Author: Ranjith Sarkar

Graphologist.

ആരെന്ത് പറഞ്ഞാലും അത് നമ്മളെ ഉദ്ദേശിച്ചാണെന്ന് തോന്നിയാൽ അത് നമ്മളുടെ കുറ്റബോധമാണ്. ഇന്ന് വല്ലവരും നമ്മുടെ തെറ്റ് ചൂണ്ടിക്കാട്ടിയാൽ, അത് തെറ്റാണെന്ന് നമ്മൾക്ക് ബോധ്യപ്പെട്ടാൽ നാളെ നമ്മൾക്ക് ഇന്നത്തേക്കാൾ മാന്യമായി പെരുമാറാൻ കഴിയും. ശുഭദിനം നേരുന്നു …… 🙏

Read More

ലോകത്തില്‍ മാറ്റങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ സ്വയം മാറ്റത്തിന് തയ്യാറാവണം, സ്വയം മാറുവാന്‍ തയ്യാറായാല്‍ മാത്രമേ ലോകത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയൂ. ശുഭദിനം നേരുന്നു….. 🙏

Read More

നമ്മളുടെ ജീവിതത്തില്‍ പല കാര്യങ്ങളും നമ്മൾ മനസ്സിലാക്കുന്നത് മറ്റുള്ളവരുടെ കണ്ണുകളിലൂടെയാണ്, ജീവിതം നമ്മളുടേതാണ് അതിനെ നമ്മളുടെ കണ്ണുകളിലൂടെ മാത്രം കാണുകതന്നെ വേണം, കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കുക, നമ്മളുടെ കഴിവ് ഉപയോഗിച്ച് മുന്നോട്ടുപോവുക. ശുഭദിനം നേരുന്നു…….. 🙏

Read More

മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പലതും പല കാരണങ്ങൾകൊണ്ടാണ് നടക്കാതിരിക്കുന്നത്, അത് ഒരുപാട് നല്ല അനുഭവങ്ങളിലേക്കുള്ള വഴിയൊരുക്കലായി മാറിയേക്കാം, അത്തരം അനുഭവങ്ങൾ നമ്മളിൽ വലിയ മാറ്റങ്ങൾക്ക് നിമിത്തവുമാകാം. ശുഭദിനം നേരുന്നു…… 🙏

Read More

ചിലർക്ക് നമ്മളെ അവഗണിക്കുവാൻ പ്രത്യേകിച്ച് കാരണമെന്നും വേണ്ട, ചിലർ നമ്മളോടുള്ള അസൂയകൊണ്ട് അവഗണിക്കും, ചിലർ നമ്മളേക്കാൾ മികച്ചത് അവരാണെന്ന് തോന്നിയാലും അവഗണിക്കും, ചിലർ നമ്മളെക്കാൾ മികച്ച ഒരാളെ കിട്ടിയെന്ന് തോന്നിയാലും അവഗണിക്കും. ശുഭദിനം നേരുന്നു……. 🙏

Read More

സ്നേഹം മൂന്നുതരത്തിൽ പ്രകടിപ്പിക്കുന്നവരുണ്ട്. ഒന്ന് : ഇല്ലാത്ത സ്നേഹത്തെ ഉണ്ടെന്ന് പ്രകടിപ്പിക്കുന്നവർ, രണ്ട് : ഉള്ള സ്നേഹത്തെ പ്രകടിപ്പിക്കുവാൻപോലും അറിയാത്തവർ, മൂന്ന് : ഉള്ള സ്നേഹത്തെ അതുപോലെ തന്നെ പ്രകടിപ്പിക്കുവാൻ അറിയുന്നവർ. നമ്മൾ കൂടുതലും വീണുപോകുന്നത് ഇല്ലാത്ത സ്നേഹം ഉണ്ടെന്ന് പ്രകടിപ്പിക്കുന്നവർക്കുമുന്നിൽ മാത്രമാണ്. ശുഭഞായറാഴ്ച നേരുന്നു……. 🙏

Read More

കുറ്റങ്ങൾ കണ്ടെത്താനും അഭിപ്രായങ്ങൾ പറയാനും ആളുകളുണ്ടാവും എന്നാൽ ഒരു കാര്യവും മുൻകൈ എടുത്ത് ചെയ്യാനോ സ്വയം ചെയ്യാനോ ഉള്ള കഴിവ് അവർക്ക് ഉണ്ടാകില്ല. ജീവിതകാലം മുഴുവൻ അവർ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും, ഇതൊന്നും ചെവികൊള്ളാതെ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ നമ്മൾ ചെയ്യുക. ശുഭദിനം നേരുന്നു …… 🙏

Read More

ചിന്തിക്കാത്തവരെ ആരും ചിന്തിപ്പിക്കരുത്, ചിന്തിക്കുന്നവരെ ചിന്തിക്കാന്‍ അനുവദിക്കാതിരിക്കരുത്, എന്നാൽ ചിന്തിക്കുന്നവരെപോലെ തന്നെ അനിവാര്യവും പ്രിയപ്പെട്ടവരുമാണ് ചിന്തിക്കാത്തവരും, ചിന്തിക്കാത്തവരെ ചിന്തിപ്പിക്കാനും അന്വേഷിക്കാത്തവരെ അന്വേഷിപ്പിക്കാനുമാണ് ഈ ശുഭദിനങ്ങൾ. ശുഭദിനം നേരുന്നു ……. 🙏

Read More

ഓരോ നിരാശയിലുമുണ്ട് ഒളിഞ്ഞിരിക്കുന്ന ഒരു പ്രത്യാശയുടെ നിറം, അത് തിരിച്ചറിയുമ്പോഴാണ് നമ്മളുടെ ജീവിതത്തിൻ്റെ ദിശയും ഗതിയും മാറുന്നത്. ശുഭദിനം നേരുന്നു……. 🙏

Read More

അന്യന്റെ തെറ്റുകളിൽ ആനന്ദം കണ്ടെത്തുന്നതിലും നല്ലത് സ്വന്തം തെറ്റുകളെയോർത്ത് കണ്ണീർ പൊഴിക്കുന്നതാണ്, മറ്റുള്ളവരെ കുറ്റപ്പെടുത്തുവാനായി നാവ് ഉയർത്തുന്നതിനുമുമ്പേ നമ്മൾ നമ്മളിലേക്കുതന്നെ ഒന്ന് തിരിഞ്ഞുനോക്കുക, പിന്നിട് ഒരിക്കലും ആ നാവ് ഉയരില്ല. ശുഭദിനം നേരുന്നു…… 🙏

Read More