറയാൻ പറ്റാനാവാത്ത വിധം ഒരു ഭാരം എന്റെ നെഞ്ചിൽ കിടന്നു പുളഞ്ഞു. മരിക്കാൻ പോവുകയാണെന്ന തോന്നലും ഇടക്ക് ജനിക്കാതിരുന്നില്ല. ഞാൻ മരിച്ചാൽ കരയുന്നവരുടെ ലിസ്റ്റെടുക്കാനും മറന്നില്ല. നാലാം നാൾ പാവാടയുടെ പിറകിൽ ആരോ കണ്ടെത്തിയ ഉണങ്ങിയ രക്തക്കറകൾ കാണപ്പെട്ടതിനു ശേഷം അന്നുവരെ ഉണ്ടായിരുന്ന ഞാനല്ലതായി മാറാൻ ഒട്ടും സമയം വേണ്ടി വന്നില്ല എനിക്ക്. നാലു ദിവസം എങ്ങനെയാണു ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു തുണിയുടെ പോലും കനമില്ലാതെ ഞാനത് കൊണ്ടു നടന്നത് എന്ന് ആലോചിച്ചു കൂട്ടുമ്പോൾ ഒരു അത്ഭുതം എന്നെ വന്നു മൂടും. മുൻപൊരിക്കലും പോയിട്ടില്ലാത്ത അത്രയും തവണ വാഷ്‌റൂമിൽ പോയി ഇരുന്നതിന്റെ, കഴുകി കഴുകി…
പിറ്റേന്ന് ഒരു യാത്ര പോവണമെന്ന് അയാൾ പറഞ്ഞിരുന്നു. പതിവു പോലെ ഒരു നൂറു ചിന്താ ഭാരങ്ങൾ തലയിലേറ്റി അവൾ ഉറങ്ങാൻ കിടന്നു. ഉറക്കമെഴുന്നേൽക്കാനുള്ള അലാറം തെല്ലൊരു സംശയത്തോടെയാണ് അവൾ വെക്കാൻ തുടങ്ങിയത്. ചെയ്തു തീർക്കാനുള്ള ജോലി ഭാരങ്ങളെ തന്റെ തലയിൽ കെട്ടി വെച്ച മട്ടിലുള്ള പോലെ അവൾ പ്രാകിയിരുന്നു. മനസ്സ് മുഴുവൻ ഒരു നൂറു ചോദ്യങ്ങൾ ചികഞ്ഞു കൊണ്ടിരുന്നു എപ്പഴോ അവൾ ഉറങ്ങിപ്പോയിരുന്നു. രാവിലെ ഞെട്ടിയുണർന്നു നോക്കിയപ്പോൾ സമയമാവാതെ, അനുകമ്പയോടെ തന്നെ നോക്കുന്ന അലാറത്തിനോടവൾക്ക് ചെറിയൊരു സഹതാപം തോന്നിയിരുന്നു. അടുത്ത കിടക്കുന്ന ഭർത്താവിനെയും മകനെയും അസൂയയോടെ നോക്കി അവളൊന്നും നെടു വീർപ്പിട്ടു. ഉറക്കം മാറാത്ത കൺപോളകളെ അശ്വസിപ്പിച്ചു തന്റെ സാമ്രാജ്യത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ മടുപ്പ് വല്ലാതെ തന്നെ കാർന്നു തിന്നുന്നതായി അവൾക്ക് അനുഭവപ്പെട്ടിരുന്നു. തിരക്കിനിടയിൽ എപ്പഴോ വിശപ്പ് പോലും മറന്നു പോയിരുന്നു അവൾ. അയാൾ പറഞ്ഞ സമയത്തു തയ്യാറായി നിൽക്കാനുള്ള വ്യാഗ്രത അവളെ വല്ലാതെ പുതഞ്ഞു. മകനോട് അയാൾ ഭക്ഷണം കഴിച്ചോ…
