Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കണ്ണീരുപ്പ്
കഥ

കണ്ണീരുപ്പ്

By Dr Venus V. VOctober 4, 20235 Comments4 Mins Read646 Views
Bookmark Now
Please login to bookmark Close

No account yet? Register

ആകാശത്തേയ്ക്കുയർന്ന് കൈകൂപ്പി നിൽക്കുന്ന അരയാൽ ശിഖരങ്ങൾ. അമ്പലത്തിൽ നിന്നുമുയരുന്ന പതിഞ്ഞ ശബ്ദത്തിലുള്ള നമ:ശിവായ ജപം. കൈകൂപ്പി പ്രദക്ഷിണം വയ്ക്കുന്ന ഭക്തജനങ്ങൾ. നാഗപ്രതിഷ്ഠയ്ക്കു മുന്നിൽ പുള്ളോർക്കുടവുമായിരിക്കുന്നവരുടെ നാവോറ്. മണൽത്തിട്ടയെ ചുറ്റി ഒഴുകുന്ന ആലുവപ്പുഴയിൽ നീരാട്ടിൻ്റെ തിരക്ക്. ഒറ്റയ്ക്കും കൂട്ടമായുമെത്തുന്ന ഭക്തരുടെ ഒഴുക്ക്.ഭക്തിസാന്ദ്രമാണ് ആലുവ മണൽപ്പുറം.

ചെമന്ന ഹോണ്ട അമേയ്സ് ആലുവ മണപ്പുറം ശിവക്ഷേത്രത്തിൻ്റെ ഇടതുവശത്തുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്ത് താക്കോൽ കയ്യിലെടുത്ത് ലോക്ക് ചെയ്യുന്നതിനിടയിലും എൻ്റെ കണ്ണുകൾ തേടിയത് ചെറിയേട്ടനെയും ശോഭേടത്തിയെയുമായിരുന്നു.
ഇല്ല, അവരുടെ വെള്ളഅമേയ്സ് അവിടെ പാർക്ക് ചെയ്ത വാഹനങ്ങൾക്കിടയിലില്ല. ചെറിയേട്ടൻ എത്തിയിട്ടുണ്ടാകില്ല.

ഫോണെടുത്ത് രാജീവേട്ടനെ വിളിച്ചു പറഞ്ഞു, “ഞാനിവിടെയെത്തി, സുരക്ഷിതമായിത്തന്നെ. വഴിയിൽ കാര്യമായ ബ്ലോക്കൊന്നും കിട്ടിയില്ല. ചെറിയേട്ടനും ശോഭേടത്തിയും എത്തിയിട്ടില്ല. അവരെ കാത്തു നിൽക്കുന്നതിനിടയ്ക്ക് വിളിച്ചതാണ്. ഓഫീസിൽ എത്തിയല്ലോ അല്ലേ? വൈകുന്നേരം തമ്മിൽക്കാണാം.”

ഞാൻ തനിയെ ഡ്രൈവ് ചെയ്തു പോന്നതുകൊണ്ടുള്ള രാജീവേട്ടൻ്റെ ടെൻഷൻ ഒഴിവാക്കാനാണ് ഈ ഫോൺവിളി .ഭാര്യയോടുള്ള സ്നേഹം കൊണ്ട് തരളിതമായ ഭർതൃഹൃദയത്തെ വാക്കുകൾകൊണ്ട് ഒരു തലോടൽ .

അമ്പലത്തിലേയ്ക്ക് രാജീവേട്ടനും വരുന്നുണ്ടെന്ന് പറഞ്ഞിരുന്നതാണ്. ഒട്ടും പ്രതീക്ഷിക്കാതെ ഓഡിറ്റ് ടീം ഇൻസ്പെക്ഷന്എത്തിയതുകൊണ്ടാണ് രാജീവേട്ടന് ലീവെടുക്കാൻ സാധിക്കാതെയായതും ഞാൻ തനിയെ പുറപ്പെടേണ്ടി വന്നതും.

ഭക്തർക്കിടയിലൂടെ വെള്ളഅമേയ്സ് ഒഴുകിയിറങ്ങുന്നതു കണ്ടപ്പോൾ ഓർത്തു, ചെറിയേട്ടൻ എത്ര സ്മൂത്ത് ആയിട്ടാണ് ഡ്രൈവ് ചെയ്യുന്നതെന്ന്. പരസ്പ്പരം കണ്ടതിൻ്റെ ആവേശത്തിൽ ഇരുകൈകളും എൻനേർക്കുനീട്ടിയ ചെറിയേട്ടൻ്റെ കരവലയത്തിലൊതുങ്ങുമ്പോൾ വിവാഹിതയാണെന്നു മറന്ന്, പണ്ടത്തെ പാവാടക്കാരിയായ ജീനയായി ഞാൻ മാറി. എല്ലാം കണ്ട് ചിരിക്കുന്നുണ്ട് ശോഭേടത്തി, ചെറിയേട്ടൻ്റെ ഭാര്യ.

മണപ്പുറത്തേക്ക് നടക്കുമ്പോൾ ചുറ്റിലും കണ്ണോടിച്ചു. ബലിതർപ്പണത്തിൻ്റെ തിരക്കിനിടയിലും ബലിയിടാൻ വന്നവരെ തൻ്റെയടുത്തേക്ക് ആകർഷിക്കാൻ തിരക്കുകൂട്ടുന്നവർക്കിടയിലുണ്ട്, ഇതിനുമുൻപത്തെ അനുഭവത്തിൽ നിന്ന് മനസ്സുകൊണ്ട് ഇഷ്ടപ്പെട്ട പൂജാരി, ബാലൻ ശാന്തി. നരച്ച തലമുടി, ഐശ്വരം നിറഞ്ഞ മുഖം. അദ്ദേഹത്തിൻ്റെയടുക്കലിരുന്നുള്ള ബലിതർപ്പണം ശരിക്കും സംതൃപ്തി തരും, വിട പറയാതെ പിരിഞ്ഞുപോയ ആത്മാക്കൾക്കു തൃപ്തിയായിട്ടുണ്ടാകുമെന്ന വിശ്വാസവും.

ആലുവപ്പുഴയിലിറങ്ങി കാലും കയ്യും മുഖവും കഴുകി ബലിയിടാൻ നിൽക്കുമ്പോൾ അദ്ദേഹം തിരക്കി.
“ബലിതർപ്പണം ആർക്കാണ്? ബന്ധം പറയൂ.”

“എൻ്റെ അച്ഛനാണ് “ചെറിയേട്ടൻ്റെ ഉത്തരം.

പൂജാരി എന്നെ നോക്കി. ഒരു നിമിഷം ഞാൻ സംശയത്തിലമർന്നു, അമ്മാവനെന്നോ അച്ഛനെന്നോ പറയേണ്ടത്?

എൻ്റെ മൗനം കണ്ടിട്ടാകും “ജീനയുടെ അമ്മാവനാണ് ” എന്ന് ചെറിയേട്ടൻ പറഞ്ഞത്.

നിറഞ്ഞ പ്രാർത്ഥനയോടെബലിയിട്ടു കഴിഞ്ഞ് പിണ്ഡം വച്ച ഇലച്ചീന്ത് ദൂരെയായി കൊണ്ടുവച്ച്, കൈകൊട്ടുമ്പോൾ ബലിച്ചോറിനായി മത്സരിക്കുന്ന കാക്കകൾ.
” കാക്ക ആദ്യംകൊത്തിയ ബലിച്ചോറ് ജീനയുടേതാണ്.അച്ഛൻ്റെ ഓമനയല്ലേ, അതുകൊണ്ടാകും .”

അമ്പലത്തിൽ തൊഴുതു കഴിഞ്ഞ് വീട്ടിലേയ്ക്കുള്ള യാത്രയിൽ ഞാൻ ചെറിയേട്ടൻ്റെ കാറിനെ പിൻതുടർന്ന്, പതിയെയാണ് ഡ്രൈവ് ചെയ്തത്.അതിന്നിടയിലും ഓർമ്മകൾ ചുറ്റിക്കറങ്ങി അമ്മാവനരികിലെത്തി.

അമ്മയ്ക്ക് ഇരട്ടക്കുട്ടികളാണ് ആദ്യത്തെ പ്രസവത്തിൽ പിറന്നത്, ഞാനും ജിതയും. ഔദ്യോഗിക തിരക്കിനിടയിൽ രണ്ടുപേരേയും ഒരുമിച്ച് വളർത്തിയെടുക്കാൻ ബുദ്ധിമുട്ടായതുകൊണ്ടാണ് അമ്മാവൻ എന്നെ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിയത്. പോലീസ് ഉദ്യോഗസ്ഥൻ്റെ ചിട്ടകൾ നിറഞ്ഞ വീട്ടിലും അദ്ദേഹത്തിൻ്റെ ഓരോ പ്രവൃത്തിയും സ്നേഹമസൃണമായിരുന്നു. സ്നേഹത്തൂവൽകൊണ്ട് തഴുകും പോലെയായിരുന്നു എനിക്ക് തോന്നാറ്.അങ്ങനെയത് എൻ്റെ സ്വന്തം വീടായി. അമ്മാവനും അമ്മായിയും പെറ്റമ്മയെക്കാളും അച്ഛനെക്കാളും പ്രിയപ്പെട്ടവരായി.
പഠിപ്പിച്ചതും, വിവാഹം കഴിപ്പിച്ചയച്ചതും അമ്മാവൻ തന്നെ.
എത്രമക്കളുണ്ട് എന്ന ചോദ്യത്തിന് അമ്മാവന് എന്നും റഡിമേഡ് ഉത്തരമുണ്ടായിരുന്നു.” മൂന്നുപേർ – രതീഷും,ജിതേഷും ജീനയും. രതീഷ് അമേരിക്കയിലാണ്. ജിതേഷ് ഡോക്ടർ.ജീന കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസർ.” അങ്ങനെ കരുതുന്നതുകൊണ്ടാകും, എനിക്കും ചെറിയേട്ടനും ഒരേകാറ് തന്നെ അമ്മാവൻ വാങ്ങിത്തന്നത്. നിറം മാത്രം വ്യത്യാസം, എനിക്ക് ചെമപ്പും ചെറിയേട്ടന് വെള്ളയും.

രതീഷേട്ടൻ എനിക്ക് വല്യേട്ടനായി. ജിതേഷേട്ടൻ ചെറിയേട്ടനും. വല്യേട്ടൻ അമേരിക്കക്കാരിയെയാണ് കല്യാണം കഴിച്ചത്. അവർ ഇടക്കു
വല്ലപ്പൊഴും നാട്ടിൽ വന്നാലായി. ചെറിയേട്ടൻ വിവാഹം കഴിച്ച ശോഭേടത്തിയും എന്നെ കുഞ്ഞനിയത്തിയായാണ് കണ്ടത്.

വീക്കെൻഡിൽ രാജീവേട്ടനോടൊപ്പം അമ്മാവനെ കാണാനെത്തുമ്പോൾ ഉള്ളിൽ സന്തോഷം നിറയും, പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം സ്വന്തം വീട്ടിലേയ്ക്കുള്ള യാത്ര അത്രയും പ്രിയങ്കരമാണ്. അമ്മ താമസിക്കുന്നിടത്തേക്ക് പോകാൻ എനിക്കത്ര ഇഷ്ടം തോന്നാറില്ല, അമ്മയുടെ സ്നേഹം ജിതയോളം എനിക്ക് കിട്ടിയിട്ടില്ലല്ലോ. പക്ഷേ വാത്സല്യം കൂടിയതുകൊണ്ടാകും അവൾ മടിച്ചിയായി, പഠനത്തിലും പിന്നിലായി, ഇപ്പോൾ ഹോംമേക്കറുടെ മേലങ്കിയിൽ സന്തോഷം കണ്ടെത്തേണ്ടി വന്നത്.

ഇന്ന് അമ്മാവൻ്റെ മരണദിവസമാണ്.ഒന്നാമത്തെയാണ്ട്. ഗേറ്റും കടന്ന് കാർ മുറ്റത്ത് പാർക്ക് ചെയ്യുമ്പോൾ എൻ്റെ കണ്ണുകൾ സി സി ടി.വി.ക്യാമറയിൽ ഉടക്കി. അമ്മാവൻ്റെ മരണത്തിനുശേഷമാണ് ചെറിയേട്ടൻ വീട്ടിൽ ക്യാമറ വച്ചത്. അത്രമാത്രം വേദനിപ്പിച്ചതാണല്ലോ അമ്മാവൻ്റെ മരണം.

കൃത്യം ഒരുവർഷം മുൻപായിരുന്നു എല്ലാവരെയും നടുക്കിയ ദുരന്തം. ചെറിയേട്ടനും ശോഭേടത്തിയും സുഹൃത്തിൻ്റെ മകൻ്റെ കല്യാണത്തിന് പോകാനിറങ്ങുമ്പോൾ അമ്മാവൻ വരാന്തയിലുണ്ടായിരുന്നു.കൂടെ ചെല്ലാൻ അവർ നിർബ്ബന്ധിച്ചതുമാണ്. പക്ഷേ കൂടെച്ചേരുന്നില്ലെന്നു പറഞ്ഞ് അമ്മാവനാണ് മടി പിടിച്ചിരുന്നത്. എഴുപത്തിയൊന്നിലും അറുപതിൻ്റെ ഊർജ്ജസ്വലതയുള്ള അമ്മാവനെ തനിച്ചാക്കുന്നതിൽ മന: പ്രയാസം തോന്നാൻ പ്രത്യേകിച്ചൊരു കാരണവും അന്ന്ഉണ്ടായിരുന്നില്ല.

മൂന്നു മണിയോടെ ചെറിയേട്ടനും ശോഭേടത്തിയും തിരിച്ചെത്തുമ്പോൾ മുൻവാതിൽ ചാരിക്കിടന്നിരുന്നു. അതിന്നടിയിലൂടെ കിനിഞ്ഞിറങ്ങി, പൂമുഖത്ത് തളം കെട്ടിയ രക്തം.
ലിവിംഗ് റൂമിൽ ഒരു സംഘട്ടനത്തിൻ്റെ ബാക്കിപത്രംപോലെ സ്ഥാനം തെറ്റിക്കിടന്ന ഫർണീച്ചറുകൾക്കിടയിൽ രക്തത്തിൽ ക്കുളിച്ച് അമ്മാവൻ ജീവനറ്റു കിടന്നു. പോസ്റ്റ്മോർട്ടത്തിനിടയിലാണ് ചുരുട്ടിയ മുഷ്ടിക്കുള്ളിൽ നിന്ന് അക്രമിയുടെ തലമുടികൾ കിട്ടിയത്.
പോലീസ് അന്വേഷണം തകൃതിയായി നടന്നു. അടുത്തവീട്ടിലെ ക്യാമറയുടെ ഫുട്ടേജിൽ നിന്നാണ് മരണദിവസം വൃത്തിയായി വേഷം ധരിച്ച രണ്ടു ചെറുപ്പക്കാർ വീട്ടിലേയ്ക്ക് കടന്നുവന്ന് അമ്മാവനോട് സംസാരിച്ചിരിക്കുന്നത് കണ്ടത്.
അന്വേഷണം അവരെ കേന്ദ്രീകരിച്ചായി.

റിട്ടയേർഡ് സർക്കിൾ ഇൻസ്പെക്റ്ററായിരുന്നതിനാൽ അമ്മാവൻ്റെ മരണകാരണം കണ്ടെത്താൻ പോലീസിന് താല്പര്യമായിരുന്നു. വരാന്തയിലിരുന്ന് അമ്മാവനോട് സംസാരിക്കുന്ന ദൃശ്യങ്ങൾ അക്രമികൾ പരിചിതരാണെന്ന തെളിവു നൽകി.

രണ്ടാംദിവസം പ്രതികളെ കിട്ടി, എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു, പ്രതികൾ അമ്മാവൻ്റെ സുഹൃത്തുക്കളുടെ മക്കളാണെന്നത്.മാന്യന്മാരെന്നു തോന്നുന്ന വേഷവിധാനങ്ങളണിഞ്ഞു നടക്കുന്നവരുടെ മുഖംമൂടി അഴിഞ്ഞു വീണപ്പോഴാണ് അവർ കുത്തഴിഞ്ഞ ജീവിതത്തിൻ്റെ ഉടമകളാണെന്ന് തിരിച്ചറിഞ്ഞത്.
അടുത്ത വീട്ടിലെ ക്യാമറയിൽ നിന്ന് ലഭിച്ച അവ്യക്തമായ ചിത്രങ്ങളാണ് വീട്ടിൽ സിസിടിവി വയ്ക്കാൻ ചെറിയേട്ടനെ പ്രേരിപ്പിച്ചത്.

ഡി.എൻ.എ ടെസ്റ്റിൽ അവർ തന്നെയാണ് പ്രതികളെന്നു സ്ഥിരീകരിച്ചു.മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും അതു തന്നെയാണ് തെളിയിച്ചത്. അവർ ഇപ്പോൾ ജയിലിലാണ്, ജീവപര്യന്തത്തിൻ്റെ നാൾവഴികളിലൂടെയുള്ള ജീവിതം.

അമ്മാവൻ്റെ മരണം എന്നെയും ചെറിയേട്ടനേയും ശോഭേടത്തിയെയും ഒരുപോലെയാണ് തളർത്തിയത്.

ഉറക്കം നഷ്ടപ്പെട്ട രാത്രികളിൽ ദു:സ്വപ്നങ്ങളുടെ താണ്ഡവനൃത്തം കണ്ടു. കണ്ണീരുണങ്ങാത്ത കവിളിണകൾ എൻ്റെ അടയാളമായി. ഒടുവിൽ കൗൺസിലിങ്ങിലൂടെയാണ് കുറച്ചെങ്കിലും മന:സാന്നിദ്ധ്യം തിരിച്ചു കിട്ടിയത്.
പ്രിയപ്പെട്ടവരുടെ മരണം നമ്മെ വല്ലാതെയുലയ്ക്കും, തളർത്തിക്കളയും. പിന്നീട് ആ വേദന നമ്മുടെ തന്നെ ഒരു ഭാഗമായിത്തീരും. ഇപ്പോൾ അതാണെൻ്റെ സ്ഥിതി. അമ്മാവൻ്റെ പ്രായമുള്ളവർ, അമ്മാവൻ്റെ ഇഷ്ടഭക്ഷണം, അദ്ദേഹത്തിൻ്റെ വയലിൻ, എല്ലാം എൻ്റെയുള്ളിൽ ഓർമ്മകളുടെ തിരയിളക്കും. ജീവിതത്തിനാകെ ഇപ്പോൾ കണ്ണീരിൻ്റെ ഉപ്പുരസമാണ്.

ചന്ദനമാല ചാർത്തിയ അമ്മാവൻ്റെ ഫോട്ടോ തൊട്ടുഴിയുമ്പോൾ അറിയാതെ കണ്ണീർ തുളുമ്പിവീണു.

” ജീനക്കുട്ടിയുടെ കണ്ണീർ ഇനിയും തോർന്നില്ലേ? കരയല്ലേ, നിൻ്റെ കണ്ണു നിറയുന്നത് അച്ഛന് ഇഷ്ടമല്ല; എനിക്കും.” ചെറിയേട്ടൻ്റെ വിരലുകൾ എൻ്റെ തോളിലമർന്നു. സ്വന്തം കവിളിലേക്കിറ്റു വീണ കണ്ണുനീർ തുടയ്ക്കുന്നുണ്ട് ശോഭേടത്തി.

(അവസാനിച്ചു.)

ഡോക്ടർ വീനസ്

Post Views: 539
5
Dr Venus V. V
  • Website

I am doctor by profession(modern medicine),residing at Edappally,Ernakulam.Used to write short stories,poems. Interested in traveling.Used to write travelogue. Published my short story book,Pranayaksharangal. Paints with all mediums.Like stitching,crafts. My husband is an engineer.

5 Comments

  1. Joyce Varghese on February 22, 2026 1:14 AM

    നോവുണർത്തുന്ന രചന.😰

    Reply
  2. Suma Jayamohan on October 17, 2024 2:45 AM

    കണ്ണനിറഞ്ഞു ‘
    നല്ല കഥ❤️🌷👌

    Reply
  3. Priya murali on October 9, 2023 3:49 PM

    👌👌❤️

    Reply
    • drvenus on October 9, 2023 6:46 PM

      താങ്ക് യൂ

      Reply
  4. Nishiba M on October 9, 2023 12:06 PM

    മനോഹരം. നോവ് നിറഞ്ഞ ജീവിതക്കാഴ്ചകൾ. ചേർത്തുനിർത്തലിന്റെ സാന്ത്വനം..

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.