Author: Vishnu prasad Sivarajan

A person who believe, Minimalism and Meaningfull prosperity are not facile🌿🌿.

മംഗലശ്ശേരി നീലകണ്ഠഢൻ എന്ന ഗംഭീര ചെങ്ങായി. ശരിക്ക് പറഞ്ഞാൽ നമ്മൾ നോക്കുന്നതാണ് കാണുന്നത് എന്നുള്ളത് എത്ര ശരിയെന്ന് തോന്നി പോകും ചിലരെ അറിയുമ്പോൾ. അല്ലെങ്കിൽ എങ്ങനെയാണ് ഇത്ര ദുർമാർഗ്ഗിയും സ്ത്രീലമ്പടനും വഷളത്തരം വണ്ടി കേറി വന്നവനുമായ ഒരാൾക്ക് നീലകണ്ഠനെ പോലെ ഇത്ര സ്വീകാര്യത എല്ലാർക്കുമിടയിൽ കിട്ടുന്നത്. ഊളത്തരം കണ്ട് പിടിച്ച നാല് കൂട്ടുകാരുടെ കൂടെകൂടി, വീടും പറമ്പും വിറ്റ് കള്ളടിക്കുന്നവനെന്ന ഖ്യാതിപ്പേര് നേടി. ചന്ദ്രാലയം സുഭദ്രേടെ ഇരുട്ട് സുഖോം പിടിച്ച് ജീപ്പുമോടിച്ച് പാട്ടും പാടി ഇളനീരും ചാരായോം കുടിച്ച്കൂത്താടി നടക്കുന്നൊരു ചെങ്ങായി. ഒരാൾ തൻ്റെ ചോര തിളച്ച് മറിയുന്ന പ്രായത്തിൽ കാണിക്കേണ്ട സകല വെടലത്തരങ്ങളും ആശാൻ തൂക്കിട്ടുണ്ട്. ബീഡി, പൊടി, ചീട്ട്, ചുരുട്ട്, കത്തിക്കുത്ത്,കള്ള്, പെണ്ണ്, ചാരായം, കൊലകേസ്, മാനഹാനി, നിർഭാഗ്യം, ഭാരിദ്ര്യം,അനാഥത്വം, സ്ത്രീശാപം, അപകടം, കണ്ണീര്, എന്ന് വേണ്ട ഈ ലോകത്ത് എന്തൊക്കെ വള്ളികെട്ടുണ്ടോ ആ ചുറ്റൽ മൊത്തം പെണഞ്ഞ് ചേർത്ത് കോർത്ത് പിടിച്ചൊരു ചെങ്ങായി. എന്നാൽ നിങ്ങൾക്ക് തോന്നീട്ടില്ലേ?…

Read More

              അച്ഛനു വേണ്ടി ഒരു ദിവസം വീണ്ടും വന്നടുത്തിരിക്കുന്നു. പാത്രസൃഷ്ടികളിൽ അച്ഛൻ എന്ന സ്ഥാനത്തിന് ഒട്ടനേകം നിറങ്ങളുണ്ടായിട്ടുണ്ടിവിടെ. അതായത് അച്ഛനെ കുറിച്ച് ഒരു ലക്ഷം അക്ഷരച്ചായങ്ങൾ വീണു കുതിർന്നിട്ടുണ്ടീ മലയാള മണ്ണ്. എന്നാൽ അമ്മായച്ഛൻമാരുടെ ഹൃദയത്തിലെ സ്നേഹത്തിൻ്റെ ഉപ്പ് ആരെങ്കിലും മലയാള സിനിമയിലൊന്ന് ചാലിച്ചിട്ടുണ്ടോയെന്ന് ആലോചിച്ചിട്ടുണ്ടോ? എന്നാൽ അങ്ങനെയും ഉണ്ടിവിടെ, കൗരവരിലെ ആൻ്റണിയേയും സ്ഫടികത്തിലെ ചാക്കോ മാഷിനേയും കീരിടത്തിലെ അച്ചുതൻ പോലീസിനേയും നരസിംഹത്തിലെ ജസ്‌റ്റിസിനേയും എന്ന് വേണ്ട പിതൃസ്നേഹത്തിൻ്റെ മാറ്റൊലികൾ തലങ്ങും വിലങ്ങും ഇടിവെട്ടി ചെയ്ത് മഴതൂർന്നിറങ്ങിയ കൂട്ടത്തിലെ ഒരു പാവം സിംഗപ്പൂരുകാരൻ അമ്മായച്ഛൻ ജീവിച്ച് മരിച്ചിട്ടുണ്ടിവിടെ. പറഞ്ഞ് വരുന്നത് സാഗരം സാക്ഷി സിനിമയിലെ ശ്രീ തിലകനെയാണ്. മകനെ സ്നേഹിച്ച് പുരയും മണ്ണും കൈമാറുന്ന അനേകം അച്ഛൻമാർക്കിടയിൽ മകളുടെ നെടുനീണ്ട ഹൃദയവ്യഥ കണ്ട് ഉള്ളു നുറുങ്ങി വീണു പോയൊരച്ഛൻ. സിനിമയുടെ തുടക്കത്തിൽ അദ്ദേഹം ഭീപ്തമായ പ്രത്യാശയുടെ നീണ്ട് വിടർന്ന സമ്മോഹനമായൊരു ജീവിതം മകൾക്ക്…

Read More