Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സൗഹൃദ കിസ
സൗഹൃദം

സൗഹൃദ കിസ

By Amal FermisSeptember 14, 20232 Comments5 Mins Read87 Views
Bookmark Now
Please login to bookmark Close

No account yet? Register

ജീവിതത്തിൽ സൗഹൃദത്തോളം മനോഹരമായ ബന്ധങ്ങളേതുമില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സങ്കടങ്ങളിൽ പെട്ടുഴലുമ്പോൾ പലപ്പോഴും ബന്ധക്കാരും കുടുംബക്കാരും ആവശ്യമില്ലാതെ നമ്മുടെ കാര്യങ്ങളിൽ കയറി ഇടപെട്ടുകൊണ്ടിരിക്കും. പക്ഷേ ചില സമയത്ത് നമുക്ക് ഉപദേശമോ സാന്ത്വനമോ ഒന്നുമല്ല ആവശ്യം. മുൻവിധികളൊന്നുമില്ലാതെ നമ്മളെ കേട്ടിരിക്കാൻ ഒരാളെയായിരിക്കും, തലചായ്ക്കാൻ ഒരു ചുമലായിരിക്കും ഒന്നും മിണ്ടാതെ നമ്മോട് ചേർന്നിരുന്ന് ഈ സമയവും കടന്നു പോകുമെന്ന് പറയുന്ന, തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത സൗഹൃദമായിരിക്കും. സൗഹൃദ ബന്ധങ്ങളിൽ ഞാൻ അളവറ്റ് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. എക്കാലവും ആത്മാർത്ഥതയുള്ള നല്ല കൂട്ടുകാരാൽ വലയം ചെയ്യപ്പെട്ടിരുന്നു. അൽഹംദുലില്ലാഹ്. ജീവിതത്തിൽ കാലിടറി പോകുമ്പോഴൊക്കെ അവരെന്നെ ചേർത്തു പിടിച്ചു.

ആത്മാർത്ഥ സുഹൃത്തുക്കൾ മറ്റൊരമ്മയുടെ വയറ്റിൽ പിറക്കുന്ന നമ്മുടെ കൂടപ്പിറപ്പുകൾ തന്നെയാണ്.
ചെറിയ ചെറിയ കാര്യങ്ങളിൽ ഒരു പാട് സന്തോഷം കണ്ടെത്തുന്നയാളാണ് ഞാൻ. ഞങ്ങളുടെ കുട്ടിക്കാലം ഒരു കൂട്ടുകുടുംബത്തിൻ്റെ എല്ലാ രസങ്ങളും ബുദ്ധിമുട്ടുകളും നിറഞ്ഞതായിരുന്നു – അന്നത്തെ ഏറ്റവുമടുത്ത സുഹൃത്തുക്കൾ എൻ്റെ രണ്ട് ഇത്തമാരുടെ മക്കളായ റഹീമും ഷെഹീറുമായിരുന്നു. ഇത്തമാരുടെ മക്കളാണെങ്കിലും ഞങ്ങൾ മൂന്നും ഒരേ പ്രായക്കാരായിരുന്നു. എല്ലാ കുരുത്തക്കേടുകൾക്കും കൂട്ട്. ഇന്നത്തെ കുട്ടികളുടെ ഭാഷയിൽ പറഞ്ഞാൽ ‘Partners in Crime’. പക്ഷേ കുട്ടിക്കാലം ഏറ്റവും നിറപ്പകിട്ടാർന്നതാക്കിയത് ആ സൗഹൃദം തന്നെയായിരുന്നു. ഇന്നും ആ ബന്ധം അതേ തീവ്രതയോടെ നിലനിൽക്കുന്നു.

ചില സമയത്തൊക്കെ എനിക്ക് ജീവിച്ച വഴികളെല്ലാം പിറകിലേക്ക് സഞ്ചരിച്ച് വീണ്ടും ചില കാലഘട്ടങ്ങളിൽ ജീവിക്കാൻ തോന്നും. ഉമ്മയും ഉപ്പയും നല്ല കൂട്ടുകാരും ഉണ്ടായിരുന്ന ബാല്യം തിരിച്ചു കിട്ടിയിരുന്നെങ്കിലെന്ന് കൊതി തോന്നാറുണ്ട്. കടലാസിൽ പൊതിഞ്ഞെടുത്ത വാളൻപുളിയും ഉപ്പിലിട്ട നെല്ലിക്കയും കല്ലിൽ അടിച്ച് പൊട്ടിച്ച മൂവാണ്ടൻ മാങ്ങയും പങ്കിട്ട് തിന്നിരുന്ന കുട്ടിക്കാലത്തിലേക്ക് പോയി ഖദീജാനേയും അഖിലയേയും മൈമൂനത്തിനേയും മനോജിനേയും പ്രസാദിനേയും നെസീറിനേയുമൊക്കെ കാണാൻ തോന്നും. നീലപ്പാവാടയും വെള്ളകുപ്പായവുമിട്ട് തലയിൽ കറുത്ത സ്ലൈഡുകൊണ്ട് രണ്ടു വശത്തും കുത്തിയ തട്ടവുമായി മദ്രസയിൽ നിന്നും സ്കൂളിലേക്ക് ശരം വിട്ട പോലെ പാഞ്ഞിരുന്ന കാലം. ഉപ്പും പക്ഷി കളിച്ചും, സ്കൂളിലെ പൊടി പ്രേമങ്ങളൊക്കെ കണ്ടു കണ്ണു തള്ളി നടന്നിരുന്ന കാലമൊക്കെ എത്ര പെട്ടെന്നാണ് പിന്നിലേക്ക് മറഞ്ഞത്.

ഹൈസ്കൂളിലായതോടെ നഗരത്തിലെ കോൺവെൻ്റ് സ്കൂളിലേക്ക് കുടിയേറി. അവിടെ ആഷ് പോഷ് കുട്ടികൾക്കിടയിൽ വളരെ കുറച്ചു നല്ല സൗഹൃദങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഹോസ്റ്റലിൽ ഉണ്ടായിരുന്ന ദിവ്യ, ഉഷ, പ്രിയ, ഷബ്നം ബിനു പർവീൻ. ആ സൗഹൃദങ്ങളിൽ പലതും മുപ്പതു വർഷങ്ങൾക്കു ശേഷവും ഇന്നും അങ്ങനെ തന്നെ നിലനിൽക്കുന്നു.

പ്രീഡിഗ്രിക്കാലത്തെ ഏറ്റവുമടുത്ത കൂട്ടുകാരി അയൽവാസി ആയിരുന്ന സെറീന ആയിരുന്നു. ഞങ്ങൾ ഒരുമിച്ചുള്ള ഓരോ ബസ് യാത്രകളും മനോഹരമായിരുന്നു. അന്നൊരു കഥയില്ലാത്ത പെണ്ണായിരുന്ന എനിക്ക് സെറീനാടെ കാര്യവൈഭവം കണ്ട് അസൂയ തോന്നിയിട്ടുണ്ട്. അവളെല്ലാ കാര്യങ്ങളിലും അപാര കഴിവുകളുള്ള ഒരു പെൺകുട്ടിയായിരുന്നു. ഭംഗിയാർന്ന പൂന്തോട്ടമുള്ള, മനോഹരമായി ഒരുങ്ങി വരുന്ന, ആ പ്രായത്തിലേ നല്ല ഭക്ഷണമുണ്ടാക്കുന്ന അളവറ്റ നർമബോധമുള്ള ഒരാൾ. ആ സൗഹൃദത്തിൽ നിന്നും ഒരു പാട് കാര്യങ്ങൾ പഠിച്ചു ഞാൻ. അവളുടെ ഡാഡിയും ഉമ്മയും അനിയത്തിയും അനിയനും എൻ്റെതു കൂടിയായിരുന്നു.

പ്രീഡിഗ്രിക്കാലത്ത് ഞങ്ങൾ കോളേജിന് പുറത്തുള്ള രാജാ ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. ഹോസ്റ്റലിൽ നിന്നും ഒരു പാട് കൂട്ടുകാരെ കിട്ടി. രാജാത്തികളെല്ലാം ഇന്നും കൂടെയുണ്ട്. ഷാഹിന, റഹ്മത്ത്, ഫൗസി, സാജിത, സെമീറ, ഷൈമ, ഹസ്നത്ത്, ഷബ്ന,ഷെമി, റമി, സജു, ബുഷ്‌റ, കാഞ്ചു, ഷെഫി, നിഷ ആ ലിസ്റ്റിങ്ങനെ നീളുന്നു. സത്യത്തിൽ ഹോസ്റ്റലിലെ സൗഹൃദത്തിന് കൂടുതൽ ആഴമുണ്ട് തീവ്രതയുണ്ട്, കാരണം രാപകൽ ഭേദമില്ലാതെ നമ്മുടെ കൂടെയുള്ളവരാണവർ. നമ്മുടെ എല്ലാ ദൗർബല്യങ്ങളും അറിയാവുന്നവർ.

കോളേജിൽ സിജുവായിരുന്നു എൻ്റെ ഏറ്റവും വലിയ കൂട്ട്. ഉമ്മ മരിച്ച ശേഷം അമ്പേ തളർന്നു പോയപ്പോഴെല്ലാം കൂടെ നിന്നതവളാണ്. വളരെ നിശ്ശബ്ദമായ എന്നാൽ തീക്ഷ്ണമായാെരു സൗഹൃദം. ഞാനും നൗഷിലയും ബിരുദത്തിന് ഒരുമിച്ച് പഠിച്ചവരാണ്. കോളേജിൽ അവളായിരുന്നു എൻ്റെ ക്രൈംപാർട്ട്നർ. പോസിറ്റീവ് ചിന്തകളുടെ ഒരു കൂടാണവൾ. ചെറിയ കാര്യങ്ങൾക്ക് പൊട്ടിച്ചിരിക്കുന്ന ഏത് ആൾക്കൂട്ടത്തിന്നിടയിലും എന്നെ എടി ചണ്ടീ എന്ന് ഉറക്കെ വിളിക്കുന്നവൾ. അവളുടെ ഒറ്റ വിളിയിൽ എതു നോവിൻ തീരത്തു നിന്നും ഞാൻ കോളേജിൻ്റെ മധുരമാർന്ന ഓർമ്മകളിലേക്ക് എടുത്തെറിയപ്പെടും. ഞങ്ങൾ പരസ്പരം വിമർശിക്കാറുണ്ട്, കട്ടക്ക് കൂടെ നിൽക്കാറുണ്ട്. മറ്റൊരാൾ ഞങ്ങളെ കുറ്റം പറഞ്ഞാൽ മുന്നും പിന്നും നോക്കാതെ രണ്ടു പേരും പ്രതികരിക്കാറുണ്ട്. ചില സമയത്ത് അവളെൻ്റെ വെല്ലിമ്മയാണെന്നു തോന്നും, ചില സമയത്ത് എൻ്റെ മോൾടെ അത്ര പോലും ഇല്ലാത്ത കുഞ്ഞനാണെന്നു തോന്നും. എന്തായാലും അവളെനിക്കേറെ പ്രിയപ്പെട്ടവളാണ്.
ഡിഗ്രിക്ക് ഒരുമിച്ച് പഠിച്ചതാണ് ഞാനും ഗോപികയും പക്ഷേ 25 വർഷങ്ങൾക്കു ശേഷം വാട്ട്സ്ആപ് ഗ്രൂപ്പിലൂടെയാണ് ഞങ്ങൾ കൂടുതൽ അടുത്തത്. ഇന്ന് ഇണ പിരിയാത്ത കൂട്ടുകാരായത്.

ലിറ്റിൽ ഫ്ലവർ കോളേജിൽ ബിരുദത്തിന് ഞങ്ങൾ പത്തുപേരടങ്ങുന്ന ഒരു ഗ്യാങ്ങുണ്ടായിരുന്നു. അവരുമായെന്നും അടുപ്പമുണ്ടായിരുന്നു. അത് കഴിഞ്ഞ് മൊത്തം ബാച്ചിൻ്റെ ഒരു വാട്ട്സ്ആപ് ഗ്രൂപ്പു തുടങ്ങിയപ്പോൾ അന്നത്തെ ക്ലാസ് മുറിയിലെ കൂട്ടുകാരെല്ലാവരും അധ്യാപകരെല്ലാവരും എത്ര സൗഹൃദത്വത്തോടെയാണ് ഇന്ന് നിലനിൽക്കുന്നത്.

കല്യാണം കഴിഞ്ഞിട്ടും ഞാനെൻ്റെ സുഹൃത്തുക്കളെ എന്തു വില കൊടുത്തും ചേർത്തു പിടിച്ചിരുന്നു. എത്ര അകലെയാണെങ്കിലും എല്ലാവർക്കും കത്തയച്ചിരുന്നു. ബന്ധങ്ങൾ നിലനിർത്തണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ഒരുടവും തട്ടാതെ അവയെല്ലാം നമ്മുടെ കൂടെ തന്നെ കാണുമെന്നതാണ് എൻ്റെ അനുഭവം.

കല്യാണം കഴിഞ്ഞ് ഇക്കാടെ വീട്ടിൽ ചെന്നപ്പോൾ എൻ്റെ ഏറ്റവും അടുത്ത സുഹൃത്തായി സെമിതാത്ത. ആളെൻ്റെ ഭർത്താവിൻ്റെ മൂത്തമ്മാടെ മോളാണ്. ഞങ്ങൾ രണ്ടു പേരും തികച്ചും വ്യത്യസ്തരായ വ്യക്തികളാണ്. യാതൊരു വിധ സാമ്യവുമില്ലാത്ത സ്വഭാവം. പക്ഷേ ഈ ലോകത്ത് ഞാനേറ്റവുമധികം സംസാരിച്ചിരിക്കാൻ ഇഷ്ടപ്പെടുന്നയാൾ. ഞാൻ പറയാതെ തന്നെ, എൻ്റെ മുഖമൊന്നു വാടിയാൽ മനസ്സൊന്നസ്വസ്ഥമായാൽ മനസ്സിലാവുന്ന ആൾ. വഴക്കു പറയാറുണ്ട് ശാസിക്കാറുണ്ട്. എനിക്കിഷ്ടപ്പെട്ടതെല്ലാം ഒരുക്കിവെച്ച് ഞാൻ വരുന്നതും കാത്തിരിക്കാറുണ്ട്. തെറ്റുകൾ തിരുത്താറുണ്ട്, രൂക്ഷമായി വിമർശിക്കാറുണ്ട്. സങ്കടങ്ങളിൽ ചേർത്തു നിർത്താറുണ്ട്. അരികിലില്ലെങ്കിലും ഒരിക്കലും അകൽച്ച തോന്നാത്തവണ്ണം 25 വർഷത്തോളം ഒരേ വേവ് ലെങ്ങ്ത്തോടെ സ്നേഹിക്കുകയെന്നത് ചെറിയ കാര്യമല്ല. അള്ളാഹു ഞങ്ങളുടെ സൗഹൃദം എന്നുമിതേ പോലെ നിലനിർത്തി തരട്ടെ. ആമീൻ.

കല്യാണം കഴിഞ്ഞ് ഒരു പാട് വർഷങ്ങൾക്കു ശേഷം ബി.എഡിനു ചേർന്നപ്പോഴും ഒത്തിരി നല്ല കൂട്ടുകാരെ കിട്ടി. ഷംന, റെജി, ഷെജി, സരിഗ, ശ്രീകല ഞങ്ങളുടെ അനുമിസ്, ചാർളി സാർ, ഫസലു സാർ. ആരെയും മറക്കാനാവില്ല. അവരൊന്നുമില്ലെങ്കിൽ ഞാനിന്നൊരു അധ്യാപികയാവില്ലായിരുന്നു.

ബി.എഡ് കഴിഞ്ഞയുടനെ വീടിനടുത്തുള്ള കോൺകോഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജോലിക്ക് കയറി. അവിടെ ഞങ്ങൾക്കൊരു സൈക്കോളജി കൗൺസലിങ്ങ് ടീമുണ്ടായിരുന്നു. ജോയ്സിമിസ്, ലിസി മിസ്, ഷീലാ മിസ്, ബിന്ദു മിസ്, മണി മിസ്, ഡിബി മിസ്, കരീം സാർ മനോഹരമായൊരു ടീമായിരുന്നു. ഒരു കുടുംബം! ലിസി മിസ്സിൻ്റെ അകാലത്തിലുള്ള മരണം ഇന്നുമെന്നെ വേദനിപ്പിക്കുന്നു.

ദോഹയിൽ വന്ന ശേഷമാണ് പല രാഷ്ട്രങ്ങളിൽ നിന്നുള്ള സൗഹൃദങ്ങളുണ്ടായത്. പാക്കിസ്ഥാനി ഇഷ്റത്തും, ഹിനയും, സാനിയയും, ജോർദാൻകാരി ഹയ, ലിബിയക്കാരി മബ്റൂഖ, യുകെക്കാരായ ജാക്കി ഹോളി, ഫിലിപ്പീനികളായ ഡോണ, ജോ, പമേല, അനലിസ, ഫിൻലൻഡുകാരി സരി, സ്പെയിനിൽ നിന്നും അന, ജമൈക്കയിൽ നിന്നും കോർലറ്റ്, അമേരിക്കക്കാരി മുനേസ, ലബനാനി ഗാഥ, പലസ്തീനി ഈമാൻ, മിസ്രികളായ സമാ, സമർ, ഹിബ, സിറിയക്കാരി ഹസാർ, സൗത്ത് ആഫ്രിക്കക്കാരായ ക്ലരീസ, കെലി, മംഗലാപുരത്തുകാരി സീമ, ഹൈദ്രബാദി ഫർഹാന, ഭോപ്പാൽകാരി ഫർഹത് എല്ലാവരും നല്ല സുഹൃത്തുക്കളാണ്. സൗഹൃദത്തിന് ഒരിക്കലും ഭാഷയുടെയും രാഷ്ട്രങ്ങളുടേയും അതിർവരമ്പുകളൊന്നുമില്ല.

ഹെന്ന ലോകത്തെ കുറെ കലാകാരികൾ ചേർന്ന് നല്ലൊരു കൂട്ടായ്മയുണ്ട്. ഒരിക്കൽ പോലും കാണാതെ അക്ഷരങ്ങളിലൂടെ മാത്രം എന്നെ വായിച്ച് ഫേസ്ബുക്ക് തന്ന വിർച്വൽ സൗഹൃദങ്ങളുണ്ട്. എഴുത്തൊന്നും കണ്ടില്ലെങ്കിൽ എന്തു പറ്റിയെന്ന് ചോദിച്ച് വിളിക്കുന്നവർ. ഇപ്പോൾ പിന്നെ നമ്മുടെ മോംസ്പ്രെസ്സോയും. പേരെടുത്തു പറഞ്ഞാൽ തീരാത്ത അത്രയും നല്ല കൂട്ടുകാർ. ഒരേ ചിന്താഗതിയോടെ, ചുറ്റുമുള്ള പെണ്ണുങ്ങൾക്ക് നിറയെ ആത്മവിശ്വാസമേകി ചുറ്റിപിടിക്കുന്ന ചങ്കത്തികൾ. ഇവിടുന്ന് പ്രസരിക്കുന്ന പോസിറ്റീവ് വൈബ് അവർണ്ണനീയമാണ്.

എല്ലാ ബന്ധങ്ങളിലും സൗഹൃദത്തിൻ്റെ ആനന്ദമുണ്ടാവണം. ദാമ്പത്യമായാലും മക്കളായാലും. എൻ്റെ ഭർത്താവ് തന്നെയാണ് എൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ. എൻ്റെ പ്രണയം. എക്കാലത്തും എന്നെ ഏറ്റവുമധികം മനസ്സിലാക്കിയ ആൾ. ശ്വാസം കിട്ടാതെ ആർത്തിയിൽ വാ പിളർന്ന് വായു കിട്ടാതെ വലിക്കുമ്പോഴും അവനടുത്ത് വന്നിരുന്നാൽ ചേർത്തു പിടിച്ചാൽ മാത്രം ലഭിക്കുന്ന ഒരു സമാധാനമുണ്ട്. ഈ നെഞ്ച് വിട്ട് അങ്ങനെയൊന്നും പോവാനാവില്ലെന്ന ഒരുറപ്പ്. തന്നോളമായാൽ മക്കളെ നമ്മുടെ കൂട്ടുകാരായി കാണണമെന്ന് പറയുന്നതെത്ര ശരിയാണ്. എൻ്റെ മക്കളെൻ്റെ ഏറ്റവും നല്ല കൂട്ടുകാരാണ്. അവർക്കെന്തും തുറന്നു പറയാവുന്ന, കുസൃതികളിൽ അവരുടെ പ്രായത്തിലേക്ക് ഇറങ്ങി ചെല്ലുന്ന, അവരുടെ കൂട്ടുകാരുടേയും കൂട്ടുകാരിയാണു ഞാൻ.

മറ്റുള്ളവരെ ഇടിച്ചുതാഴ്ത്തി സംസാരിക്കുന്ന, നിറത്തിൻ്റെ ജാതിയുടെ മതത്തിൻ്റെ പേരിൽ ആളുകൾക്കിടയിൽ വേർതിരിവുകൾ നടത്തുന്ന, മറ്റുള്ളവരുടെ ദയനീയതകളെ തമാശയാക്കുന്ന ആളുകളെ കൂടുതൽ ചിന്തിക്കാൻ നിൽക്കാതെ സൗഹൃദവലയത്തിൽ നിന്നും പുറത്താക്കാറാണ് പതിവ്. അന്യൻ്റെ സങ്കടങ്ങളെ നേരം പോക്കാക്കുന്ന ആളുകളുടെ തമാശകളിൽ സന്തോഷിക്കാൻ എനിക്ക് സാധിക്കാറില്ല. മനസ്സിൽ ഒന്നു വെച്ച് മുഖംമൂടിയിട്ട് പുറമേക്ക് അഭിനയിക്കാനും അറിയില്ല. മനസ്സിനുള്ളിലെന്തോ അതെൻ്റെ മുഖത്തും പെരുമാറ്റത്തിലും പ്രതിഫലിക്കും.

സൗഹൃദങ്ങളിൽ നമുക്ക് കൂടുതൽ മുഖം മൂടികൾ ധരിക്കേണ്ട ആവശ്യം വരാറില്ല. നുണകൾ പരതി പിടിക്കേണ്ട. ആരേയും ചേർത്തു പിടിക്കാൻ വേണ്ടി ഭൂമിയോളം താഴേണ്ട ആവശ്യമില്ലാ. കൂട്ടുകാർക്കിടയിൽ ഞാൻ വലുത് നീ ചെറുതെന്ന ധാരണകളില്ല. ഒരു പാട് വിശദീകരിക്കേണ്ട ആവശ്യമില്ല. ഒന്നും വിശദീകരിക്കാതെ തന്നെ നമ്മെ മനസ്സിലാക്കുന്നവരാവും നല്ല സുഹൃത്തുക്കൾ. നമ്മൾ പറയാതെ തന്നെ അവർക്കറിയാം നമ്മുടെ ആനന്ദവും നോവുമെല്ലാം. നമ്മൾ ആവശ്യപ്പെടാതെ തന്നെ അവരതേറ്റെടുക്കും. കൂടെനിൽക്കും. അതു തന്നെയാണ് അത്തരം ബന്ധങ്ങളുടെ സൗകുമാര്യം. അതു കൊണ്ടു തന്നെ ഭൂമിയുള്ള കാലത്തോളം സൗഹൃദങ്ങളും നിലനിൽക്കുമായിരിക്കും.

അമൽ ഫെർമിസ്

Post Views: 21
3
Amal Fermis

പ്രിയപ്പെട്ടവനും ഇഷ്ട പുസ്തകങ്ങളും ഇത്തിരി പച്ചപ്പും ഉണ്ടെങ്കിൽ ഈ ലോകത്തെവിടെയാണെങ്കിലും സന്തോഷമായിരിക്കുന്നവൾ

2 Comments

  1. sabira latheefi on September 15, 2023 8:43 AM

    ആ സൗഹൃദത്തിൽ എന്നെ കൂടി… എടുക്കാമോ ❤️❤️

    Reply
  2. Nishiba M on September 15, 2023 1:01 AM

    മനോഹരം. ഹൃദ്യമായ അവതരണം. സൗഹൃദങ്ങളുടെയാഴം

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.