Author: Ranjith Sarkar

Graphologist.

നമ്മളിൽ കൂടുതൽ പേരും മറ്റുള്ളവരെ കേൾക്കുന്നത് മനസ്സിലാക്കുവാനല്ല, മറുപടി പറയുവാൻ മാത്രമാണ്. എനിക്ക് എല്ലാം അറിയാം എന്ന ചിന്ത പരാജയത്തിലേക്കും ഇനിയും ഒരുപാട് പഠിക്കുവാനുണ്ട് എന്ന ചിന്ത വിജയത്തിലേക്കും നയിക്കും. ശുഭദിനം നേരുന്നു…… 🙏

Read More

നഷ്ടങ്ങൾ എന്നാൽ അത് നമ്മളുടെ ഇഷ്ടങ്ങളുമാണ്, കാരണം നഷ്ടമെന്ന് നമ്മൾക്ക് തോന്നണമെങ്കിൽ അത് നമ്മളുടെ ഇഷ്ടങ്ങൾ മാത്രമായിരിക്കും, തിരിച്ച് കിട്ടില്ല എന്ന് അറിഞ്ഞാലും നമ്മൾ അതിനെ ഇഷ്ടപ്പെട്ടുകൊണ്ടിരിക്കും. ശുഭഞായറാഴ്ച നേരുന്നു……. 🙏

Read More

നമ്മൾ പരിചയപ്പെടുന്ന ഓരോ വ്യക്തിയിലും ഓരോ പ്രത്യേകതകൾ ഉണ്ടാകും, അത് മനസ്സിലാക്കി പെരുമാറുമ്പോഴാണ് അവരിലെ നന്മയും തിന്മയും തിരിച്ചറിയുവാൻ കഴിയുന്നത്, തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ച് ആരെയും ഒരിക്കലും സഹായിക്കരുത്, മറിച്ച് നമ്മളുടെ ഒരു സഹായം നിമിത്തം ഒരു വ്യക്തി സന്തോഷിക്കുന്നുണ്ട് എങ്കിൽ അതാണ് നമ്മൾക്ക് ലഭിക്കാവുന്ന ഏറ്റവും മഹത്തായ പ്രതിഫലം. ശുഭദിനം നേരുന്നു……. 🙏

Read More

നമ്മൾ പരാതി പറയേണ്ടത് കാണുന്ന കണ്ണുകളോടാവണം, കേൾക്കുന്ന കാതുകളോടാവണം, നമ്മളെ അറിയുന്ന മനസ്സുള്ളവരോടാവണം, ചേർത്തുനിർത്തി സാരമില്ല എന്ന് പറയുന്ന ഹൃദയമുള്ളവരോടുമാവണം. ശുഭദിനം നേരുന്നു……. 🙏

Read More

ആർക്കുവേണ്ടിയും സ്വന്തം മനസ്സിനോട് ഒരു പരിധിക്കപ്പുറം വാശിപിടിക്കരുത്, കാരണം മാറ്റങ്ങൾ സംഭവിക്കാൻ നിമിഷങ്ങൾ മാത്രം മതിയെന്ന് ഓർക്കുക. ഇന്നത്തെ സന്തോഷങ്ങൾ ഇന്ന് അനുഭവിക്കാതെ നാളത്തേക്ക് മാറ്റിവെക്കരുത്, കാരണം ഇന്ന് മാത്രമേ നമ്മൾക്ക് ഉള്ളൂ, നാളെ എന്നത് ഒരു വിശ്വാസം മാത്രമാണ്. ശുഭദിനം നേരുന്നു…….. 🙏

Read More

ഒന്നും പറയാതെ മനസ്സിലാക്കുന്നവരുണ്ട്, എല്ലാം പറഞ്ഞിട്ടും മനസ്സിലാക്കാത്തവരുണ്ട്. എന്നാൽ എല്ലാം മനസ്സിലായിട്ടും ഒന്നും മനസ്സിലായില്ല എന്ന് അഭിനയിക്കുന്നവരുമുണ്ട്. മറച്ചുവെക്കലുകൾ ഇല്ലാത്ത ബന്ധങ്ങൾക്ക് ആഴവും ആയുസ്സും കൂടുതലായിരിക്കും. ശുഭഞായറാഴ്ച നേരുന്നു……. 🙏

Read More

സന്തോഷം തരുന്ന ഓർമ്മകൾ മനസ്സിന് അധികമൊന്നും ഉണ്ടാവണമെന്നില്ല, സങ്കടപ്പെട്ടിരിക്കുമ്പോൾ ആശ്വാസം പകരുവാൻ അത്തരം ഓർമ്മകളെ ആവർത്തിച്ച് ഓർത്തെടുത്ത് ആസ്വദിക്കുക, ഓർമ്മശക്തി വർദ്ധിക്കുന്നതിനോടൊപ്പം സന്തോഷം ദുഃഖങ്ങളെ കഴുകിക്കളയുകയും ചെയ്യും. ശുഭദിനം നേരുന്നു…… 🙏

Read More

ഓരോ ദിവസവും രാവിലെ വരുന്ന ശുഭദിന സന്ദേശങ്ങൾ ചിലർക്കെങ്കിലും അരോചകമായി തോന്നിയേക്കാം, എങ്കിലൊന്ന് മനസ്സിലാക്കുക, ബന്ധങ്ങൾക്ക് വിലയില്ലാത്ത ഈ ലോകത്ത് ഓരോ ദിവസം പുലരുമ്പോഴും മറ്റൊരാൾ നമ്മളെ ഓർക്കുന്നു എന്ന വലിയ മഹാസത്യവും ജീവിതത്തിൽ പഠിക്കേണ്ട ചില സത്യങ്ങളും ശുഭദിന സന്ദേശങ്ങളിലുണ്ട്. ശുഭദിനം നേരുന്നു ….. 🙏

Read More

ജീവിതം നിലനിൽപ്പിനുവേണ്ടി മാത്രമാകരുത്, നിലപാടുകൾക്കുവേണ്ടി കൂടിയാകണം. സ്വന്തം കാര്യം നേടുവാൻ സാമർത്ഥ്യം മതിയാകും പക്ഷെ മറ്റുള്ളവർക്ക് നേടിക്കൊടുക്കുവാൻ നല്ല ഒരു മനസ്സ് കൂടി വേണം. പലപ്പോഴും ആഗ്രഹിച്ച രീതിയിൽ പൂർത്തിയാക്കുവാൻ സാധിക്കാത്ത ഒന്നായ ജീവിതത്തിൽ ക്ഷമയോടെ കാത്തിരിക്കുക. ശുഭദിനം നേരുന്നു…… 🙏

Read More

ക്ഷമിക്കുവാനുള്ള കഴിവ് ഹൃദയവിശാലതയുടെ അടയാളമാണ്, ക്ഷമ ചോദിക്കുവാനുള്ള മനസ്സ് നന്മയുടെ ലക്ഷണവുമാണ്, പക്ഷേ ഇവ രണ്ടിനുമിടയിൽ തടസ്സമാകുന്നത് ഒരു മൂല്യവുമില്ലാത്ത ദുരഭിമാനമാണ്. ശുഭദിനം നേരുന്നു …….🙏

Read More