Author: Ranjith Sarkar

Graphologist.

ആരോടും ഒരു പരിധിയിൽ കൂടുതൽ അടുക്കരുത്. ഒരിക്കലും ഒരാളെയും പൂർണമായും മനസ്സിലാക്കിയെന്ന് ധരിക്കുകയും ചെയ്യരുത്, അളവിൽ കൂടുതൽ കൊടുക്കുന്ന ഒന്നിനും ഒരു വിലയും ഉണ്ടാവുകയില്ല. ശുഭദിനം നേരുന്നു….. 🙏

Read More

നമ്മളെ വിമർശിക്കുന്നവരോടുള്ള നമ്മളുടെ ക്രിയാത്മകപ്രതികരണമാണ് നമ്മളെ കറ കളഞ്ഞ വ്യക്തികൾ ആക്കുന്നത്, അതിനാൽ നമ്മളെ എതിർക്കുന്നവരോട് കൃതജ്ഞതയോടുകൂടി പെരുമാറണം, നമ്മൾക്ക് സ്വയം മാറുവാനും വളരുവാനും പ്രേരണ നല്കിയതിനാൽ അവരെ നമ്മളുടെ ശത്രുക്കളായി കാണേണ്ടതുമില്ല. ശുഭദിനം നേരുന്നു……. 🙏

Read More

ആവർത്തിക്കാത്ത കുറെ നിമിഷങ്ങളുടെ പേരാണ് ആയുസ്സ്, പൂർണ്ണമനസ്സോടെ ആ നിമിഷങ്ങളെ അനുഭവിക്കുക, അതിലെ അവസ്ഥകളെ സ്വീകരിക്കുക, ജീവിതം ഇതാണ് എന്ന് തിരിച്ചറിയുക. ശുഭദിനം നേരുന്നു…… 🙏

Read More

ഇന്ന് വോട്ട് എണ്ണുന്ന ദിവസമാണ്, ചിലർ ജയിക്കും ചിലർ തോൽക്കും, രാഷ്ട്രീയപരമായ എതിർപ്പുകൾ നമ്മൾക്കിടയിൽ ഉണ്ടാകാം, പക്ഷെ സൗഹൃദങ്ങളും ബന്ധങ്ങളും കൈവിടാതെ സൂക്ഷിക്കുക. ശുഭദിനം നേരുന്നു …… 🙏

Read More

എന്താണ് എളുപ്പം അതല്ല ചെയ്യേണ്ടത്, എന്താണ് ശരി അത് ചെയ്യുക. തകരുന്നില്ല എന്ന് മനസ്സിലായാൽ തകർക്കാൻ ഇറങ്ങിയവരും നിശ്ശബ്ദരാകും. ശുഭദിനം നേരുന്നു ….. 🙏

Read More

വിവരമില്ലാത്തവർക്കുവേണ്ടി നമ്മൾ എന്തൊക്കെ നല്ലത് ചെയ്താലും അത് നമ്മളുടെ കടമയാണെന്നും നമ്മൾ അത് തുടരുമെന്നും മാത്രമേ അവർ ചിന്തിക്കുകയുള്ളൂ, നമ്മളുടെ മൂല്യങ്ങൾക്കൊന്നും അവർ ഒരിക്കലും ഒരു വിലയും കൽപ്പിക്കുകമില്ല, അവർ വടക്കുനോക്കിയന്ത്രംപോലെ എപ്പോഴും ഒരു ദിശയിൽ മാത്രമേ ചിന്തിക്കുകയുമുള്ളൂ. ശുഭദിനം നേരുന്നു……. 🙏

Read More

ജീവിതത്തിന് ജീവനുണ്ടാകുന്നത് അത് ആസ്വദിക്കുവാൻ കഴിയുമ്പോൾ മാത്രമാണ്. എല്ലാം കഴിയട്ടെ എന്നുവെച്ചാൽ ഒന്നുകിൽ ജീവിതം വാർദ്ധക്യം കൊണ്ടുപോകും, അല്ലെങ്കിൽ മരണം കൊണ്ടുപോകും. ശുഭദിനം നേരുന്നു…….. 🙏

Read More

ചെളിയില്‍ വേരൂന്നി വളര്‍ന്നുനില്‍ക്കുന്ന നിര്‍മലവും മനോഹരവുമായ താമരപ്പൂക്കള്‍ പോലെയാണ് നമ്മൾ ഓരോരുത്തരും, മനുഷ്യത്വത്തിന്റെ പൂര്‍ണതയിലേക്ക് വളര്‍ന്നു ശോഭിക്കുവാനുള്ള വളവും വെള്ളവും നമ്മളുടെ ജീവിതസാഹചര്യങ്ങളിൽ തന്നെ ഏറെയുണ്ട്. ശുഭദിനം നേരുന്നു……. 🙏

Read More

പരിഹാരം നിർദ്ദേശിക്കുമ്പോൾ അല്ല കേൾവി പ്രസക്തമാവുന്നത്‌, കേൾവിതന്നെ ഒരു പരിഹാരമാണ്‌, ഒന്ന് നിലവിളിക്കുവാൻപോലും ആകാത്തവരുടെ നിസ്സഹായതക്കുള്ള ഏക പോംവഴി കേൾവി മാത്രമാണ്‌. ശുഭദിനം നേരുന്നു…… 🙏

Read More

തർക്കം കൊണ്ടോ വാദപ്രതിവാദം കൊണ്ടോ മത്സരിച്ച് അകന്നുപോകാതെ വസ്തുനിഷ്ഠമായ സമീപനത്തോടെ ചർച്ച ചെയ്ത് ഒന്നിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്, അതുകൊണ്ട് ഓരോ ദിവസവും നമ്മൾ ജീവിതത്തോട് നല്ല അനുഭവങ്ങളെ കൂട്ടിച്ചേർക്കുക, നല്ല ചിന്തകളെ ഉണർത്തുകയും ചെയ്യുക. ശുഭദിനം നേരുന്നു…… 🙏

Read More