Author: Ranjith Sarkar

Graphologist.

വേദനകളെ താലോലിച്ച് നടക്കുന്നവരുടെ ഇടപെടലുകളിൽ എപ്പോഴും ദയനീയതയുണ്ടാകും, മുറിവേറ്റതിന്റെ പക മനസ്സിൽ സൂക്ഷിക്കുന്നവർക്ക്‌ എന്തിനോടും വെറുപ്പായിരിക്കും. ശുഭദിനം നേരുന്നു ……🙏

Read More

ഇഷ്ടങ്ങളോട് ഇണങ്ങുവാൻ എളുപ്പമാണ്, ഇഷ്ടക്കേടുകളോട് പൊരുത്തപ്പെടുവാനാണ് പ്രയാസം. നല്ല ഗുണങ്ങൾ ഉള്ളവരോടും നല്ലതിനോടും മാത്രം സമ്പർക്കം പുലർത്തുന്നത് കഴിവോ മഹത്തരമോ അല്ല, എല്ലാവരോടും എല്ലാറ്റിനോടും സമരസപ്പെട്ട് ജീവിക്കുവാൻ കഴിയുന്നതാണ് വിജയം. ശുഭദിനം നേരുന്നു…… 🙏

Read More

ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ടാകണം, ആ ലക്ഷ്യം നേടുവാനായി തുനിഞ്ഞ് ഇറങ്ങുമ്പോള്‍ ഉത്സാഹഭരിതവും ഉന്മേഷകരവുമായ ഒരു മനസ്സും ഉണ്ടാകണം, തുടക്കത്തിൽ കാണിക്കുന്ന വീറും വാശിയും പ്രസരിപ്പുമെല്ലാം അതിന്റെ അവസാനംവരെ നിലനിര്‍ത്തുവാന്‍ ശ്രദ്ധിക്കുകയും വേണം. ശുഭദിനം നേരുന്നു…… 🙏

Read More

മൃദുവായ സ്വഭാവം ബലഹീനതയായി കാണരുത്, ഓർമ്മിക്കുക വെള്ളം പോലെ മൃദുവായത് വേറെയൊന്നുമില്ല, പക്ഷെ വെള്ളത്തിൻ്റെ ശക്തിക്ക് ഏറ്റവും ശക്തമായ പാറകളെപ്പോലും തകർക്കാൻ കഴിയും. ശുഭഞായറാഴ്ച നേരുന്നു ….. 🙏

Read More

വില തരാത്തവർക്ക് വില കൊടുത്ത് നമ്മുടെ വില കളയരുത്. ആട്ടിയോടിക്കുന്നവർ തന്നെ കൈക്കൊട്ടി വിളിക്കുന്ന കാലമാണിത്. ശുഭദിനം നേരുന്നു …. 🙏

Read More

നമ്മൾ എത്ര വിദ്യാസമ്പന്നരോ കഴിവുള്ളവരോ സമാധാനപ്രിയരോ സമ്പന്നരോ ആരായാലും മറ്റുള്ളവരോട് നമ്മൾ എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ ജീവിതം. വഴക്കിട്ട് കാര്യങ്ങൾ നേടുന്നതിനേക്കാൾ നല്ലത് മൗനം പാലിക്കുന്നതാണ്, അതാണ് നമ്മുടെ ജീവിതവിജയവും. ശുഭദിനം നേരുന്നു …. 🙏

Read More

ഒരിക്കലും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തികൊണ്ട് നമ്മൾ ജീവിക്കുവാൻ ശ്രമിക്കരുത്, മറ്റുള്ളവരോട് അസൂയ വളർത്താതെ എങ്ങനെ നമ്മളുടെ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് മെച്ചപ്പെട്ട ജീവിതത്തെ എത്തിപ്പിടിക്കാം എന്ന് ചിന്തിക്കണം. ശുഭദിനം നേരുന്നു……..🙏

Read More

നല്ല ചിന്തയാൽ ഉണരുക, ഹൃദയത്തിൽ ആരോടും വെറുപ്പ് തോന്നാതെ പെരുമാറുക, ആരിലും കൂടുതൽ വിശ്വാസം അർപ്പിക്കാതെ ഒറ്റക്കാണ് എന്ന വിശ്വാസത്തിൽ ജീവിക്കുക, നമ്മൾ സ്നേഹിക്കുന്നവരെ അല്ല നമ്മളെ സ്നേഹിക്കുന്നവരെ മനസ്സിലാക്കുകയും ചെയ്യുക. ശുഭദിനം നേരുന്നു…… 🙏

Read More

വന്ദിക്കുവാൻ കഴിഞ്ഞില്ലെങ്കിലും നിന്ദിക്കാതിരിക്കുവാനും പരിഗണിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ അവഗണിക്കാതിരിക്കുവാനും നമ്മൾക്ക് കഴിയണം, അതാണ് നന്മയുള്ള വ്യക്തിത്വവും മേന്മയുള്ള സംസ്കാരവും. ശുഭദിനം നേരുന്നു…… 🙏

Read More

നമ്മൾ ജീവിക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്, അതുകൊണ്ട് സമയബോധം പ്രധാനവുമാണ്, ഒരു പ്രവൃത്തി നിശ്ചിതസമയത്തിനുള്ളില്‍ ചെയ്തുതീര്‍ക്കണമെന്ന് തീര്‍ച്ചപ്പെടുത്തുകയും ആ സമയത്തിനുള്ളില്‍ അത് പൂര്‍ത്തിയാക്കുകയും ചെയ്യുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കും. ശുഭദിനം നേരുന്നു…… 🙏

Read More