പാതി മുറിഞ്ഞൊരാ.. പുലർകാല സ്വപ്നത്തിൻ പൂർണത തേടുകയാണിന്ന് ഞാൻ…. ഏതോ വിദൂരമാം കാലത്തിനപ്പുറം. ഞാൻ കണ്ട സ്വപ്നങ്ങൾ കാത്തിരിപ്പൂ…. വ്യർത്ഥമാണെന്നറിയമെങ്കിലുമതിൻ പൂർണ്ണതക്കായി മിഴി പൂട്ടിടുന്നു…. **** അമ്പലമുറ്റത്തെ ചെണ്ടമേളവും നാദസ്വരവും ആസ്വദിച്ചുകൊണ്ട് ഓടിനടക്കുകയാണ് ആ പത്ത് വയസ്സുകാരി. ചെണ്ടമേളങ്ങൾക്കനുസരിച്ച് കൈയിലെ ചൂണ്ടുവിരലിൽ ചുറ്റിയ ആപ്പിൾ ആകൃതിയുള്ള ബലൂൺ താളത്തിൽ തട്ടിക്കളിക്കുന്നുമുണ്ട്. കൈ നിറയെ കുപ്പിവളകളും മുത്തുമാലയും ചാന്തുപൊട്ടും ആലവട്ടവും അങ്ങനെ എന്തൊക്കെയോ വാങ്ങി കൂട്ടിയിട്ടുണ്ട്. ക്ഷേത്ര പരിസരത്തിലെ കച്ചവടക്കാരോടെല്ലാം കുശലം പറഞ്ഞു കൊണ്ട് ഓടി നടക്കുകയാണവൾ. ഘോഷയാത്രയും ആർപ്പുവിളികളും, ആകെ ശബ്ദമുഖരിതം. ക്ഷേത്രത്തിലെ ആചാരത്തിന്റെ ഭാഗമായ കതിന വെടിയൊച്ച കേട്ടവൾ ഞെട്ടി. ഒരു ഞെട്ടലോടെ ഉണർന്ന ഭാരതി അമ്മയ്ക്ക് താനൊരു മനോഹരമായ സ്വപ്നം കാണുകയായിരുന്നു എന്ന് മനസ്സിലായി. പാതി മുറിഞ്ഞ മനോഹര സ്വപ്നത്തിൻ്റെ ആലസ്യത്തിൽ ഓർമ്മകളിലൂടെ സഞ്ചരിച്ച് വെറുതെ അങ്ങനെ കിടന്നു. നേരം പുലരാൻ ഇനിയുമുണ്ട്. അമ്പലപ്പറമ്പിലൂടെ ഓടിനടന്ന ആ പെൺകുട്ടിക്ക് തൻ്റെ മുഖസാദൃശ്യം. ഭാരതീയമ്മയുടെ മനസ്സിലേക്ക്…
Author: Thushara Rajesh
അതിരാവിലെ ടൗണിൽ ഓട്ടോ ഇറങ്ങി ധൃതിയിൽ ബസ്റ്റാൻഡ് ലക്ഷ്യമാക്കി നടക്കുകയായിരുന്നു ലേഖ. അങ്ങാടി ഉണർന്നു വരുന്നേയുള്ളൂ. റോഡിൽ തിരക്ക് കൂടിയിട്ടില്ല. പെട്ടെന്നാണ് ഒരു ആംബുലൻസ് സൈറൺ മുഴക്കിക്കൊണ്ട് ചീറിപ്പാഞ്ഞ് അവളെ കടന്നുപോയത്. ലേഖ കണ്ണുകൾ ഇറക്കിയിടച്ചു. ഹൃദയം പട പട മിടുക്കാൻ തുടങ്ങി. വയസ്സ് നാൽപത് കഴിഞ്ഞിട്ടും ആംബുലൻസ് സൈറൺ കേൾക്കുമ്പോഴുള്ള അസ്വസ്ഥതയ്ക്ക് ഇന്നും ഒരു മാറ്റവും ഇല്ല. അവളുടെയുള്ളിൽ ഒരു അഞ്ചുവയസ്സുകാരി കിടന്നു തേങ്ങി… പഴയ ഒരു മുറിവിനെ ഒന്നുകൂടി മുറിപ്പെടുത്തി ആ വാഹനം എങ്ങോട്ടോ പാഞ്ഞു പോയി… എന്തുകൊണ്ടോ അവൾക്ക് പെട്ടെന്ന് അമ്മയെ കാണണമെന്ന് തോന്നി. ആംബുലൻസിന് നാല് വ്യത്യസ്ത സൈറൺ ഉണ്ടെന്നും, വാഹനത്തിനുള്ളിലെ രോഗിയുടെ അവസ്ഥ അനുസരിച്ച് സൈറൺ വ്യത്യാസമാണെന്നും ഈ അടുത്ത കാലത്താണ് അവൾക്ക് മനസ്സിലായത്. എന്തായാലും എല്ലാത്തിന്റെയും ഉദ്ദേശം ഒന്ന് തന്നെയാണ്. മാർഗം സുഗമമാക്കി ലക്ഷ്യത്തിലെത്തുക എന്നത്… അതുവരെ എല്ലാം ഒരു നിലവിളി ശബ്ദം ആയിട്ടെ അവൾക്ക് തോന്നിയിട്ടുള്ളൂ. ബസ്റ്റാൻഡിൽ എത്തിയപ്പോൾ ബസ് പുറപ്പെടാൻ…
” നാം ഒരേ തോണിയിലെ യാത്രക്കാർ കരയെത്തി… ഇനി ഇറങ്ങാം, നടക്കാം നിനക്ക് നിൻ്റെ വഴി എനിക്കെൻ്റെ യും എന്ന് സ്വന്തം ഞാൻ. ” ഡിഗ്രി അവസാന വർഷം പ്രിയയുടെ ഓട്ടോഗ്രാഫിൻ്റെ ആദ്യപേജിൽ ആരോ എഴുതിയിട്ട വരികളാണിത്. തിരിച്ചറിയാൻ ഒരു സൂചനപോലും നൽകാൻ ധൈര്യമില്ലാത്ത ആരോ ഒരാൾ. എഴുതിയത് ഒരാൾ ഒറ്റയ്‌കോ അല്ലെങ്കിൽ കുറച്ചുപേർ ഒന്നിച്ച് ഒരു തമാശയ്ക് എഴുതിയതോ ആവാം. കോളജിൽ അങ്ങനെയും ചില തമാശകൾ കുട്ടികൾ ഒപ്പിക്കാറുണ്ട്. എന്തായാലും ഈ വരികൾ പ്രിയയിൽ ഉണ്ടാക്കിയ ചലനങ്ങൾ ചെറുതൊന്നുമല്ല. ഒ രു നൂറാവർത്തിയെങ്കിലും അവൾ ഈ വരികളിലൂടെ കയറിയിറങ്ങി. മനോഹരമായ കൈയക്ഷരം. ക്ലാസ്സിൽ കൈമാറിവന്ന ഓട്ടോഗ്രാഫ് ൽ എല്ലാം അവള് ഈ കൈയക്ഷരം തിരഞ്ഞു നടന്നു. ഒരെഴുത്തിനും അതിനോടൊരു സാമ്യം പോലുമില്ല. മൂന്ന് വർഷം തലങ്ങും വിലങ്ങും കോളജിൽ കറങ്ങി നടന്നിട്ടും ഈ അവസാന നിമിഷം തോണി കര യ്ക് അടുപ്പിച്ച് അവളെ മുൾമുനയിൽ നിർത്തി ഇറങ്ങിപ്പോയത്…
