പ്രണയകഥ രചനാമത്സരം

പ്രണയം…. ഒരിക്കൽ  ഹൃത്തിലിടം കണ്ടെത്തിയാൽ എന്നും അതവിടെയുണ്ടാവും., ഒരു ജന്മം മുഴുവൻ… 
 
 സഫലമായാലും നഷ്ടപ്പെട്ടുപോയാലും, ഹൃദയത്തിൽ ഉണ്ടാവും ആ കനൽത്തരികൾ. വിരഹത്തിലേക്കോ കാത്തിരിപ്പിലേക്കോ ഇനിയൊരിക്കലും സ്വന്തമാവില്ല എന്ന തിരിച്ചറിവിലേക്കോ മാറിയാലും, ഒരു വിങ്ങലായി അതുണ്ടാവും ഹൃദയത്തിൽ. 
 
അങ്ങനെയാണ് യാഥാർത്ഥപ്രണയം…  
പറയാൻ കഴിയാതെ പോയ ഇഷ്ടം മുതൽ തിരിച്ചു കിട്ടാത്ത സ്നേഹം വരെ, പ്രണയത്തിന്റെ എത്രയോ ഭാവങ്ങളുണ്ട് ! സ്നേഹം, ഇഷ്ടം, താല്പര്യം, അനുരാഗം, കാമം, വിരഹം, കാത്തിരിപ്പ്, നൊമ്പരം, നഷ്‍ടം, ത്യാഗം, ധൈര്യം,  പ്രതികാരം, വെറുപ്പ്… അങ്ങനെയങ്ങനെ എന്തെല്ലാം വികാരങ്ങളുടെ മറയിലാണ് പ്രണയം. 
 
ഈ പ്രണയദിനത്തിൽ, നിങ്ങളൊരു പ്രണയകഥ എഴുതണം. പ്രണയത്തിന്റെ ഏത് രൂപഭാവങ്ങൾ കഥയിലൂടെ പ്രകടമാക്കണം എന്നത് നിങ്ങളുടെ ഇഷ്ടം. ഏറ്റവും മികച്ച പ്രണയകഥകൾ എഴുതുന്നവർക്ക് ഞങ്ങളുടെ വക സമ്മാനങ്ങൾ ഉണ്ട്.
 
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 
 
1. കഥകൾ സബ്‌മിറ്റ് ചെയ്യുമ്പോൾ പ്രണയകഥ മത്സരം എന്ന കാറ്റഗറി സെലക്ട് ചെയ്യാൻ മറക്കരുത്.
2.  ഫെബ്രുവരി 16, രാത്രി 12 മണിക്ക് മുൻപായി പോസ്റ്റ് ചെയ്യുന്ന പ്രണയകഥകളായിരിക്കും ഈ മത്സരത്തിലേക്ക് പരിഗണിക്കുക.
3. ഏറ്റവും മികച്ച പ്രണയകഥയ്ക്ക് 500 രൂപ ക്യാഷ് പ്രൈസ് ആയി നൽകുന്നതാണ്. പ്രോത്സാഹന സമ്മാനമായി രണ്ടു പ്രണയകഥകൾക്ക് 250 രൂപ വീതവും സമ്മാനം  ഉണ്ടായിരിക്കും.
4. അക്ഷരത്തെറ്റുകളും വ്യാകരണപിശകുകളും ഉണ്ടാവാതിരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ പ്രണയകഥയ്ക്ക് ഏറ്റവും കുറഞ്ഞത് 300 വാക്കുകൾ ഉണ്ടായിരിക്കണം.
 
അപ്പോൾ തുടങ്ങുകയല്ലേ? കൂട്ടക്ഷരങ്ങൾ, പ്രണയമഴയിൽ നനയുന്ന നാളുകളാവട്ടെ ഇനി…