Author: Rema Unnikrishnan

I am a lady staying at Thrissur. Interested in reading and writes short stories.

” മേന്നേ.. മേന്നേ.. ണീക്കൂ.. ” മേനോന്റെ പുതപ്പു വലിച്ചുമാറ്റി കുട്ടിയമ്മ കുലുക്കി വിളിച്ചു. കണ്ണും തിരുമ്മി പതുക്കെ എഴുന്നേറ്റ് കുട്ടിയമ്മയെ ഒന്നു നോക്കി. കുളിച്ച് ചന്ദനക്കുറിയും തൊട്ട് ചുവന്ന കര മുണ്ടും വേഷ്ടിയുമായി തിളങ്ങുന്ന കണ്ണുകളിൽ വാത്സല്യമോ സ്നേഹമോ എന്തൊക്കെയോ കുത്തി നിറച്ച് തന്നെ നോക്കുന്ന കുട്ടിയമ്മ യാണ് എന്നത്തെയും പോലെ ഇന്നത്തേയും കണി. പക്ഷെ കണ്ണിലെതെളിച്ചം പതിവുപോലെയില്ലല്ലോ എന്ന് മനസ്സിൽകരുതി. ഇനി എഴുന്നേല്ക്കുക തന്നെ. “ഞാൻ ചായ എടുക്കാം ട്ടോ” എന്നും പറഞ്ഞ് കൈപിടിച്ച് എഴുന്നേല്പിച്ച് അവർ തിരിഞ്ഞു നടന്നു. അടുക്കളയിൽ ശാന്ത തലേദിവസത്തെ പാത്രങ്ങൾ കഴുകുന്നുണ്ട്. വേഗം പോയി തീകത്തിച്ച് പാല് തിളപ്പിക്കാനുള്ള ശ്രമമായി. ” ഞാൻ മുറ്റമടിക്കാൻ പോവാ ട്ടോ” എന്നും പറഞ്ഞ് ശാന്ത പുറത്തുകടന്നു. കടുപ്പം കൂട്ടി പഞ്ചസാര കുറച്ച് പാലുകൊണ്ട് ഉണ്ടാക്കുന്ന ചായയാണ് മേന്നിഷ്ടം. അതും കുപ്പിഗ്ലാസ്സിൽ. ചായ ആറ്റി ഗ്ലാസ്സിലേക്കെടുത്ത് ഊൺമുറിയിലെത്തി. പതിവുപോലെ തനിക്കും എടുത്തൂ, ഒരു ഗ്ലാസ്സിൽ. അൻപതുകൊല്ലമായി ഒരു…

Read More

കാരാക്കുറിശ്ശി മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിനപ്പുറം, മണിമലയാർ കരയിലെ തോന്നിക്കൽ എന്ന ആ പഴയ തറവാട് ഇപ്പോൾ ഇല്ല. അവിടെ ഇപ്പോൾ ഒരു ഷീറ്റിട്ട ഗോഡൗണാണ്. അതിന്റെ അവസാനത്തെ അവകാശി സുരേന്ദ്രൻ, കഴിഞ്ഞ മുപ്പത് വർഷമായി വിദേശത്താണ്. സുരേന്ദ്രന്റെ അമ്മക്ക് മക്കളായി അയാൾ മാത്രമെ ഉള്ളൂ. നാലു സഹോദരന്മാർക്കുള്ള ഏക പെങ്ങൾ. സഹോദരന്മാർ തറവാട് മീനാക്ഷിയമ്മക്ക് കൊടുത്തു. ഭർത്താവ് മരിച്ച് ആരും ഇല്ലാത്തതല്ലേ എന്ന് കരുതി അവർ വേറെ സ്ഥലങ്ങളിലേക്ക് കുടുംബസമേതം താമസം മാറ്റി. സുരേന്ദ്രൻ പഠിപ്പു കഴിഞ്ഞ് വിദേശത്ത് നല്ല ജോലിയായി കഴിയുന്നതു കാണാൻ അമ്മക്ക് സാധിച്ചില്ല. വിദേശത്തിരുന്ന് മഴ നനഞ്ഞ വൈകുന്നേരങ്ങളിൽ അയാൾ യൂട്യൂബിൽ കാരാക്കുറിശ്ശി അമ്പലത്തിലെ കഥകളി ലൈവ് കാണും. ചെണ്ടകൊട്ട് കേൾക്കുമ്പോൾ അയാളുടെ മൂക്കിൽ പഴയ നിലത്തിന്റെ മണം വരും – ചാണകം മെഴുകിയ മുറ്റം, പടപ്പഴത്തിന്റെ ഗന്ധം. മകൻ അരുൺ വിദേശത്ത് ജനിച്ചു വളർന്നു. അവന് മലയാളം പറയാൻ നാണമാണ്. അച്ഛൻ പറയുന്ന “നമ്മുടെ…

Read More

മരണവാർത്തയറിഞ്ഞ് വീടാകെ ആളുകളാൽ നിറഞ്ഞിരുന്നു. കരച്ചിലുകൾ, ആശ്വസിപ്പിക്കലുകൾ, പ്രാർഥനകൾ… മൂന്നാം ദിവസം വീട് വീണ്ടും പഴയ നിശ്ശബ്ദതയിലേക്ക് മടങ്ങി. മരുമകൾ വീട് വൃത്തിയാക്കുന്നതിനിടെ കട്ടിലിനടിയിൽ ഒരു പഴയ ജോടി ചെരിപ്പ് കണ്ടു. “ഇത് കളയട്ടേ?” അവൾ ചോദിച്ചു. അമ്മ പതുക്കെ പറഞ്ഞു: “വേണ്ട… കുറച്ചുകൂടി അവിടെയിരിക്കട്ടെ.” ദിവസങ്ങൾ മാസങ്ങളായി കടന്നുപോയി. ഒരു ദിവസം കൊച്ചുമകൻ ആ ചെരിപ്പിൽ കാലിട്ടു നോക്കി. ചെരിപ്പ് വലുതായിരുന്നു. എങ്കിലും അവൻ അവിടെയെല്ലാം അതിട്ടോണ്ട് നടന്നു. കൈപുറകിൽ കെട്ടി തല പൊക്കി പിടിച്ച് ആജാനബാഹുവായ മുത്തശ്ശനെ അനുകരിച്ച് അവൻ അങ്ങോട്ടുമിങ്ങോട്ടും ലാത്താൻ തുടങ്ങി. അവൻ എന്നും അങ്ങിനെയായിരുന്നു. മുത്തശ്ശൻ അവന് മാതൃകയായിരുന്നു. അതുകണ്ടുകൊണ്ട് മുത്തശ്ശി പൂമുഖത്തെത്തി. മുത്തശ്ശിയെ കണ്ടതും “ഞാൻ മുത്തച്ഛനെപ്പോലെയുണ്ടോ?” അവൻ ചോദിച്ചു. മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞു. ” നീ മുത്തശ്ശന്റെ തനി പകർപ്പുതന്നെ ” എന്നു പറഞ്ഞ് അവനെ ചേർത്തി നിർത്തി. എന്നിട്ട് പറഞ്ഞു:“മുത്തച്ഛനെപ്പോലെയാകാൻ ആ ചെരിപ്പ് ധരിച്ചാൽ മാത്രം പോരാ… മറ്റുള്ളവരുടെ വേദനയും…

Read More

അകത്ത് ഇരുട്ടിലൂടെ കോവണിപ്പടികൾ കയറി അവൾ അവളുടെ പഴയ മുറിയിലെത്തി. തന്റെ മേശ അതു പോലിരിപ്പുണ്ട്. വലിപ്പു തുറക്കാൻ പാടുപെട്ടു. കരകര ശബ്ദത്തോടെ വലിപ്പ് ഇളകി തുറന്നു. അതിനുള്ളിൽ ചട്ട പോയി കടലാസ്സുകൾ ഇളകിയ തന്റെ നോട്ടുപുസ്തകം എടുത്ത് മാറോട് ചേർത്തു. പിന്നീട് അവൾ ആ പഴയ നോട്ട്ബുക്ക് തുറന്നു. പേജുകൾ തിരിയുമ്പോൾ, അവൾ എഴുതിയിരുന്ന സ്വപ്നങ്ങൾ. പഴയ പുസ്തകത്തിന്റെ താളുകളുടെ ഇടയിൽ നിന്ന് ഒരു പഴയ കവർ നിലത്തു വീണു. കവറിനു മുകളിൽ വിലാസമില്ല, അയച്ചവന്റെ പേരുമില്ല. കവർ തുറന്നപ്പോൾ അതിനുള്ളിൽ ഒരു കത്ത്. കയ്യക്ഷരം എവിടേയോ ഓർമ്മയിലുണ്ട്. ആരാണ്, എന്നാണ് ഇത് തന്നതെന്നോ ഒന്നും ഓർമ്മയില്ല. സുകുവേട്ടനോടൊത്തുള്ള തന്റെ ജീവിതം തന്നെ പാടെ മാറ്റികളഞ്ഞു. തന്നെ ഇട്ടെറിഞ്ഞു സുഖം നോക്കി പോയ ആ മനുഷ്യന്റെ ഓർമ്മകൾ തന്നെ കാർന്നു തിന്നാത്ത നിമിഷങ്ങളില്ല. നോട്ടു പുസ്തകം കൈകളിലേന്തി അവൾ കോണിയിറങ്ങി. പൂജാമുറിയിലെ വിളക്ക് നന്നായി തെളിഞ്ഞു കത്തുന്നുണ്ടായിരുന്നു. ചെറുതായെങ്കിലും സ്ഥിരമായ…

Read More

മീനാക്ഷിയമ്മ തുളസിത്തറയിൽ തിരി കൊളുത്തി ഉമ്മറത്തെ വാതിലടച്ചു. ശീവോതിക്കൂടിനു മുന്നിലിരുന്ന് നാമം ജപിക്കാൻ തുടങ്ങി. ഒരൊഴുക്കെന്നപോലെ വർഷങ്ങളായി ചൊല്ലിയിരുന്ന ശ്ലോകങ്ങൾ തെറ്റില്ലാതെ ചൊല്ലിതീർത്തു. പെട്ടെന്ന് താൻ തുളസിത്തറയിൽ വിളക്കു കത്തിച്ചുവോ എന്ന് സംശയമായി. ഉടനെ എഴുന്നേറ്റ് വാതിൽ തുറന്ന് പുറത്തേക്കു നോക്കി. മുനിഞ്ഞു കത്തുന്നുണ്ട്. ഈയ്യിടെയായി മറവി ഇത്തിരി കൂടുതലാണെന്ന് തനിക്കു തന്നെ തോന്നാറുണ്ട്. പട്ടണത്തിൽ നിന്ന് എല്ലാ ആഴ്ചയും എത്തുന്ന അപ്പു അതു പറഞ്ഞ് കളിയാക്കാറുണ്ടുതാനും. വാതിലടച്ച് വീണ്ടും ഭഗവാനു മുന്നിലിരുന്ന് നാമം ചൊല്ലി. താൻ മുൻപ് ചൊല്ലിയോ എന്നോർത്തു നോക്കി. പിടുത്തം കിട്ടുന്നില്ല. തുളസിത്തറയിലെ വിളക്ക് ജാനുവാണ് ഈയ്യിടെ കത്തിക്കാറ് എന്നത് വിസ്മൃതിയിലാണ്. രാവിലെ എഴുന്നേറ്റ് അടുക്കളയിലേക്കുള്ള വഴിയറിയാതെ തപ്പുന്ന മീനാക്ഷിയമ്മയെ എതിരേറ്റത് പട്ടണത്തിൽ നിന്ന് എല്ലാ ആഴ്ചയും വരുന്ന അപ്പുവാണ്. “അമ്മമ്മേ” എന്ന വിളിയോടെ അപ്പു കൈ പിടിച്ചു. “അമ്മമ്മ കുളിച്ചോ” എന്ന ചോദ്യത്തിന് ഉവ്വെന്ന് തലയാട്ടി. പക്ഷെ അത് വെറുതെയാണെന്ന് അപ്പുവിന് മനസ്സിലായി. കുറച്ചു നാളായി…

Read More

“മൊഞ്ചത്തി പ്പെണ്ണേ കുശുമ്പത്തി നിനക്കഞ്ചെട്ടു വാക്കു പറഞ്ഞൂടെ” ഷാഹിനയുടെ കുസൃതിക്കു മുന്നിൽ മുട്ടു കുത്തി സുനീറ. ഇവളെപ്പഴും ഇങ്ങിനെയാണ്. നിക്കാഹ്കഴിഞ്ഞ് ഏഴാം ദിവസം കടലു കടന്നു ഇക്ക. ഈ കിലുക്കാംപെട്ടിയുടെ കൂടെ ആറേഴുമാസം കഴിഞ്ഞു. പെരുനാളാവാറായി. പെരുനാളിന് വന്ന് തന്നേയും കൊണ്ടേ സ്ഥലം വിടൂ എന്ന ഇക്കാന്റെ വാക്കുകളെ മനസ്സിലിട്ട് താലോലിക്കുമ്പോഴാണ് പെണ്ണിന്റെ ഒരു തോണ്ടല്. പെരുനാള് കഴിഞ്ഞാൽ അവളേയും ഉമ്മ കെട്ടിച്ചു വിടും. ഉപ്പ പോയശേഷം ഉമ്മാന്റെ വരുതിയിലാണെല്ലാം എന്ന് ഇക്ക പറയാറുണ്ട്. അതിനാൽ ” ഉമ്മയെ സോപ്പിട്ടോടി മോളേ ” എന്നും പറഞ്ഞ് ഉമ്മാടെ അടുത്തേക്ക് ഒരു തള്ളു തള്ളും. ” നീ പോടാ, അവള് മിടുക്കിയാ, നിന്നെ കുരുക്കിടാൻ അവൾക്കേ പറ്റൂ ” എന്ന് പറഞ്ഞ് ഉമ്മ തന്നെ കെട്ടിപിടിക്കും. അപ്പോഴേക്കും ചൊറിഞ്ഞോണ്ട് ഷാഹിനയും എത്തും. “ന്റെ ഉമ്മാനെ നിക്ക് വേണം ” എന്നാവും അവൾ. തികച്ചും ചങ്ങാതിമാരെ പ്പൊലെയാണ് എല്ലാരും. പടച്ചോന്റെ കൃപ കൊണ്ട് ഇങ്ങിനെ ഒരു…

Read More

മഴ തോർന്ന സന്ധ്യ. പഴയ വീട്ടിന്റെ മുറ്റത്ത് വെള്ളത്തുള്ളികൾ ഇലകളിൽ പിടിച്ചുനിന്നു. കാറിൽ നിന്നിറങ്ങി, കാറിൽ ചാരിനിന്ന് മീര തന്റെ വീടും പരിസരവും ആർത്തിയോടെ നോക്കിനിന്നു. ഒരുപാട് വർഷങ്ങൾക്ക് ശേഷം അവൾ അവിടെ എത്തുകയായിരുന്നു. പഴയ നാട്ടുവീട്ടിൽ കാലുകുത്തിയപ്പോൾ, മുറ്റത്തെ നിലാവും, തറവാടിന്റെ മണവും, എല്ലാം അവളെ കുട്ടിക്കാലത്തിലേക്ക് തിരിച്ചു കൊണ്ടുപോയി. നഗരജീവിതത്തിന്റെ തിരക്കിൽ മറന്നുപോയിരുന്ന തന്റെ “സ്വരം” അവിടെ എവിടെയോ ഒളിച്ചിരുന്നു. ഒന്നു കാണണമെന്ന അമ്മയുടെ തേങ്ങൽ ഇപ്പോഴും ചെവിയിൽ അലയടിക്കുന്നു. അന്നൊന്നും ജോലിക്കിടയിൽ വാശിയുടെ ഉന്മാദത്തിൽ അതൊന്നും കാര്യമായി ഓർത്തില്ല. അമ്മയുടെ ജീവനറ്റ ശരീരം കാണാനായിപ്പോലും വന്നില്ല. സുകുവേട്ടൻ തന്നെ ഇട്ടെറിഞ്ഞ് പോയത് തന്റെ സ്വഭാവം കൊണ്ടാണെന്ന് ഏവരും കരുതി. അമ്മ പോലും തന്നെയാണ് കുറ്റപ്പെടുത്തിയത്. പിന്നങ്ങോട്ട് വാശിയായിരുന്നു. ആരേയും ഓർത്തില്ല. താനും മോനും മാത്രമുള്ള ലോകത്തിൽ കഴിഞ്ഞുവന്ന തനിക്ക് അമ്മയുടെ ഓർമ്മദിനം പോലും മറന്നു പോയി. ഇരുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷം വീട്ടിനുള്ളിൽ കയറുമ്പോൾ അവളുടെ കണ്ണ് നേരെ…

Read More

“ഞാനും എന്റെ അച്ഛനും” എന്നതിനുപരിയായി ഞാനും എന്റെ നിയോഗം കൊണ്ടും ഭഗവാനുഗ്രഹത്താലും എനിക്ക് ലഭിച്ച അച്ഛൻ, ജന്മം തന്ന് എന്നെ ഞാനാക്കിയ എന്റെ അച്ഛൻ, അങ്ങിനെ രണ്ടുപേർ എനിക്ക് അച്ഛന്മാരായുണ്ട്. എനിക്ക് കർമ്മം കൊണ്ട് കിട്ടിയ അച്ഛൻ, അവസാനനാളുകളിൽ മരുമകൾ എന്ന സ്ഥാനം ഉപേക്ഷിച്ച് ചോറു വാരികൊടുത്തും കിടത്തിഉറക്കിയും പിടിച്ചു നടത്തിയും ഒരു പോറ്റമ്മയുടെ വാത്സല്യവും അച്ഛനെന്ന സ്ഥാനത്തിന് ബഹുമാനവും ആദരവും നല്കി ഞാൻ ശുശ്രൂഷിച്ച അവരിലൊരാൾ എനിക്കെന്നും പ്രിയപ്പെട്ട ഞാനെന്നും ആദരിക്കുന്ന ഒരാളായിരുന്നു. കളങ്കമില്ലാത്ത കറകളഞ്ഞ സ്നേഹം മൗനമായി പകർന്നു തന്നിരുന്ന ആ അച്ഛന്റെ മകളായി ആ കുടുംബത്തിൽ കയറാൻ കഴിഞ്ഞ ഞാൻ പുണ്യവതി തന്നെ. മരുമകളല്ലാതെ മകളെന്ന സ്ഥാനം ആ മനസ്സിൽ എന്നും എനിക്ക് തന്നിരുന്ന ആ അച്ഛൻ എന്നെ ജീവിതത്തിൽ പലതും പഠിപ്പിച്ചു. ചിലപ്പോൾ തനിക്കു പിറന്ന മകനെക്കാൾ വന്നുകയറിയ മകളെ താൻ സ്നേഹിക്കുന്നുണ്ടോ എന്നു പോലും സംശയിക്കുന്നതായി ആ നോട്ടത്തിലൂടെ എന്നോട് പറഞ്ഞു. ഇനി ജന്മം…

Read More

സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച ശേഷം എന്തു വേണമെന്നറിയാതെ തരിച്ചിരിക്കുമ്പോഴാണ് സുഹൃത്തുക്കളെ കാണാൻ ഇറങ്ങിയാലോ എന്നൊരാലോചന. കുട്ടിക്കാലം മുതൽ ഒന്നിച്ചു പഠിച്ചു വളർന്ന കൂട്ടു കാരനെ തന്നെയാവാം ആദ്യ സന്ദർശനം എന്നു കരുതി പുറപ്പെട്ടു. പടി കടന്ന് ചെന്നപ്പോൾ ആശാൻ ഒരു പുസ്തകവുമായി ചാരുകസേരയിലിരുപ്പാണ്. ” വരൂ, വരൂ” എന്ന വിളി സൗഹൃദത്തിന്റെ നാളുകളെ ഓർമ്മിപ്പിച്ചു. കസേരയിലിരുന്ന് ലോഗ്യം പറച്ചിലായി. ” എടോ, പുസ്തക വായന ശീലമാക്കു, അതിലും നല്ല വഴി വേറെയില്ല, ഈ വിശ്രമ വേളയിൽ” . പണ്ടു മുതലേ വായനയോട് വലിയ പ്രിയമില്ലാത്ത അയാളെ ഒരു വായനക്കാരനാക്കാൻ തുനിഞ്ഞ ചങ്ങാതിയെ ഒന്നു നോക്കി തല കുലുക്കി. പുള്ളിക്കാരൻ കസാരയിൽ നിന്നെഴുന്നേറ്റ് അകത്തു പോയി ഒരു പുസ്തകമെടുത്തു വന്നു. “ഇത് പേൾ എസ് ബക്ക് എഴുതിയ പഴയ ഒരു നോവൽ. ” Good earth” . ജീവിതത്തിന്റെ നിലനില്പിനും ഉയർച്ചയ്‌ക്കുമായി കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു ചൈനീസ് കർഷക കുടുംബത്തിന്റെ കാലാതീതമായ…

Read More

കൊച്ചുമകളെ കോളേജ് ബസ്സിൽ കയറ്റി വിട്ട് സരോജിനി തിരിച്ച് വീട്ടിലെത്തി. ഇന്നു തന്നെ പട്ടണത്തിൽ പോയാലോ എന്നാലോചിച്ചു. കഴിഞ്ഞാഴ്ച പാലക്കാട് പോയി വന്ന ശേഷം നടു വേദന ഇത്തിരി അധികമാണ്. എന്നാലും പാലക്കാട്ടെ തറവാട് വീടും പുരയിടവും എല്ലാവരും ഒത്തുകൂടി ചർച്ചയിലൂടെ സമവായത്തിലെത്തി വില്ക്കാൻ സാധിച്ചത് വലിയ കാര്യമാണ്.  ഇരുപതിലധികം പേരാണ് അവകാശികളായി ഉള്ളത്. ഏകദേശം ഒരു വർഷമായി സഭകൂടലും സംസാരവുമായി ഒടുവിൽ ഒരു ധാരണയിലെത്തിയത് ഇപ്പോഴാണ്. ഒരാഴ്ച കാരണവന്മാരെല്ലാം കൂടി തറവാട്ടുവീട്ടിൽ താമസിച്ചു. സരോജിനി കൊച്ചുമോളെ അയൽവക്കത്തെ വേണു മാഷിനേയും സുമടീച്ചറിനേയും ഏല്പിച്ച് ഒരു പോക്കങ്ങു പോയി. തന്റെ ആകയുള്ള ഒരു കൊച്ചാണ്. മലമ്പനി വന്ന് ജാനു മരിക്കുമ്പോൾ ഒരു വയസ്സേ ഉള്ളൂ. അധികം താമസിയാതെ മറ്റൊരു പെണ്ണിനെ കെട്ടി വേലായുധൻ ഒരു പോക്കങ്ങു പോയി. പിന്നെ സരോജിനി ” കണ്ണേ പൊന്നേ” എന്നു വളർത്തിയതാണ്. ഇപ്പോൾ കോളേജ് പഠിത്തം കഴിയാറായി. പെണ്ണ് വളർന്നു, ഒരു സുന്ദരിക്കുട്ടിയായി.  മക്കളില്ലാത്ത സുമടീച്ചർക്കും…

Read More