Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പകയൊഴിയുമ്പോൾ
കഥ

പകയൊഴിയുമ്പോൾ

By Dr Venus V. VSeptember 1, 20234 Comments3 Mins Read86 Views
Young businessman working on laptop at his office desk.
Bookmark Now
Please login to bookmark Close

No account yet? Register

സ്റ്റാഫ് റൂമിൻ്റെ വാതിൽക്കൽ കാത്തു നിൽക്കുമ്പോൾ ജിതിൻ മുറിയിൽ നിന്ന് പുറത്തിറങ്ങി.

“ജയപാലൻ സർ സീറ്റിലുണ്ടോ?”

“ഇല്ല. സാർ ഫസ്റ്റ് ഇയേഴ്സിൻ്റെ ക്ലാസ്സിലാണ്. ബാക്കി മിക്ക ടീച്ചേഴ്സും ഉണ്ട്. ഞാനെല്ലാവരോടും സംസാരിച്ചു. അഞ്ചു വർഷം നീണ്ട കോഴ്സും കഴിഞ്ഞ് അഡ്വക്കേറ്റ് എന്ന് പേരിനൊപ്പം ചേർക്കാൻ കഴിയുന്ന നിമിഷത്തിൽ ഗുരുക്കന്മാരോട് സംസാരിക്കുന്നതും അനുഗ്രഹം വാങ്ങുന്നതും ഏറെസന്തോഷം തരുന്ന കാര്യമാണ്.

അഭയൻ ചേട്ടൻ കയറുന്നില്ലേ? “

” ഉണ്ട്, ജയപാലൻ സർ എത്തിയിട്ടു വേണം”

“ഓ, സാറിനോടുള്ള ചേട്ടൻ്റെ പണ്ടത്തെ പക ഇനിയും തീർന്നില്ലേ?”

പക. ജിതിൻ്റെ സംസാരം കേട്ടപ്പോൾ മനസ്സിൽ പതിഞ്ഞ വാക്കതാണ്. പക.

ഒരു വിദ്യാർത്ഥിക്ക് അദ്ധ്യാപകനോട് തോന്നിയ വികാരത്തെ പകയെന്നാണോ പേരിട്ടു വിളിക്കേണ്ടത്? അതോ വാശിയെന്നോ? വാശിയായി മാറിയ പക ?

അഞ്ചു വർഷം മുൻപ് എൽ.എൽ.ബിയ്ക്കു ജോയിൻ ചെയ്യാൻ ഇവിടെയെത്തിയതിനു പിന്നിലുമുണ്ട് വലിയൊരു കഥ.

വീട്ടിൽ സഹോദരർ രണ്ടു പേരും നന്നായി പഠിച്ച് നല്ല ജോലി നേടിയവർ. അവർക്കിടയിൽ നിൽക്കേണ്ടി വന്നപ്പോൾ ശിരസ്സു പലപ്പൊഴും കുനിഞ്ഞു പോയിരുന്നു, എടുത്തു പറയാൻ അവരെപ്പോലെ പ്രൊഫഷണൽ ഡിഗ്രിയില്ല. വലിയ ജോലിയില്ല.

വിവാഹിതനായപ്പോൾ സുചിതയ്ക്കാവട്ടെ, തന്നെക്കാൾ കൂടുതൽ വിദ്യാഭ്യാസം. നല്ല ജോലി. നല്ല ശമ്പളം. തൻ്റെ തറവാട്ടുമഹിമയ്ക്കു മുന്നിൽ ദാരിദ്ര്യം കൊണ്ട് മുട്ടുമടക്കിയതായിരുന്നു സുചിതയുടെ കുടുംബം. 

അവൾ സ്നേഹവതിയായിരുന്നു. തന്നെക്കുറിച്ച്, ജോലിയെക്കുറിച്ച്  ഒരു അതൃപ്തിയും കാണിച്ചില്ല. പക്ഷേ അവളുടെ കമ്പനിയിൽ നടന്ന ബസ്റ്റ് വർക്കർക്കുള്ള അവാർഡ് ദാനച്ചടങ്ങിനു പോയപ്പോൾ തൻ്റെ മനസ്സു നൊന്തു. അവാർഡ് ജേതാവിൻ്റെ ഭർത്താവെന്ന നിലയിൽ പരിചയപ്പെടുത്തുമ്പോൾ മറ്റുള്ളവർക്കു മുന്നിൽ തൻ്റെ ഇലക്ട്രീഷ്യൻ എന്ന ജോലി പുറത്തു പറയാൻ മടി തോന്നി. അങ്ങനെയാണ് ലീവെടുത്ത് ലോ കോളേജിൽ പഠിയ്ക്കാനെത്തിയത്.

ഒന്നാം വർഷം. ഭീതിയോടെയാണ് ക്ലാസിൽ കയറിയത്. ഈ പ്രായത്തിൽ പഠിച്ചു ജയിക്കാനാകുമോ എന്ന ഭീതി.

ജയപാലൻ സാറിൻ്റെ ആദ്യത്തെ ക്ലാസ്. ഓരോ വിദ്യാർത്ഥിയെയും പരിചയപ്പെടുന്നതിനിടെ തൻ്റെ നേർക്ക് വിരൽ നീണ്ടു.

” ഉം.. സെൽഫ് ഇൻട്രൊഡക്ഷൻ ആകാം.”

തൻ്റെ മറുപടി കേട്ടതും സാർ പൊട്ടിച്ചിരിച്ചു. പുച്ഛത്തോടെ ചുണ്ടു കോട്ടി.

“എടോ, തന്നെപ്പോലെയുള്ളവയസ്സന്മാർ പതിനെട്ടു വയസ്സുള്ള പിള്ളേർക്കൊപ്പം പഠിക്കാൻ വരേണ്ട വല്ല കാര്യവുമുണ്ടോ? കമ്പനിയിലെ പണിയും ചെയ്ത് കഴിഞ്ഞാൽ പോരായിരുന്നോ? മോളെ കല്യാണം കഴിപ്പിച്ചു വിടാറായപ്പോഴാണോ പഠിക്കാൻ തോന്നിയത്. വെറുതേ കുറെപ്പേർ പഠിക്കാനാണെന്നും പറഞ്ഞു വരും. എന്നിട്ടോ, കംപ്ലീറ്റ് ചെയ്യുകയുമില്ല. ഒരു മിടുക്കൻ്റെ അല്ലെങ്കിൽ മിടുക്കിയുടെ  സീറ്റാണ് വ്യർത്ഥമാക്കിയത്.”

വാക്കുകൾക്ക് കൂരമ്പിൻ്റെ മൂർച്ചയുണ്ടെന്നറിഞ്ഞതന്നാണ്. വല്ലാതെ നൊന്തു . കണ്ണുനീർ സഹപാഠി കളിൽ നിന്ന് ഒളിപ്പിച്ചു പിടിച്ചു. ഊണിലും ഉറക്കത്തിലും സാറിൻ്റെ വാക്കുകൾ സദാ ചെവിയിൽ മുഴങ്ങി. തലച്ചോറിൽ പ്രകമ്പനം സൃഷ്ടിച്ചു.

പകയായിരുന്നു സാറിനോട്. അത് ആളിക്കത്തിക്കാൻ സഹപാഠികളായ പതിനെട്ടു വയസ്സുകാരുടെ വാക്കുകളുണ്ടായിരുന്നു.”ചേട്ടാ, അയാളെ വെറുതെ വിടരുത്. ഇതിന് പകരം വീട്ടണം.”

ഒരേ ക്ലാസ്സിലായിട്ടും ചേട്ടൻ എന്ന സംബോധന തൻ്റെ പ്രായം കേട്ടിട്ടാകും.പിന്നെ എല്ലാവരോടു മിണങ്ങുന്ന തൻ്റെ സ്വഭാവം കണ്ടിട്ടാകും അവർ അവരുടെ ഗ്രൂപ്പിൽ ചേർത്തത്.

ആദ്യമൊക്കെ സാറിൻ്റെ ക്ലാസിൽ കയറാൻ മടിയായിരുന്നു. ക്ലാസ് കട്ട് ചെയ്തുനടന്നു. പുനരാലോചനയിലാണ് പക വാശിക്ക് വഴിയൊഴിഞ്ഞു കൊടുത്തത്. നല്ല രീതിയിൽ മാർക്കു വാങ്ങി സാറിൻ്റെ മുന്നിൽ നിവർന്നു നിൽക്കാൻ വേണ്ടിയായിരുന്നു പിന്നീടുള്ള നാളുകളിലെ പരിശ്രമം.

ഇന്ന് കാത്തു കാത്തിരുന്ന ദിവസമാണ്. ഡിസ്റ്റിങ്ങ്ഷനോടെ പാസ്സായി എന്നു പറയാൻ അദ്ധ്യാപകരെ കാണുന്ന ദിവസം. ജയപാലൻ സാറിൻ്റെ മുന്നിൽ തലയുയർത്തി നിന്ന് പറയണം തൻ്റെ വിജയത്തെപ്പറ്റി. ചിരി വറ്റി ചെറുതായ സാറിൻ്റെ മുഖം കണ്ട് സന്തോഷിക്കണം. എന്നിട്ട് മനസ്സിൽ പൊട്ടിപ്പൊട്ടിച്ചിരിക്കണം.

സാർ സ്റ്റാഫ് റൂമിൽ കയറി ചെയറിലിരിക്കാൻ തുടങ്ങുമ്പോൾ അടുത്തുചെന്നു നിന്നു.

സർ കൈ നീട്ടി, തൻ്റെ കൈ പിടിച്ചുകുലുക്കി.

” അഭയൻ. തന്നെക്കാളേറെ തൻ്റെ നല്ല വിജയത്തിൽ സന്തോഷിക്കുന്നത് ഞാനാകും.പ്രായക്കൂടുതൽ  പഠനത്തിന് വെല്ലുവിളിയാകില്ലെന്ന് അഭയൻ തെളിയിച്ചല്ലോ. തനിക്കെന്നോട് ദേഷ്യം കാണും. ആദ്യ ദിവസം ഞാനങ്ങനെയാണല്ലോ തന്നെ ട്രീറ്റ് ചെയ്തത്.അത് മനപൂർവ്വം ആയിരുന്നുവെന്നു പറയാം. തൻ്റെയുള്ളിൽ വാശിയുണ്ടാക്കാനായിരുന്നു അത്. അങ്ങനെ ചെയ്തതിപ്പോൾ നന്നായി എന്നു തോന്നുന്നു. അഭയൻ എന്നെ വെറുത്തെങ്കിലും വിജയം തന്നെ തേടിയെത്തിയല്ലോ.”

ഞാൻ കുനിഞ്ഞ് സാറിൻ്റെ കാലുകളിൽ തൊട്ടു. മനസ്സിലെ പകയും വാശിയും അലിഞ്ഞകന്നു.എനിക്ക് പൊട്ടിക്കരയണമെന്ന് തോന്നി. ഞാൻ അദ്ധ്യാപകരുടെ മദ്ധ്യത്തിലാണെന്ന് മറന്നു. വിതുമ്പുന്ന ചുണ്ടുകളിലൂടെ പുറത്തു വരാനാകാതെ വാക്കുകൾ തൊണ്ടയിൽ തടഞ്ഞു നിന്നപ്പോൾ ഞാൻ സാറിൻ്റെ നേർക്കു കൈകൾ കൂപ്പി. അദ്ദേഹത്തിൻ്റെ കണ്ണുകളിൽ ഞാൻ കണ്ടു, വാത്സല്യത്തിൻ്റെ തിരയിളക്കം.

(അവസാനിച്ചു.)

വിഷയം #അധ്യാപകദിനം

#അറിവു പകർന്നവർ

ഡോക്ടർ. വീനസ്

Post Views: 20
5
Dr Venus V. V
  • Website

I am doctor by profession(modern medicine),residing at Edappally,Ernakulam.Used to write short stories,poems. Interested in traveling.Used to write travelogue. Published my short story book,Pranayaksharangal. Paints with all mediums.Like stitching,crafts. My husband is an engineer.

4 Comments

  1. Divya Sreekumar on September 4, 2023 4:30 PM

    ഹൃദ്യം♥️♥️

    Reply
    • Dr Venus V. V on September 4, 2023 10:59 PM

      താങ്ക് യൂ

      Reply
  2. Sreeja Ajith on September 1, 2023 9:50 PM

    👌👌

    Reply
    • Dr Venus V. V on September 4, 2023 11:00 PM

      താങ്ക് യൂ

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.