സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ.
അദ്ധ്യായം – 3
പ്രണയം തിരുത്തിയെഴുതിയ നാളുകൾ.
യാദവ് ഇരവി മംഗലം മനയിൽ താമസം തുടങ്ങി. യാദവ് കമ്പനിയിൽ ലോങ്ങ്‌ലീവിന് അപേക്ഷിച്ചു. അവൻ യാമിനിയുടെ മുറിയോട് ചേർന്ന് വർഷങ്ങളായി ആരും ഉപയോഗിക്കാത്ത മുറിയിൽ താമസം തുടങ്ങി.
ആ വീട്ടിലെ ഓരോ നിമിഷവും അവന് ഒരു പരീക്ഷണമായിരുന്നു. രാത്രിയിൽ യാമിനിയുടെ മുറിയിൽ നിന്നും വരുന്ന ചങ്ങലയുടെ കിലുക്കവും ഇടക്കിടെയുള്ള നേർത്ത തേങ്ങലുകളും അവനെ ഉറങ്ങാൻ അനുവദിച്ചില്ല.
അയാൾക്ക് യാമിനിയെ പഴയ ഓർമ്മയിലേയ്ക്ക് തിരിച്ചു കൊണ്ടുവരണം. അതിനായി അയാൾ നിരന്തരം പരിശ്രമിച്ചു കൊണ്ടിരുന്നു. യാദവ് യാമിനിയുടെ മുറിയുടെ ചുവരിനോട്
ചേർന്നു നിന്ന് പതിയെ സംസാരിക്കാൻ തുടങ്ങി. അവൻ കോളേജ് ജീവിതത്തിന്റെ പഴയ ഓർമ്മയിലേയ്ക്ക് അവന്റെ മനസ്സുകൾ പാഞ്ഞു.
കോളേജ് ജീവിതത്തിലെ തമാശകൾ, കോളേജ് ടൂർ, ഒന്നിച്ചിരുന്നു കണ്ട സിനിമകൾ, പരസ്പരം കൈമാറിയ കത്തിലെ വരികൾ, എല്ലാം ഒരു സന്ദേശം പോലെ അവൻ ആ ചുമരിലൂടെ അവളിലേയ്ക്ക് എത്തിച്ചു.
തുടക്കത്തിൽ അവൾ അസ്വസ്ഥയായി.
നിർത്തൂ, ആ നിഴൽ എന്നോട് സംസാരിക്കുന്നു. എന്നെ ഒറ്റയ്ക്ക് വിടു.
അവർ ചെവിപൊത്തിക്കൊണ്ട് അലറി.
എന്നാൽ യാദവ് പിന്മാറിയില്ല. അവനും അവളും കൂടി ഒറ്റയ്ക്കിരിക്കുമ്പോൾ പാടാറുള്ള പാട്ട് അവൻ പാടിത്തുടങ്ങി.
“ചേലൊത്ത പെണ്ണേ…. നിൻ
ചെഞ്ചൊടിയിൽ തുടുത്തതെന്താണ്
മോഹത്തിൻ ആദ്യപരാഗമോ?..
കൺകളിൽ വിരിഞ്ഞതെന്താണ്”…..
അപ്പുറത്തെ മുറിയിൽ നിശബ്ദത.
ഒപ്പം നിശബ്ദമായൊരു തേങ്ങലിൻ ധ്വനി.
ഒരു ദിവസം രാത്രി യാദവ് വീണ്ടും പാടി തുടങ്ങി.
“ലൈലാകമേ പൂ ചൂടുമോ…….
വിട വാങ്ങുമീ രാത്രിതൻ വാതിലിൻ”.
എല്ലാം മറന്നവൻ പാടി. അന്ന് ആ മുറിയിൽ പതിവ് അലർച്ചകൾ ഒന്നും ഉണ്ടായില്ല. അവൻ പാടിനിർത്തിയപ്പോൾ ആ മുറിയിൽ നിന്നും ഒരു പൊട്ടിക്കരച്ചിൽ. അതിലൂടെ ഒരു നേർത്ത ശബ്ദം ഒഴുകിയെത്തി.
“എന്റെ യാദവ് നീ എവിടെ” വരൂ എന്റരികിൽ വന്നിരിക്കൂ.
“യാമിനി ഞാനിവിടെ തന്നെയുണ്ട്.” തുടിക്കുന്ന ഹൃദയത്തോടെ അവൻ പറഞ്ഞു. നിന്നെ മറക്കാൻ എനിക്കൊരിക്കലും കഴിയില്ല. തുളസി ഇലയിൽ വീണ എന്റെ മഞ്ഞുതുള്ളി ആണു നീ.
തുടരും


2 Comments
ഈ സഹകരണത്തിന് നന്ദി…. സ്നേഹം
Pingback: സ്നേഹത്തിന്റെ കിളിക്കൂട് 2 - മാഞ്ഞുപോയ ഓർമ്മകളുടെ തുരുത്തിൽ - By Syamala Haridas - കൂട്ടക്ഷരങ്ങൾ