Author: Ranjith Sarkar

Graphologist.

അസ്വസ്ഥമായ മനസ്സുള്ളവർക്ക് വെളിച്ചത്തിൽപോലും വഴി തെറ്റിപ്പോകുന്നുണ്ട്, അതേ സമയം ശാന്തമായ മനസ്സുള്ളവർ ഇരുട്ടിലും വഴി കണ്ടെത്തും. അതുകൊണ്ട് മനസ്സിനെ കേൾക്കുവാൻ ശ്രമിക്കണം, നമുക്കുണ്ടാകണം കുറച്ച് സമയമെങ്കിലും മനസ്സിനെ കേൾക്കുവാനും മനസ്സിനോട് പറയുവാനും. പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം മനസ്സ് പറയാറുണ്ട്. ശുഭദിനം നേരുന്നു……. 🙏

Read More

എല്ലാ കാത്തിരിപ്പുകളും സഫലമാകണമെന്നില്ല. ചിലതൊക്കെ നിരാശകൾ നൽകിയേക്കാം, ചിലതൊക്കെ ഓർമ്മകൾ മാത്രമായി മാറിയേക്കുകയും ചെയ്യും. കാത്തിരിപ്പുകളുടെ ഫലം എന്തുതന്നെയായാലും അംഗീകരിക്കുക, അതിനുശേഷം ശ്രമം തുടരുക, നല്ല നാളെകൾ കാത്തിരിക്കുന്നുണ്ട്. ശുഭദിനം നേരുന്നു……. 🙏

Read More

മുഖത്തുനോക്കി സത്യം പറയുന്നവരെ നമ്മൾ വെറുക്കും എന്നാൽ ഒളിഞ്ഞിരുന്ന് കുറ്റം പറയുന്നവരെ നമ്മൾ സ്നേഹിക്കുകയും ചെയ്യും, അതാണ് ഈ ലോകം. അധികം സ്നേഹം നമ്മൾ ആർക്ക് വിളമ്പിയാലും അവസാനം എച്ചിലിന്റെ വിലയായിരിക്കും നമ്മൾക്ക് കിട്ടുകയും ചെയ്യുന്നത്. ശുഭഞായറാഴ്ച നേരുന്നു……. 🙏

Read More

ആർക്കും ആരെയുംപോലെ ആകുവാൻ സാധിക്കുകയുമില്ല, ഓരോരുത്തരും തികച്ചും വ്യത്യസ്തരാണ്. കുറവുകളും നന്മകളും അറിഞ്ഞ് സ്നേഹിക്കുവാൻ പഠിക്കണം. കാരണം ജന്മംകൊണ്ട് എല്ലാവരും ശുദ്ധരാണ്, സാഹചര്യങ്ങളും അനുഭവങ്ങളുമാണ് ഓരോരുത്തരെയും അവരല്ലാതാക്കുന്നത്. ശുഭദിനം നേരുന്നു…….. 🙏

Read More

എല്ലാ തുടക്കത്തിനും ഒരു അവസാനമുണ്ടാകും, അതുപോലെ ഓരോ അവസാനത്തിനും മറ്റൊരു തുടക്കവും ഉണ്ടാകും. തുടക്കം എവിടെനിന്നെന്ന് ചോദിച്ചാൽ കൃത്യമായൊരു സ്ഥലമോ സമയമോ ഇല്ലാത്തവരാണ് ഭൂരിഭാഗവും, നല്ല തുടക്കത്തിനുവേണ്ടി കാത്തിരിക്കുന്നതിനാലാണ് പലർക്കും ഒന്നും തുടങ്ങുവാൻ സാധിക്കാത്തത്. ശുഭദിനം നേരുന്നു……. 🙏

Read More

നമ്മുടെ ഓരോരോ ചിന്തകളും ഓരോരോ ഊർജ്ജമാണ്, അത് നമ്മൾക്ക് ചുറ്റും വ്യത്യസ്ത വായുമണ്ഡലം സൃഷ്ടിക്കുന്നു. എതിരായ ചിന്തകൾ എതിരായ വായുമണ്ഡലവും അനുകൂല ചിന്തകൾ അനുകൂല വായുമണ്ഡലവുമാണ് സൃഷ്ടിക്കുന്നത്. അതിനാൽ നിരന്തരം നമ്മളുടെ ചിന്തകളുടെ ഗുണനിലവാരം പരിശോധിച്ചുകൊണ്ടിരിക്കണം. ശുഭദിനം നേരുന്നു…… 🙏

Read More

ഒരുപാട് പ്രതീക്ഷകളുമായി ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുമ്പോൾ തടസ്സങ്ങൾ സൃഷ്ടിക്കുവാനും നിരുത്സാഹപ്പെടുത്താനും ചിലർ ഉണ്ടാകും, അതൊക്കെ മൗനമായി കേട്ട്, പുഞ്ചിരിച്ചുകൊണ്ട് മുന്നോട്ട് പോകുക, ആ മൗനത്തിലും പുഞ്ചിരിയിലും ഉണ്ടാകണം നമ്മുടെ മനോഭാവവും തളരുകയില്ല എന്ന ഉറച്ച തീരുമാനവും. ശുഭഞായറാഴ്ച നേരുന്നു… … 🙏

Read More

മുഖങ്ങളിലാണ് ചിരി വിടരുന്നതെങ്കിലും ചില ചിരികൾക്ക് പിന്നിൽ പല മുഖങ്ങളുണ്ട്. ചിരി ഒരു തരത്തിൽ കളളത്തരമാണ്, സങ്കടങ്ങളെയും പ്രശ്‌നങ്ങളെയും ഒളിപ്പിച്ച് നമ്മൾ മാത്രമറിയുന്ന ചെറിയതും എന്നാൽ വലിയതുമായ കള്ളത്തരങ്ങളാണ് പലപ്പോഴും ചിരികൾ. ശുഭദിനം നേരുന്നു……. 🙏

Read More

നിത്യവുമുള്ള വിളികൾ പലപ്പോഴായും പിന്നെ അത് വല്ലപ്പോഴായും ഒടുവിൽ എപ്പോഴെങ്കിലുമായി മാറുമ്പോഴാണ് പലതും നഷ്ടമാകുന്നതെന്ന് ഓർക്കുക. നമ്മൾ നമ്മളെ തന്നെ ആത്മാർത്ഥമായി സ്നേഹിച്ചാൽ നമ്മൾക്ക് ഒരിക്കലും മറ്റൊരാളെ വേദനിപ്പിക്കുവാൻ കഴിയില്ല. ശുഭദിനം നേരുന്നു……. 🙏

Read More

കാണുന്നതെല്ലാം ഒറ്റകാഴ്ചയിൽ ഒരിക്കലും വിശ്വസിക്കരുത്, ചില്ലപ്പോൾ ഉപ്പും  പഞ്ചസാരയാണ് എന്ന് നമുക്ക് തോന്നാം, ലക്ഷ്യം സത്യമുള്ളതാണെങ്കിൽ തടസ്സമായി നിൽക്കുന്ന ഒന്നിനെയും പരിഗണിക്കേണ്ട ആവശ്യമില്ല. ശുഭദിനം നേരുന്നു……. 🙏

Read More