Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സമാഗമം – 3
തുടർക്കഥ / സീരീസ്

സമാഗമം – 3

By Sunandha MaheshJanuary 6, 2024Updated:January 10, 20248 Comments5 Mins Read108 Views
Bookmark Now
Please login to bookmark Close

No account yet? Register

സമാഗമം ആദ്യഭാഗം

 

മൂകാംബികാ ദേവീടെ  കടാക്ഷം നല്ലപോലെ കിട്ടി, അതിനുമുപരി ടീച്ചറെ കാണാൻ പറ്റി, എത്രനാളായിട്ടുള്ള

മോഹമായിരുന്നു അത്.

യാത്രാ ക്ഷീണമകറ്റാൻ നല്ലപോലെ ഒന്നുറങ്ങി എഴുന്നേറ്റപ്പോൾ വിവേകിന്റെ മനസ്സിൽ വന്ന ആദ്യ ചിന്ത അതായിരുന്നു.

 

മലയാളം ഭാഷയെ സ്നേഹിച്ചു തുടങ്ങിയത് ടീച്ചർ ആ ഭാഷയെ കൈകാര്യം ചെയുന്ന വിധം കണ്ടതിനുശേഷമാണ്. സ്വതവേ അന്തർമുഖനായിരുന്ന എനിക്ക് വേദികളിൽ കയറാൻ ധൈര്യം കിട്ടിയത് ടീച്ചറുടെ പ്രോത്സാഹനം കൊണ്ട് മാത്രമായിരുന്നു. ക്ലാസ്സിൽ കവിതകൾ എന്നെകൊണ്ട് ഉറക്കെ പാടിപ്പിച്ചു, മറ്റു കുട്ടികളോട് ഇതുപോലെ അക്ഷര സ്ഫുടതയോടെ, ഉറക്കെ ചൊല്ലാൻ നിങ്ങളും പഠിക്കണമെന്ന് പറഞ്ഞു കേട്ടപ്പോൾ കിട്ടിയ ആത്മവിശ്വാസം…

അങ്ങനെ കിട്ടിയ ആത്മവിശ്വാസത്തിലാണല്ലോ നിളയോട് സംസാരിക്കാനുള്ള ധൈര്യം കിട്ടിയത്.

അതിനുമുമ്പെല്ലാം പെൺകുട്ടികളെ കണ്ടാൽ ഓടിയൊളിക്കുന്ന വിവേകിൽ നിന്നുമുള്ള മാറ്റം.

 

ഒരമ്മയെപ്പോലെ ടീച്ചറെ സ്നേഹിച്ചു, ടീച്ചറുടെ പ്രിയപ്പെട്ട ശിഷ്യനായി.

അന്നുവരെ ഒരു വേദിയിൽ പോലും കയറാത്ത ഞാൻ അത്തവണ കലോത്സവത്തിൽ കവിത ചൊല്ലൽ, അക്ഷരശ്ളോകം അങ്ങനെ പലതിലും സമ്മാനം നേടി.

സ്കൂളിൽ എല്ലാവരും എന്നെ അറിയാൻ തുടങ്ങി. അങ്ങനെ ടീച്ചറുടേയും, കൂട്ടുകാരുടേയും സ്നേഹവലയത്തിൽ ജീവിതം ആസ്വദിച്ചുവന്ന ഒരു പതിനേഴുകാരൻ.

 

ടീച്ചറുടെ രണ്ടാമത്തെ മകൻ ഗോകുൽ ടീച്ചറെപോലെ നല്ല ശാന്തനായിരുന്നു. അന്നത്തെ ശാന്തത ഇപ്പോഴും അവൻ അങ്ങനെ സൂക്ഷിക്കുന്നു.

 

അതിന് നേരെ വിപരീതമായിരുന്നു ഗോവിന്ദ്, ടീച്ചറുടെ മുത്തമകൻ. എല്ലാവരോടും തർക്കുത്തരം പറഞ്ഞും, ക്ലാസ്സിൽ കയറാതെ നടന്ന ഒരു തല്ലുകൊള്ളി, ടീച്ചറെ എന്നും കണ്ണീർ കുടിപ്പിച്ച മകൻ.

 

ടീച്ചർക്ക് എന്നോടുള്ള സ്നേഹം അവന് ഒരു കുശുമ്പായി മാറിയത് എപ്പോഴാണെന്ന് അറിയില്ല.

നേരിൽ കാണുമ്പോഴെല്ലാം പ്രകോപ്പിക്കാൻ ശ്രമിച്ചപ്പോഴും ഒഴിഞ്ഞു മാറി എന്നിട്ടും…

 

പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷ നടക്കുന്ന സമയം.

ഗോവിന്ദ് ക്ലാസ്സിൽ കയറിയില്ലെങ്കിലും, മലയാളം ഒഴിച്ച് എല്ലാ വിഷയത്തിലും നല്ല മാർക്ക് വാങ്ങിയിരുന്നു. സത്യത്തിൽ അവന് മലയാളം എടുക്കാൻ ഇഷ്ട്ടമില്ലായിരുന്നുവെന്നും ടീച്ചർ നിർബന്ധിച്ചാണ് മലയാളം എടുത്തതെന്നും അവന്റ ചില കുട്ടുകാർ പറഞ്ഞു കേട്ടിട്ടുണ്ട്.

 

അന്ന് മലയാളം പരീക്ഷയായിരുന്നു.

ധൃതിയിൽ ഞാൻ എഴുതികൊണ്ടിരിക്കുമ്പോൾ ഗോവിന്ദിന്റെ മുഖത്തു ഒരു പരിഭ്രമമുണ്ടായിരുന്നു. ഉത്തരം അറിയാത്തതിന്റെ ആയിരിക്കുമെന്നാണ് അപ്പോൾ കരുതിയത്.

 

പരീക്ഷ കഴിഞ്ഞു എന്നോടും ഗോവിന്ദിനോടും ഓഫീസിൽ ചെന്ന് ഹെഡ്മാസ്റ്ററെ കാണണമെന്ന് സ്കൂൾ ശിപായി വന്നു പറഞ്ഞപ്പോൾ എന്തിനായിരിക്കും എന്ന ചിന്തയിൽ പിന്നെയങ്ങോട്ട് പരീക്ഷ ശരിക്ക് എഴുതാൻ കഴിഞ്ഞില്ല.

 

പേടിച്ചു വിറച്ചു ഓഫിസ് മുറിയിലേക്ക് കയറിച്ചെന്ന ഞങ്ങൾ രണ്ടുപേരുടെയും മുന്നിലേക്ക് സാർ ഒരു ഇൻലാൻഡ് നീട്ടി അത് ഉറക്കെ വായിക്കാൻ പറഞ്ഞു.

ഭയം കൊണ്ടും പേടി കൊണ്ടും കണ്ണ് നിറഞ്ഞ എനിക്ക് അത് വായിക്കാൻ കഴിഞ്ഞില്ല.

അവനും ഏതാണ്ട് അതേ അവസ്ഥയിലായിരുന്നു.

 

സാർ, ഇങ്ങനെ പറഞ്ഞാലൊന്നും ഇവർ സത്യം പറയില്ല…

നമുക്ക് പോലീസിനെ വിളിക്കാം, ഞാനും ഒരു ടീച്ചറാണ് അതുകൊണ്ട് മാത്രമാണ് നേരിട്ട് പോലീസ് സ്റ്റേഷനിൽ പോവാതെ ഇങ്ങോട്ട് വന്നത്… ഹെഡ്മാസ്റ്റർക്ക് എതിരെ ഇരുന്ന ആ മനുഷ്യനെ ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്.

നിളയുടെ വല്യച്ഛൻ…സംസാരിച്ചിട്ടില്ലെങ്കിലും മൂകാംബികയിൽ വച്ച് കണ്ടിട്ടുണ്ട്.

 

ഇദ്ദേഹം എന്തിന് ഇവിടെ ?

നിള എന്തെങ്കിലും പറഞ്ഞിരിക്കുമോ?

 

ഒന്നും മനസ്സിലാവാതെ, എന്ത് പറയണം, എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ് ടീച്ചർ അങ്ങോട്ട് കയറി വരുന്നത്.

 

നിങ്ങളുടെ ശിഷ്യന്മാർ അല്ലേ, വായിക്കൂ ഒരു പെൺകുട്ടിക്ക് ഇത്രക്കും അസഭ്യമായി കത്ത് എഴുതാൻ ഇവർക്ക് എങ്ങനെ കഴിഞ്ഞു…

അത് മാത്രമോ, വന്ന് വിളിക്കും ഇറങ്ങി വന്നില്ലെങ്കിൽ മുഖത്തു ആസിഡ് ഒഴിക്കുമെന്ന ഭീഷണിയും.

ഇദ്ദേഹം നേരിട്ട് പോലീസ് സ്റ്റേഷനിൽ പോയിരുന്നെങ്കിൽ എന്തായിരിക്കും ഇവരുടെ അവസ്ഥ..

ടീച്ചർക്ക് എന്തെങ്കിലും പറയാനുണ്ടോ ?

 

കത്ത് വായിച്ച് ടീച്ചർ ഞങ്ങളുടെ അടുക്കലേക്ക് വന്നു, ഭയന്ന് വിറച്ചു നിന്ന എന്നെയൊന്നും നോക്കുകപോലും ചെയ്തില്ലെന്ന് മാത്രമല്ല,അവർ ആ നാളുവരെ അടക്കിവച്ചിരുന്ന ക്രോധം മുഴുവൻ പുറത്തെടുത്തു. രണ്ടുകൈകൊണ്ടും അവർ അവനെ ശക്തമായി അടിച്ചു

അല്ല പൊതിരെ തല്ലി അങ്ങനെ പറയുന്നതാവും കൂടുതൽ ശരി.

ഇന്ന് ശരിയാവും നാളെ ശരിയാവുമെന്ന് ഞാൻ കരുതിയത് എന്റെ തെറ്റ്, ഇവൻ ശരിയാവില്ല സാർ ഇത് ഇവന്റെ  കയ്യക്ഷരമാണ്, വിവേക് ഒരിക്കലും ഇങ്ങനെയൊന്നും എഴുതില്ല, എനിക്ക് അറിയാം അവനെ.

 

സാർ ഇവനെ പോലീസിൽ ഏൽപ്പിക്കണം, എനിക്ക് ഇവനെ കാണേണ്ട സാർ എന്നുള്ള ടീച്ചറുടെ അലറൽ ഇന്നും കാതിൽ മുഴങ്ങുന്നു.

 

വിവേക് വീട്ടിലേക്ക് പൊയ്ക്കോളൂ, ഇവിടെ നടന്നതൊന്നും ആരും അറിയണ്ട.. ഹെഡ്മാസ്റ്റർ അത് പറഞ്ഞു തീരും മുന്നേ ഞാൻ പുറത്തേക്ക് ഓടാൻ തയ്യാറായി.

 

നിൽക്ക്…

നിളയുടെ വല്യച്ഛന്റെ ശബ്ദം

പുറത്തേക്ക് വച്ച കാൽ പിന്നെ അനങ്ങിയില്ല.

 

അദ്ദേഹം തുടർന്നു… നീ അല്ലായിരിക്കും ഈ കത്ത് എഴുതിയത്, പക്ഷേ ഇത് അവിടെ കിട്ടിയപ്പോൾ അവൾ എല്ലാം തത്ത പറയുന്നപോലെ പറഞ്ഞു, ഇനി എപ്പോഴെങ്കിലും പ്രേമം എന്നും പറഞ്ഞു ആ വഴിക്ക് വന്നാൽ.. നിനക്ക് തിരിച്ചു പോവാൻ കാൽ ഉണ്ടാവില്ല ഓർത്തോ…

 

ആ പാവം പതിനേഴുകാരന് അത് ശരിക്കുമൊരു ഭീഷണിയായിരുന്നു.

അവിടെ നടന്നതൊന്നും അപ്പോൾ പൂർണമായി മനസ്സിലായില്ലെങ്കിലും, പിന്നീട് ഗോവിന്ദിന്റെ കൂട്ടുകാരൻ പറഞ്ഞ് ആ സത്യം അറിഞ്ഞു.

 

നിള നൽകിയ അഡ്രസ് എഴുതിയ കുറിപ്പ് ഞാൻ എന്റെ ഇൻസ്റ്റ്രുമെന്റ് ബോക്സിൽ ആയിരുന്നു സൂക്ഷിച്ചു വച്ചിരുന്നത്. ഇടയ്ക്കിടെ അവളെ ഓർമ വരുമ്പോൾ ഞാൻ അത് എടുത്ത് നോക്കുമായിരുന്നു.. ആരും കാണാതെ ആ കടലാസ്സിൽ ചുംബിക്കുമായിരുന്നു… ഇത് ഗോവിന്ദ് കണ്ടിരിക്കണം, എന്റെ പ്രണയം പൊളിക്കാനായി വളരെ മോശമായ ഭാഷയിൽ അവൾക്ക് ഞാൻ എഴുതുന്നപോലെ കത്ത് എഴുതി അയച്ചിരിക്കുന്നു.

 

ആ സംഭവത്തിനുശേഷം ഗോവിന്ദ്, വീട്ടിൽ കയറിയില്ല,പരിക്ഷ എഴുതാനും വന്നില്ല.

 

അന്ന് ടീച്ചർക്ക് അവനെ വലിയൊരു

അപമാനത്തിൽ നിന്നും രക്ഷിക്കാമായിരുന്നു. ആ കയ്യക്ഷരം മകന്റെയാണ് എന്ന് പറയാതെ ഇരിക്കാമായിരുന്നു. അങ്ങനെ നടന്നിരുന്നെങ്കിൽ ഒരുപക്ഷെ അത് താങ്ങാൻ കഴിയാതെ ഞാൻ ജീവൻ ഉപേക്ഷിച്ചേനെ .

 

ടീച്ചറെ ഒന്ന് കാണണം നന്ദി എന്ന വാക്കിന് അവിടെ പ്രസക്തിയില്ല, ആ പാദങ്ങളിൽ വീണൊന്ന് പൊട്ടി കരയണം അതിനായിരുന്നു അന്ന് ടീച്ചറുടെ വീട്ടിലേക്ക് ചെന്നത്. പക്ഷേ അവിടെ കണ്ട കാഴ്ച…

ഗോവിന്ദ് മദ്യപിച്ചു വന്നു ടീച്ചറെ ശകാരിക്കുന്നു, വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ ടീച്ചർ അവനോട് ആജ്ഞാപിക്കുന്നു, രണ്ടു പേർക്കുമിടയിൽ നിന്നു ഗോകുൽ അവരെ ശാന്തരാക്കാൻ ശ്രമിക്കുന്നു.. എന്നെ കണ്ടയുടൻ കരഞ്ഞുകൊണ്ട് ഗോകുൽ എന്റെ അരികിലേക്ക് വന്നതും..

വന്നല്ലോ നിങ്ങളുടെ പുന്നാര മകൻ, അവൻ കാണെ ഇത് ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹമെന്ന് പറഞ്ഞ് ഒരു കുപ്പി തുറന്ന് ടീച്ചറുടെ മുഖത്തേക്ക് ഒഴിക്കാൻ ശ്രമിക്കുന്നത് കണ്ട് സർവശക്തിയുമെടുത്തു ഗോവിന്ദിനെ തള്ളി മാറ്റിയത് ഓർമ്മയുണ്ട്… കൈയിൽ അവിടെയിവിടെയായി എന്തോ തെറിച്ചതും, കൈ വല്ലാതെ നീറിയതും അറിഞ്ഞു…

 

അത് ആസിഡ് ആയിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്.

അന്ന് നഷ്ടപെട്ട ചെറുവിരലിന്റെ ബാക്കി പാതി ഒന്ന് തലോടി, തടഞ്ഞു വച്ച കണ്ണീരിനെ ഒഴുകാൻ വിട്ടു.

 

ഹോസ്പിറ്റലിൽ അഡ്മിറ്റായ എന്നെ ടീച്ചർ കാണാൻ വന്നതും, അമ്മ അവരോട് വല്ലാതെ ദേഷ്യപ്പെട്ടതും, ഒന്നും പറയാൻ കഴിയാതെ രണ്ട് അമ്മമാർക്കുമിടയിൽ നിസ്സഹായനായി നോക്കി നിന്നതും ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു.

 

ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വന്നപ്പോഴേക്കും സമയം കുറെയെടുത്തു. ഗോവിന്ദ് വധശ്രമത്തിന് അറസ്റ്റ് ആയിയെങ്കിലും എന്റെ കാലുപിടിച്ചുള്ള അപേക്ഷ പരിഗണിച്ചു അമ്മ കേസ് കൊടുക്കാത്തത് കാരണം ചെറിയ ഒരു ശിക്ഷ നൽകി വിട്ടയച്ചു എന്നാണ് പിന്നീട് അറിഞ്ഞത്.

 

അപമാനഭാരം കൊണ്ടാവാം ടീച്ചറും കുടുംബവും നാട് വീട്ടു പോയി.

എന്നെയും ഈ അന്തരീക്ഷത്തിൽ നിന്നു മാറ്റി നിർത്താൻ പഠിക്കാൻ അമ്മാവന്റെ കൂടെ ബോംബെക്ക് അയച്ചു…

അതോടെ നാടുമായുള്ള എന്റെ ബന്ധവും കുറഞ്ഞു.

 

പക്ഷേ നിളയെ മാത്രം മറക്കാൻ കഴിഞ്ഞില്ല… ആ പഴയ പതിനേഴുകാരനായിരുന്നില്ല ഇരുപതാം വയസ്സിൽ.. പക്വതയും ധൈര്യവുമുള്ള ഒരു യുവാവ്.

ആദ്യമാദ്യം ഒന്നും അറിയാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് അറിഞ്ഞു അവളുടെ വിവാഹം കഴിഞ്ഞു ഇനിയൊരു തേടലിന്റെ ആവശ്യമില്ലെന്ന്.

 

പരിഭവം ഒട്ടും തോന്നിയില്ല… അല്ലെങ്കിലും  പരിഭവിക്കാൻ പ്രണയം മരിക്കുന്നില്ലല്ലോ…

സന്ദർഭങ്ങൾ ചിലപ്പോൾ മനുഷ്യനെ മാറ്റി ചിന്തിപ്പിക്കുന്നു, അതിനർത്ഥം ഇന്നലെയെ കുഴിച്ചുമൂടി എന്നല്ലല്ലോ…

 

ജീവിതം ഇനിയും മുമ്പോട്ടുണ്ട്.. ജീവിക്കണം, ഓർമകളെ കുഴിച്ചു മൂടാതെ ഇടയ്ക്കിടെ അത് നുകർന്നു ജീവിക്കണം… അന്ന് എടുത്ത തീരുമാനം ഇന്നും തുടരുന്നു.

 

അന്ന് അമ്പലത്തിൽ ഗോകുലിനോട് ആരും കേൾക്കാതെ ഗോവിന്ദിനെക്കുറിച്ച് അന്വേഷിച്ചു, ആസിഡ് വീണ് അവനും ചെറിയ പൊള്ളൽ ഉണ്ടായി, പക്ഷേ ശിക്ഷ കഴിഞ്ഞ് പുറത്ത് വന്നപ്പോൾ മാനസാന്തരപ്പെട്ടു വിവേക്…

അച്ഛനും അമ്മയും അവനെ കൂടുതൽ സ്നേഹിച്ചു, അച്ഛൻ അടുത്തില്ലാത്തതും, അമ്മയോട് അവന് ഉണ്ടായിരുന്ന എന്തോ ഒരു ദേഷ്യവുമാണ് അവനെ അങ്ങനെ ആക്കിയത്.

സ്നേഹം കൊണ്ട് ആരെയും മാറ്റാൻ കഴിയും വിവേക്… ഹി ഈസ്‌ ഫൈൻ നൗ…

 

വലിയൊരു ആശ്വാസമായിരുന്നു ആ വാക്കുകൾ.

നമ്മുക്ക് ചുറ്റുമുള്ളവർ സന്തോഷമായിയിരിക്കാൻ എന്നും പ്രാർത്ഥിക്കണമെന്ന അമ്മയുടെ വാക്കുകൾ എത്ര ശരി…

അപ്പോഴേ പൂർണമായി നമ്മുക്കും സന്തോഷിക്കാൻ കഴിയൂ…

 

അല്ല സ്വപ്നലോകത്തെ ബാലഗോപാലൻ ഇനിയും സ്വപ്നം കണ്ട് തീർന്നില്ലേ… മേഘയുടെ ചോദ്യത്തിന് പിറകെ

 

“അച്ഛാ… അമ്മ പറഞ്ഞു നമുക്ക് ഇനി എല്ലാ വർഷവും മൂകാംബിക പോവാമെന്ന്, ശരിയാണോ അച്ഛാ..” കിച്ചുവിന്റെ സംശയം

“ദേവി അനുഗ്രഹിക്കട്ടെ മോനെയെന്ന് ” പറഞ്ഞു തീർന്നില്ല അവൻ അടുത്ത ബോംബുമായി വന്നൂ…

 

“അച്ഛാ ചിലപ്പോ അടുത്ത വർഷം നിള ആന്റിയെ അവിടെ കാണാൻ പറ്റുമായിരിക്കും…”

 

അമ്പരപ്പോടെ മേഘയെ നോക്കിയ വിവേകിനോട് ഞാനല്ല എന്ന് ആംഗ്യത്തിൽ മേഘ പറയുമ്പോൾ തലകുനിച്ചു നിന്ന വർഷ മെല്ലെ തലയുർത്തി വിവേകിന്റെ മേശപ്പുറത്തേക്ക് കൈചൂണ്ടി…

 

സൗപർണിക വിഥികളിലെ  അക്ഷരങ്ങൾ അവരെ നോക്കി പുഞ്ചിരിച്ചു…

 

അങ്ങനെ അച്ഛന്റെ കഥകൾ മക്കളും അറിഞ്ഞു… മേഘയുടെ ശബ്ദത്തിനൊപ്പം അവരുടെ എല്ലാവരുടെയും ചിരിയുടെ അലകൾ അവിടെ തിരതല്ലി.

 

അപ്പോൾ ദൂരെ എവിടെയോ ആരോ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു

“അമ്മേ ദേവി അടുത്ത വിജയദശമിക്കെങ്കിലും എനിക്ക് നിന്റെ ദർശനം തരണേ…”

 

അതേസമയം  തന്റെ പ്രിയ ഗുരുനാഥയെ വീണ്ടും കാട്ടിത്തന്ന മൂകാംബിക അമ്മയ്ക്ക് മനസ്സ് നിറഞ്ഞ് നന്ദി പറഞ്ഞ് അറിയാതെ കൈകൂപ്പിപ്പോയി വിവേക്.

 

സൗപർണ്ണികാ നദി അനസ്യൂതം ഒഴുകി കൊണ്ടിരുന്നു…..

 

                                              ശുഭം🙏

 

നന്ദ 🌹

Post Views: 45
3
Sunandha Mahesh

വായനയിലൂടെ എഴുത്തിൽ എത്തിയവൾ.

8 Comments

  1. Reshma lechus on January 17, 2024 2:20 PM

    സമാഗമം

    ഒറ്റയിരിപ്പിൽ മൂന്ന് ഭാഗം വായിച്ചത് പോലും അറിഞ്ഞില്ല. എവിടെയോ നഷ്‌ടപ്പട്ടു പോയ കാലത്തിന്റെ ചുരുളിൽ വീണു പോയ പ്രണയത്തിന്റെ ഗന്ധം ഇടയ്ക്ക് ഓർമ്മയിൽ നിന്നപോലെ തിരയടിക്കുന്നതായി കാണാം. അല്ലെങ്കിലും, കാലം കൊഴിഞ്ഞു പോയ ഓർമ്മകൾക്ക് എന്തെന്ന് ഇല്ലാത്ത എന്താ പറയാകാ! അനുഭൂതിയാണ്. ആണോ അല്ല വേറെ പാദങ്ങൾ കണ്ടെത്തി വയ്ക്കണം . ഓർമ്മകൾ അങ്ങനെ യാ. ഒരാളോട് പറഞ്ഞു ഫലിപ്പിക്കാൻ വാക്കുകൾ പോലും കിട്ടി എന്ന് വരില്ല. പ്രണയം അത് നഷ്ടപ്പെട്ടു പോയതിനാണ് ഭംഗി എന്ന് കേട്ടിട്ടുണ്ട്. ഓർമ്മകളിലൂടെ ഉണർത്തി മുഖത്ത് പുഞ്ചിരി സമ്മാനിക്കാൻ ആ ഓർമ്മകൾ ക്ക് കഴിയും. അത്രക്കും മനോഹരമാണ്..

    Reply
  2. Silvy on January 8, 2024 8:50 AM

    വേഗം തീർന്നുപോയി. എങ്കിലും കഥയോടൊപ്പം ഞാനും ഉദ്വേഗത്തോടെ സഞ്ചരിച്ചു 👌👌👌

    Reply
    • Sunandha Mahesh on January 9, 2024 4:21 AM

      ഇനിയങ്ങോട്ട് ഇരിക്കാനുള്ള മടി.. 😄

      Reply
  3. sabira latheefi on January 7, 2024 11:13 AM

    മൂന്നു പാർട്ടിൽ തീർത്തു കളഞ്ഞു. നിളയെ കാണാനും പറ്റിയില്ല.നല്ല കഥ.എല്ലാവരുടെയും മനസ് നമുക്ക് മുന്നിൽ കാണാൻ പറ്റുന്നുണ്ട്.ഇഷ്ട്ടമായി

    Reply
    • Sunandha Mahesh on January 8, 2024 8:02 AM

      നിളയെ കാണേണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു..
      സ്നേഹം സ്നേഹം സ്നേഹം ഈ പ്രോത്സാഹനത്തിന് ❤️

      Reply
      • Suma Jayamohan on January 18, 2025 9:06 PM

        മൂന്നു ഭാഗവും വായിച്ചു.
        ഇഷ്ടായി ട്ടോ❤️🌹👌

        Reply
    • Nafs nafs on January 9, 2024 10:26 AM

      അവസാനിപിക്കേണ്ടിയിരുന്നില്ല പൂർണ്ണമാവാത്തതുപോലെ . തുടർന്നെഴുതൂ നന്ദാ.
      നല്ല കയ്യടക്കത്തോടെ എടുതിയിട്ടുണ്ട്. മനോഹരം👌👌👌👏👏👏

      Reply
  4. Pingback: സമാഗമം - 2 - By Sunandha Mahesh - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.