Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നിന്നെ പ്രണയമെന്ന് വിളിക്കട്ടെ? (2)
ഓർമ്മകൾ തുടർക്കഥ / സീരീസ് പ്രണയം

നിന്നെ പ്രണയമെന്ന് വിളിക്കട്ടെ? (2)

By Anju RanjimaDecember 3, 2023Updated:December 3, 20231 Comment5 Mins Read87 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

മുറ്റത്തെ ചെടികൾക്കിടയിലെ കളകളും ഉണങ്ങിയ ഇലകളും പിഴുതും പറിച്ചും മാറ്റി വൃത്തിയാക്കുകയായിരുന്നു ഡയാന.

വീട്ടിനകത്തേക്ക് കയറാൻ വന്ന റോസി തെല്ലിട അവരെ നോക്കി നിന്നു.

“പ്രണയം കൊണ്ട് വഞ്ചിക്കപ്പെട്ട വൃദ്ധയായ പാവം സ്ത്രീ.”

അവൾ മെല്ലെ പറഞ്ഞു.

സഹതാപത്തോടെ അവരെ ഒന്ന് കൂടി നോക്കിയിട്ട് റോസി അകത്തേക്ക് മറഞ്ഞു.
ഇതൊന്നും അറിയാതെ ഡയാന സ്വപ്രവർത്തികളിൽ വ്യാപൃതയായി നിന്നു.

ചെറുതായിരുന്ന കാലം തൊട്ടേ ഡയാനയ്ക്ക് പൂക്കളും ചെടികളും വളരെ ഇഷ്ടമായിരുന്നു.

വെനിസ്വെലയിൽ നിന്ന് പപ്പ കൊണ്ട് വരുന്ന ചെടികളുടെ വിത്തിനായി കുഞ്ഞു ഡയാന കാത്തിരിക്കാറുണ്ട്.

മറ്റ് മക്കളൊക്കെ തിളക്കമുള്ള ഗൗണും ബാഗും മുടിയിൽ കുത്തുന്ന ക്ലിപ്പുകളും വാച്ചും ഒക്കെ ചോദിക്കുമ്പോൾ ഡയാന മാത്രം ബിസിനസ്സ് ടൂർ കഴിഞ്ഞു വരുന്ന അപ്പനോട് ചോദിക്കുന്നത് ആ നാട്ടിലെ ചെടികളെ കുറിച്ചാണ്.

അദ്ദേഹം പറ്റുന്നിടത്തോളം വിത്തുകൾ അവൾക്ക് പല രാജ്യങ്ങളിൽ നിന്നും വാങ്ങിയും ശേഖരിച്ചും കൊടുക്കാറുണ്ട്. ആ വീടിനെ ഒരു സ്വർഗലോകത്തിന്റെ പ്രതീതി ഉണ്ടാക്കി കൊടുക്കുന്നതിനു ഡയാനയുടെ ചെടികൾ പ്രത്യേഇക സ്ഥാനം നിർവഹിച്ചിട്ടുണ്ട്.

ജീവിതം കൊണ്ട് നേടാവുന്നയത്രയും സമ്പത്തും ആൾ ബലവും സുഹൃത്തുക്കളും കുടുംബവും ഒക്കെയുണ്ടായിട്ടും ഡയാനയുടെ പപ്പ ആൽബെർട്ടിനു ലഭിക്കാത്ത സമാധാനവും സന്തോഷവും ഒരൊറ്റ വിത്ത് കുഴിച്ചിട്ട് നനച്ച് തളിർത്ത് വളർന്ന് ചെടിയായി ഇലയായി പൂവായി പിന്നെ കരിഞ്ഞു മണ്ണിലേക്ക് മരിച്ചു വീണ് വീണ്ടും പൂക്കളായി പുനർജ്ജന്മം പ്രാപിക്കുമ്പോൾ ഡയാനയ്ക്ക് ലഭിക്കുന്നുണ്ടെന്ന് പറഞ്ഞാൽ അതിശയോക്തി ആയിപ്പോകും.

എങ്കിലും അതാണ് പച്ചയായ യാഥാർത്ഥ്യം.

അത്രയേ വേണ്ടുമായിരുന്നുള്ളൂ. സ്നേഹമായാലും പരിഗണനയായാലും ആവശ്യത്തിന്.

പക്ഷേ വേണ്ടത്ര കിട്ടിയില്ലെങ്കിലോ അർഹിക്കുന്നത് ലഭിച്ചില്ലെങ്കിലോ അവൾ അത്യന്തം വാശിയോടെ പ്രവർത്തിക്കും.

പിന്നീട്‌ കിട്ടുന്ന ഏതോരോ സ്ഥാനത്തെയും സ്വീകരിക്കാതെ അവൾ തന്നിൽ നിന്ന് തന്നെയും ഇറങ്ങി പോരും.

അവളുടെ പ്രണയത്തെയും വിക്ടറിനെയും അംഗീകരിക്കാതെ അവനെ തിരസ്കരിച്ച അന്ന് മുതൽ അവൾ പപ്പയോട് മിണ്ടാതെ ഇരുന്നതും അദ്ദേഹത്തിന്റെ മരണകിടക്കയിൽ പോലും പരുഷമായി പെരുമാറിയതും അതിന്റെ തെളിവ് ആണല്ലോ.

സാം പുറത്തോട്ട് ഇറങ്ങി വന്നതും ഡയാനയെ കണ്ടു.

” വയസാംകാലത്ത് ഇനി ഏത് കുരുക്കിനാണാവോ ചെടിയും വളർത്തി നടക്കുന്നത്. പ്രേമിച്ച് നടന്ന് കുടുംബത്തെ പേരുദോഷം കേൾപ്പിച്ച പരട്ട കിഴവി.”

ഡയാന തിരിഞ്ഞു നോക്കി. സമർത്ഥമായി ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിയിച്ച് സാം കാറിനു അടുത്തേക്ക് പോയി.

തന്റെ വിരലുകളിൽ പിടിച്ച് ലോകം കണ്ട, സംശയങ്ങൾ ചോദിച്ച് തന്റെ പിന്നാലെ നടന്ന തന്റെ കുഞ്ഞനിയൻ. ഇന്ന് അവന് തന്നെ കാണുന്നത് തന്നെ ചതുർത്ഥി.
അവർ നെടുവീർപ്പിട്ടു.

പ്രയാശ്ചിത്തമെന്നോണം ഈ വീട് തന്റെ പേർക്ക് എഴുതി വച്ചിട്ട് മരണമടയുമ്പോൾ പപ്പയ്ക്ക് എത്ര വയസ്സുണ്ടാകും? അറുപത് അതോ എഴുപതോ?

കാര്യകാരണങ്ങൾ ഇല്ലാതെ ഒരുവനോട് എങ്ങനെ ഇഷ്ടം തോന്നുന്നുവോ അത് പോലെ തന്നെ ചിലർക്ക് അനിഷ്ടവും തോന്നാമല്ലോ എന്ന് അന്ന് ചിന്തിച്ചില്ല.

പപ്പയ്ക്ക് തന്നെ വളരെ ഇഷ്ടമായിരുന്നു.

ദൈനംദിന കാര്യങ്ങൾക്ക് പോലും എല്ലു മുറിയെ പണി എടുക്കേണ്ടി വരുന്ന ഒരു സാധാരണക്കാരനോടൊപ്പം കൊഞ്ചിച്ചു വളർത്തിയ മകൾ അരിഷ്ടതയോടെ ജീവിക്കുന്നത് കാണാൻ ഇഷ്ടം ഇല്ലാത്തത് കൊണ്ടല്ലേ പപ്പ അന്ന് തന്റെ ബന്ധത്തെ എതിർത്തത്?

മരണക്കിടക്കയിൽ വച്ച് തന്നോട് മാപ്പ് പറഞ്ഞിട്ട് പോലും താൻ പപ്പയോട് ഒരു വാക്ക് മിണ്ടിയില്ല.

എന്തിന്? എന്നിട്ട് എന്ത് സ്വർഗമാണ് താൻ നേടിയത്?

കുറ്റബോധം മാത്രം ഉള്ളിൽ സൂക്ഷിച്ചു ഇനിയെത്ര കാലം കാത്തിരിക്കണം അങ്ങ് സ്വർഗത്തിൽ ചെന്ന് പപ്പയോട് മാപ്പ് പറയാൻ?

ഈ അമ്പത്തിരണ്ട് വയസ്സിൽ നരകയറിയ തലമുടി ഇഴകളുമായി ചിന്തിക്കേണ്ടി വന്നു വർഷങ്ങൾക്ക് മുമ്പ് താൻ മാതാപിതാക്കളോട് ചെയ്തത് എന്തായിരുന്നു എന്ന് മനസ്സിലാക്കാൻ?

പ്രേമം കണ്ണ് മറച്ചപ്പോൾ ഹൃദയത്തിന്റെ സ്നേഹം നിറഞ്ഞ ഉറവ കൂടി മറച്ച് വച്ചുവോ? അതോ അന്ധയായ താൻ എല്ലാം വിസ്മരിച്ചുവെന്ന് നാട്യം ചെയ്തതോ?

“ചേച്ചീ..”

മേരിയാണ്. പ്രണയം തോൽപിച്ച മറ്റൊരുവൾ. നേടിയിട്ടും ഒന്നും ലഭിക്കാതെ പോയവൾ.

അവളോടൊപ്പം ഇരുന്നാണ് പ്രാതൽ കഴിച്ചത്. വളരെ അപൂർവമായാണ് തീന്മുറിയിൽ മേശയ്ക്ക് മുന്നിലിരുന്ന് കഴിക്കുന്നത്.

എപ്പോഴും സ്വന്തം മുറിയിൽ ഇരുന്ന് കിടക്കയിൽ വച്ചാണ് കഴിക്കാറ്.അതാണ് ഇഷ്ടവും. ഇന്ന് പിന്നെ ആരും വീട്ടിൽ ഇല്ലല്ലോ.

ആർക്കും അസ്വാരസ്യങ്ങൾ ഉണ്ടാക്കാതെ തന്നെ സ്വസ്ഥമായി മേരിക്കൊപ്പം ഇരിക്കാം. റോസി ഉള്ളതും ഇല്ലാത്തതും തനിക്ക് ഒരു പോലെ ആണല്ലോ?

വേവിച്ച മുട്ടയിൽ തൂകിയ കുരുമുളക് പൊടി മൂക്കിനെ എരിച്ചു. ചുമച്ചു. കണ്ണുകൾ നിറഞ്ഞു.

നിറുകയിൽ ആരോ മെല്ലെ തടകി. നനഞ്ഞ കണ്ണുകൾ ഉയർത്തി നോക്കി.

അമ്മയാണോ?

അവർ പോയിട്ട് വർഷങ്ങൾ ആയില്ലേ? മുന്നിലേക്ക് ഒരു ഗ്ലാസ്സ് വെള്ളം നീണ്ടു വന്നു.

വെപ്രാളത്തോടെ കുടിച്ചു ഗ്ലാസ്സ് മേശമേൽ വച്ചപ്പോഴാണ് അറിഞ്ഞത് .മുന്നിൽ നിൽക്കുന്നത് റോസിയാണ്.

വെറുപ്പ് നുരഞ്ഞെങ്കിലും അമ്മയുടെ പ്രതിബിംബം അവളിൽ ഓർമപ്പെടുത്തിയത് എന്തിനെന്ന് ചിന്തിച്ചു.

ഇരുപത് വയസ് മാത്രം പ്രായമുള്ള അവൾ സ്വജീവിതം ഇഷ്ടത്തോടെ തിരഞ്ഞ് എടുത്തതിൽ താൻ എന്തിന് ഖേദിക്കുന്നു എന്നോർത്തു.

മേരിയുടെ ജീവിതത്തോടുള്ള ആത്മാർത്ഥത കൊണ്ടാണോ?
റോസി ഇല്ലെങ്കിൽ വേറെ ഒരുവൾ. തന്നെ അത് ബാധിക്കുന്നതേ ഇല്ലല്ലോ.

സ്നേഹം നിറഞ്ഞ കണ്ണുകളോടെ റോസിയെ നോക്കി പുഞ്ചിരിച്ചു.
അവളുടെ മുഖത്തെ അതിശയം കണ്ട് ഉള്ളിൽ ചിരിച്ചു.

സാമിനെ ഉച്ചയ്ക്കും കണ്ടില്ല. വെറുതെ ചുറ്റി തിരിഞ്ഞപ്പോളാണ് റോസിയുടെ മുറി പാതി തുറന്ന് കിടക്കുന്നത് കണ്ടത്.

ശിശുസഹജം പോലെ തോന്നിക്കുന്ന കൗതുകം കൊണ്ട് ഉള്ളിലേക്ക് വലിഞ്ഞു നോക്കി.

ജനാലയ്ക്കരികിൽ ചെറിയ സ്റ്റൂളിൽ ഇരുന്ന് കൈകൾ കൊണ്ട് റോസി എന്തോ തുന്നുന്നുണ്ടായിരുന്നു.

ഇടയ്ക്കിടെ തുന്നൽ നിർത്തി വച്ച് അവൾ ജനാലയ്ക്ക് പുറത്തേക്ക് നോക്കി ഇരിക്കും. വീണ്ടും ആരംഭിക്കും. നോക്കി നിന്ന് മടുത്തിട്ട് ഡയാന അകത്തേക്ക് കയറി.

അവരെ കണ്ടെങ്കിലും റോസി ഇരുന്ന ഇടത്ത് നിന്ന് അനങ്ങിയില്ല. കോപം തോന്നിയെങ്കിലും പെട്ടെന്ന് തന്നെ അവർ ശാന്തത കൈവരിച്ചു.

താൻ എന്തിനു ദേഷ്യപ്പെടണം?
എന്ത് യോഗ്യതയാണ് തനിക്ക് അതിനുള്ളത്?

അവൾക്ക് അരികിൽ ആയി കിടന്ന കസേരയിൽ ഡയാന ഇരുന്നു.

“ചെറിയ വലിവ് ഉണ്ട്.വർഷങ്ങൾ ആയത് അല്ലേ?
അതിന്റെയാകും.”

മുഖവുര ഇല്ലാതെ റോസി പറഞ്ഞു.

“ഇവുടുന്ന് നോക്കിയാ അങ്ങ് ദൂരെ തെരുവോരം കാണാം ഓരോ മനുഷ്യരുടെയും നിഴലനക്കങ്ങൾ കാണാം.
നീണ്ട ഗോപുരങ്ങളുടെ കമാനം കാണാം.പക്ഷികൾ പറക്കുന്നതും സ്ത്രീകൾ നടക്കുന്നതും കുട്ടികൾ ചിരിക്കുന്നതും കാണാം.”

ഒന്ന് നിർത്തി റോസി ഡയാനയെ സൂക്ഷിച്ച് നോക്കി.

“നിങ്ങളെന്താ തേടി പോകാഞ്ഞത്?”

“എന്തിനെ?”

“പാതി വഴിയിൽ നിങ്ങളോ അയാളോ ഉപേക്ഷിച്ചിട്ട് പോന്ന ആ പ്രണയത്തെ?”

” ഉപേക്ഷിച്ചതോ?”

“പിന്നെ..കളഞ്ഞു പോയത് തേടിയും നേടിയും എടുക്കാൻ ശ്രമിക്കാത്തത് എല്ലാം തന്നെ ഉപേക്ഷിച്ചതിനു തുല്യമല്ലേ?”

“നിനക്ക് അങ്ങനെ തോന്നുന്നുണ്ടോ?”

“തോന്നലോ? അതാണ് സത്യം.
ജീവിതം കൊണ്ട് ഞാൻ അനുഭവിച്ച സത്യം.
തേടി പോയിരുന്നെങ്കിൽ എനിക്കെന്റെ പ്രണയത്തെ നഷ്ടപെടുമായിരുന്നില്ല.

കുടുംബത്തെ ഓർത്ത് ഞാൻ നിശ്ചലയായി നിന്നപ്പോൾ ഞാൻ ചെല്ലുമെന്ന് വിശ്വസിച്ച്
പക്ഷെ എല്ലാം തകർന്ന വേദനയിൽ ഒരു മനുഷ്യൻ കൈഞരമ്പുകൾ കീറി മുറിച്ച് രക്തം വാർന്ന് മരിച്ചു പോയി.

അന്ന് മരിച്ചതാണ് റോസിയുടെ മനസ്സ്. പിന്നെ അവൾക്ക് വാശി ആയി. അമ്മയെയും അപ്പനെയും അനിയനെയും പോറ്റാൻ അവൾ ഒരുവൻ വസിച്ച ഹൃദയം ഒഴിച്ച് ശരീരം മുഴുവൻ വില്പനയ്ക്ക് വച്ചു.സ്വപ്നങ്ങൾ ഇല്ലാത്തവൾക്ക് എന്ത് മാനം.അഭിമാനം?
എല്ലാം പണയം വച്ചു.അവളുടെ കിടക്കയിൽ മറ്റൊരുവന്റെ വിയർപ്പ് പടർന്നു.എങ്കിലും ഹൃദയം കൊണ്ട് അവൾ കളങ്കപെട്ടില്ല. അങ്ങനെ തന്നെയാണ് ഇക്കാലമത്രയും റോസി ജീവിച്ചതും.”

നിശബ്ദയായി അവൾ വീണ്ടും തെരുവിലേക്ക് നോക്കി.എന്തിനെന്ന് അറിയാതെ ഡയാനയും. എങ്കിലും അവരൊന്നും കണ്ടില്ല.പ്രായം കൊണ്ട് അന്തരം ഉണ്ടെങ്കിലും അനുഭവം ക്ഷതമേൽപ്പിച്ച ജീവിതം കൊണ്ട് റോസി ഡയാനയ്ക്ക് ഗുരുനാഥയായി.

പിറ്റേന്ന് ബെഡ് കോഫിയുമായി ഡയാനയുടെ മുറിയിലെത്തിയ മേരിക്ക് ലഭിച്ചത് കിടക്കമേൽ നാലായി മടക്കിയ ഒരു കത്തും അതിനു മുകളിൽ പറന്ന് പോകാതെ ഇരിക്കാൻ വച്ച ഒരു വലിയ കല്ലും.

വിറയ്ക്കാതെ മേരി അത് വായിച്ചു.

” മേരിക്ക്,
ചേച്ചി ഒരു യാത്ര പോകുന്നു.പരിഭ്രമിക്കണ്ട.തിരിച്ചു വരും. നഷ്ടപെട്ടത് അവിടെ തന്നെ ഉണ്ടോ എന്ന് നോക്കിയിട്ട് വരാം.എന്നെ തേടി വന്നില്ലെങ്കിൽ ഞാൻ തേടി പോകണം. അതാണല്ലോ മര്യാദ. മരുന്നും വേണ്ടതെല്ലാമും എടുത്തിട്ടുണ്ട്.
തിരിച്ചു വരാൻ ശ്രമിക്കാം. വന്നില്ലെങ്കിൽ ചേച്ചിക്ക് വേണ്ടി സന്ധ്യാപ്രാർത്ഥനയിൽ ഒരു വരി കൂടി നീട്ടി ചൊല്ലിക്കോളൂ. എല്ലാവരോടും സ്നേഹം.”

മേരിക്ക് എന്ത് പറയണമെന്നോ എന്ത് ഭാവമാണ് മുഖത്തു വരുത്തേണ്ടതെന്നോ അറിയില്ലാരുന്നു.

സാമും മറ്റുള്ളോരും ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമേയല്ലെന്ന് പറയാതെ പറഞ്ഞു.

“വയസാംകാലത്ത് ഓരോ കൂത്ത്”

ഫിലിപ്പ് പിറു പിറുത്തു.

സ്നേഹം കൊണ്ട് വിടർന്ന ചുണ്ടുകൾ കൊണ്ട് വർഷങ്ങൾക്ക് ഇപ്പുറം ആദ്യമായി റോസി കണ്ണുകൾ നിറഞ്ഞു ചിരിച്ചു.

അടുക്കളയിലെ പതിവ് കാര്യങ്ങളിലേക്ക് തിരിയുമ്പോൾ അവൾ സ്വയമറിയാതെ മൂളിപ്പാട്ട് മൂളുന്നുണ്ടായിരുന്നു.

ചിത്രം കടപ്പാട് : ഗൂഗിൾ

നിന്നെ പ്രണയമെന്ന് വിളിക്കട്ടെ?(3)

Post Views: 41
1
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

1 Comment

  1. Pingback: നിന്നെ പ്രണയമെന്ന് വിളിക്കട്ടെ? - By Anju Ranjima - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.